എൻ. ഷംസുദ്ദീൻ

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

മണ്ണാർക്കാട് നിയമസഭ മണ്ഡലത്തെ പ്രതിനിധീകരിച്ച് പതിനാലാം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സമാജികനാണ് എൻ. ഷംസുദ്ദീൻ[1]. യു.ഡി.എഫിലെ ഘടക കക്ഷയായ മുസ്ലിംലീഗിന്റെ പ്രതിനിധിയായ അദ്ദേഹം സിപി.ഐയിലെ കെ.പി സുരേഷ് രാജിനെ 12325 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഷംസുദ്ദീന് 8270 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു.

എൻ. ഷംസുദ്ദീൻ
കേരള നിയമസഭാംഗം
In office
പദവിയിൽ വന്നത്
മേയ് 14 2011
മുൻഗാമിജോസ് ബേബി
മണ്ഡലംമണ്ണാർക്കാട്
വ്യക്തിഗത വിവരങ്ങൾ
ജനനം (1969-05-31) 31 മേയ് 1969  (54 വയസ്സ്)
തിരൂർ
രാഷ്ട്രീയ കക്ഷിമുസ്ലീം ലീഗ്
പങ്കാളി(കൾ)റാഫിത കെ.പി.
കുട്ടികൾഒരു മകൾ
മാതാപിതാക്കൾ
  • മുഹമ്മദ് കുട്ടി (അച്ഛൻ)
  • മറിയക്കുട്ടി (അമ്മ)
വസതി(കൾ)തിരൂർ
As of ജൂലൈ 13, 2020
ഉറവിടം: നിയമസഭ

തിരഞ്ഞെടുപ്പുകൾ തിരുത്തുക

ക്രമം വർഷം മണ്ഡലം ആകെ വോട്ടുകൾ പോൾ ചെയ്ത വോട്ടുകൾ വിജയിച്ച സ്ഥാനാർഥി പാർട്ടി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ പാർട്ടി
1 2016[2] മണ്ണാർക്കാട് നിയമസഭാമണ്ഡലം 1,89,231 1,47,869 എൻ. ഷംസുദ്ദീൻ മുസ്ലീം ലീഗ് 73,163 കെ.പി. സുരേഷ് രാജ് 60,838 സി.പി.ഐ.
2 2011[3] മണ്ണാർക്കാട് നിയമസഭാമണ്ഡലം 1,66,275 1,21,195 എൻ. ഷംസുദ്ദീൻ മുസ്ലീം ലീഗ് 60,191 വി. ചാമുണ്ണി 51,921 സി.പി.ഐ.

അവലംബം തിരുത്തുക

  1. "നിയമസഭ" (PDF). ശേഖരിച്ചത് ജൂലൈ 17, 2020.
  2. "Kerala Assembly Election Results in 2016". ശേഖരിച്ചത് 2020-07-17.
  3. "Mannarkkad Election and Results 2018, Candidate list, Winner, Runner-up, Current MLA and Previous MLAs". ശേഖരിച്ചത് 2020-07-17.
"https://ml.wikipedia.org/w/index.php?title=എൻ._ഷംസുദ്ദീൻ&oldid=3573267" എന്ന താളിൽനിന്ന് ശേഖരിച്ചത്