മുതിർന്ന കോൺഗ്രസ് നേതാവും അഞ്ചും ആറും കേരള നിയമസഭകളിലെ അംഗവുമായിരുന്നു എൻ.പി. മൊയ്തീൻ. കെ.പി.സി.സി. നിർവാഹകസമിതി അംഗമായിരുന്നു.[1]

എൻ.പി. മൊയ്തീൻ
എൻ.പി. മൊയ്തീൻ
മണ്ഡലംബേപ്പൂർ നിയമസഭാമണ്ഡലം
വ്യക്തിഗത വിവരങ്ങൾ
ജനനം(1940-07-29)ജൂലൈ 29, 1940
കോഴിക്കോട്, കേരളം
മരണം2015 സെപ്റ്റംബർ 11
രാഷ്ട്രീയ കക്ഷികോൺഗ്രസ്
പങ്കാളി(കൾ)ഖദീജ
കുട്ടികൾഎൻ.പി.സക്കരിയ
എൻ.പി.അബ്ദുൾ ഗഫൂർ
എൻ.പി.സാദത്ത്
എൻ.പി.സനിൽ.
വസതി(കൾ)കോഴിക്കോട്

ജീവിതരേഖ തിരുത്തുക

സ്വാതന്ത്ര്യസമരസേനാനി എൻ.പി. അബുവിന്റെയും ഇമ്പിച്ചി പാത്തുമ്മയുടെയും മകനായി 1940 ജൂലായ് 29ന് കോഴിക്കോട്ടു ജനിച്ചു. സാഹിത്യകാരൻ എൻ.പി. മുഹമ്മദിന്റെ സഹോദരനാണ്. വിദ്യാർഥിസംഘടനയിലൂടെ പൊതുരംഗത്തെത്തി. കെ. എസ്. യു സ്ഥാപക നേതാക്കളിൽ ഒരാളാണ്. വിമോചനസമരസമിതി കൺവീനർമാരിലൊരാളായിരുന്നു. യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായും 11 വർഷം കോഴിക്കോട് ഡി.സി.സി. പ്രസിഡന്റായും പ്രവർത്തിച്ചു. 1974ൽ എ.കെ.ആന്റണി കെ.പി.സി.സി. പ്രസിഡന്റായിരുന്നപ്പോൾ ജനറൽ സെക്രട്ടറി എൻ.പി.മൊയ്തീനായിരുന്നു. 1976ൽ വീക്ഷണം കമ്പനി രൂപീകരിച്ചപ്പോൾ കെ. കരുണാകരൻ, സി .എം സ്റ്റീഫൻ എന്നിവർക്കൊപ്പം ഡയറക്ടറായി. 1980-ൽ കോൺഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ്. പ്ലാൻറേഷൻ കോർപ്പറേഷൻ ചെയർമാൻ പദവിയടക്കം വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. [2] 2015 സെപ്റ്റംബർ 11 ന് അന്തരിച്ചു.

തിരഞ്ഞെടുപ്പുകൾ തിരുത്തുക

തിരഞ്ഞെടുപ്പുകൾ [3]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1987 നാദാപുരം നിയമസഭാമണ്ഡലം സത്യൻ മൊകേരി സി.പി.ഐ. എൻ.പി. മൊയ്തീൻ കോൺഗ്രസ് (ഐ.)
1982 കോഴിക്കോട് -2 നിയമസഭാമണ്ഡലം പി.എം. അബൂബക്കർ മുസ്ലീം ലീഗ് എൻ.പി. മൊയ്തീൻ സ്വതന്ത്ര സ്ഥാനാർത്ഥി
1980 ബേപ്പൂർ നിയമസഭാമണ്ഡലം എൻ.പി. മൊയ്തീൻ ഐ.എൻ.സി. (യു.), എൻ.കെ. അബ്ദുള്ള കോയ മുസ്ലീം ലീഗ്
1977 ബേപ്പൂർ നിയമസഭാമണ്ഡലം എൻ.പി. മൊയ്തീൻ കോൺഗ്രസ് (ഐ.), കെ. ചാത്തുണ്ണി സി.പി.എം.

അവലംബം തിരുത്തുക

  1. "എൻ.പി. മൊയ്തീൻ അന്തരിച്ചു". www.mathrubhumi.com. ശേഖരിച്ചത് 12 സെപ്റ്റംബർ 2015.[പ്രവർത്തിക്കാത്ത കണ്ണി]
  2. "എൻ.പി .മൊയ്തീൻ അന്തരിച്ചു". news.keralakaumudi.com. ശേഖരിച്ചത് 11സെ പ്റ്റംബർ 2015. {{cite web}}: Check date values in: |accessdate= (help)
  3. http://www.ceo.kerala.gov.in/electionhistory.html http://www.ceo.kerala.gov.in/electionhistory.html

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=എൻ.പി._മൊയ്തീൻ&oldid=3626595" എന്ന താളിൽനിന്ന് ശേഖരിച്ചത്