മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത്

ആലപ്പുഴ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

9°34′35″N 76°20′53″E / 9.57639°N 76.34806°E / 9.57639; 76.34806 മണ്ണഞ്ചേരി, കേരളത്തിൽ ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമമാണ്. ഈ ഗ്രാമം ആലപ്പുഴ പട്ടണത്തിനു 10കിമി വടക്കായി, ദേശീയപാത 66-ൽ കലവൂർ കവലയ്ക്കു 2.5 കിമി കിഴക്കായി സ്ഥിതി ചെയ്യുന്നു. കൊച്ചി നഗരത്തിൽ നിന്നും 48 കിമി തെക്കായാണു സ്ഥാനം.

മണ്ണഞ്ചേരി
Map of India showing location of Kerala
Location of മണ്ണഞ്ചേരി
മണ്ണഞ്ചേരി
Location of മണ്ണഞ്ചേരി
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) ആലപ്പുഴ
ഏറ്റവും അടുത്ത നഗരം കൊച്ചി
ജനസംഖ്യ 28,338 (2001)
സമയമേഖല IST (UTC+5:30)
കോഡുകൾ

പഞ്ചായത്ത് ഭരണ സംവിധാനത്തിൽ, മണ്ണഞ്ചേരി ഒരു ഗ്രാമപ്പഞ്ചായത്ത് ആണ് (മണ്ണഞ്ചേരി ഗ്രാമപ്പഞ്ചായത്ത്). ഇത് ആലപ്പുഴ ജില്ലാ പഞ്ചായത്തിലും ആര്യാട് ബ്ളോക്ക് പഞ്ചായത്തിലും പെടുന്നു. സംസ്ഥാന ഭരണസംവിധാനത്തിൽ മണ്ണഞ്ചേരി എന്ന പ്രദേശം അമ്പലപ്പുഴ താലൂക്കില്പ്പെടുന്നു. മണ്ണഞ്ചേരി ഗ്രാമപ്പഞ്ചായത്തിന് 34.52 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട്. കിഴക്കുഭാഗം വേമ്പനാട്കാ യലിനാൽ ചുറ്റപ്പെട്ടിരിക്കുന്ന ഈ പ്രദേശം വളരെ സുന്ദരമായ ഭൂപ്രദേശമാണ്.

ഭൂപ്രകൃതി തിരുത്തുക

പൂർണ്ണമായും വെളുത്ത മണൾ വിരിച്ച സമതലപ്രദേശമാണു മണ്ണഞ്ചേരി ഗ്രാമം. ഗ്ലാസ്സ് അഥവാ സ്ഫടികം നിർമ്മിക്കാൻ അനുയോജ്യമായ നിറമില്ലാത്ത വെളുത്ത മണലാണ് ഇവിടുത്തേത്.

മണ്ണഞ്ചേരി ഗ്രാമപ്പഞ്ചായത്ത് തിരുത്തുക

അതിരുകൾ തിരുത്തുക

  • തെക്ക്‌ - ആര്യാട് പഞ്ചായത്ത്
  • വടക്ക് -മുഹമ്മ, കഞ്ഞിക്കുഴി പഞ്ചായത്തുകൾ
  • കിഴക്ക് - വേമ്പനാട്ടുകായൽ
  • പടിഞ്ഞാറ് - മാരാരിക്കുളം സൌത്ത് പഞ്ചായത്ത്

===വാർഡുകൾ 23

സ്ഥിതിവിവരക്കണക്കുകൾ തിരുത്തുക

ജില്ല ആലപ്പുഴ
ബ്ലോക്ക് ആര്യാട്
വിസ്തീര്ണ്ണം 34.52 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 41,383
പുരുഷന്മാർ 20,256
സ്ത്രീകൾ 21,127
ജനസാന്ദ്രത 1199
സ്ത്രീ : പുരുഷ അനുപാതം 1043
സാക്ഷരത 93%

അവലംബം തിരുത്തുക