മുംബൈയിൽ നിന്നും 125 കിലോമീറ്റർ അകലെയായി കാർളിയിലെ ബോർഘട്ട് കുന്നുകളിൽ സ്ഥിതി ചെയ്യുന്ന ഗുഹാക്ഷേത്രമാണ്‌ മഹാചൈത്യശാല[1]. 124 അടി താഴ്ചയിൽ സ്ഥിതി ചെയ്യുന്ന കാർളി ഗുഹാക്ഷേത്രം ഇന്ത്യയിലെ ഗുഹാക്ഷേത്രങ്ങളിൽ ഏറ്റവും മികച്ചു നിൽക്കുന്ന ഒന്നായി കണക്കാക്കപ്പെടുന്നു[2].

ഇന്ത്യയിലെ ഏറ്റവും വിശാലമായ ചൈത്യമണ്ഡപം (chaitya hall) ഇവിടെയാണ്‌ ഉള്ളത്. ഇത് ഇന്നും പ്രൗഢിയിൽ തന്നെ നിലകൊള്ളുന്നു. 40 മീറ്റർ നീളവും 15 മീറ്റർ ഉയരവുമുള്ള ഈ മണ്ഡപം ഒറ്റക്കല്ലിലാണ്‌ തീർത്തിരിക്കുന്നത്. ആനകളുടെ രൂപം കൊത്തിയിട്ടുള്ള മുപ്പത്തിയേഴ് തൂണുകൾ ഈ മണ്ഡപത്തിനുണ്ട്. മണ്ഡപത്തിനു പുറകിലായി പ്രപഞ്ചത്തെ പ്രതിനിധീകരിക്കുന്ന രീതിയിൽ ഒരു സ്തൂപവും തീർത്തിരിക്കുന്നു[1].

ചരിത്രംതിരുത്തുക

ബി.സി.ഇ. രണ്ടാം നൂറ്റാണ്ടിൽ ബുദ്ധമതാനുയായികളാണ്‌ ഈ ഗുഹാക്ഷേത്രം പണിതതെന്നു കരുതുന്നു. മണ്ഡപത്തിനകത്തെ സ്തൂപം മൂലമാണ്‌ ഇത് ബുദ്ധമതാനുയായികൾ നിർമ്മിച്ചതെന്നു വിശ്വസിക്കാൻ കാരണം. എന്നാൽ ജൈനമതക്കാരും സ്തൂപം നിർമ്മിച്ചിരുന്നതിനാൽ ഇത് ജൈനമതാനുയായികളുടെ നിർമ്മിതിയായും കരുതുന്നുണ്ട്. ഹിന്ദുക്കൾ ഈ സ്തൂപത്തെ ശിവലിംഗമായാണ്‌ കണക്കാക്കുന്നത്[1].

അവലംബംതിരുത്തുക

  1. 1.0 1.1 1.2 http://www.theosociety.org/pasadena/sunrise/55-05-6/as-coen.htm
  2. സുകുമാർ അഴീക്കോട് (1993). "4-ശാസ്ത്രവും കലയും". ഭാരതീയത. കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. പുറം. 93. ISBN 81-7130-993-3. Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=മഹാചൈത്യശാല&oldid=1939394" എന്ന താളിൽനിന്ന് ശേഖരിച്ചത്