എലോയിസ ദിയാസ് ഇൻസുൻസ ((സ്പാനിഷ് ഉച്ചാരണം: [elo.ˈisa ˈði.aθ]; 25 ജൂൺ 1866 - 1 നവംബർ 1950), ഒരു ചിലിയൻ ഡോക്ടറായിരുന്നു. ചിലി സർവ്വകലാശാലയിൽ പഠനത്തിന് ചേരുന്ന ആദ്യത്തെ വനിതാ വൈദ്യശാസ്ത്ര വിദ്യാർത്ഥിനിയും ചിലിയിലും തെക്കേ അമേരിക്കയിലാകമാനവും വൈദ്യശാസ്ത്രത്തിൽ ഡോക്ടറായ ആദ്യ വനിതയും അവർ ആയിരുന്നു.[1][2]

എലോയിസ ദിയാസ്
Black and white drawing depicting a woman.
Eloísa Díaz.
ജനനം(1866-06-25)25 ജൂൺ 1866
മരണം1 നവംബർ 1950(1950-11-01) (പ്രായം 84)
വിദ്യാഭ്യാസംUniversity of Chile alumni
സജീവ കാലം1887 – 1925
അറിയപ്പെടുന്നത്ചിലിയിലെയും തെക്കേ അമേരിക്കയിലെയും ആദ്യത്തെ വനിതാ ഫിസിഷ്യൻ
Medical career
Professionവൈദ്യൻ
Specialismഗൈനക്കോളജി

ആദ്യകാലം

തിരുത്തുക

ചിലിയിലെ സാന്റിയാഗോയിലാണ് എലോയിസ ദിയാസ് ഇൻസുൻസ ജനിച്ചത്. യൂലോജിയോ ഡിയാസ് വാരസ്, കാർമെല ഇൻസുൻസ എന്നിവരായിരുന്ന അവരുടെ അവളുടെ മാതാപിതാക്കൾ.[3] ഡോളോറസ് കബ്രെറ മാർട്ടിനെസ് സ്കൂൾ, ഇസബെൽ ലെ ബ്രൺ ഡി പിനോഷെ സ്കൂൾ, ഇൻസ്റ്റിറ്റ്യൂട്ടോ നാഷനൽ എന്നിവിടങ്ങളിലായി അവൾ വിദ്യാഭ്യാസം പൂർത്തിയാക്കി.[4]

സർവ്വകലാശാലകളിൽ സ്ത്രീകൾക്ക് പഠിക്കാൻ അനുമതി നൽകുന്ന നിയമം പ്രാബല്യത്തിലെത്തിയതിന് തൊട്ടുപിന്നാലെ, 1880-ൽ ദിയാസ് എസ്ക്വേല ഡി മെഡിസിന ഡി ലാ യൂണിവേഴ്‌സിഡാഡ് ഡി ചിലിയിൽ (ഇംഗ്ലീഷ്: യൂണിവേഴ്‌സിറ്റി ഓഫ് ചിലി, സ്കൂൾ ഓഫ് മെഡിസിൻ) ചേർന്നു.[5][6] ദക്ഷിണ അമേരിക്കയിൽ ബിരുദം നേടുകയും മെഡിക്കൽ ലൈസൻസ് നേടുകയും ചെയ്ത ആദ്യ വനിതയായി ദിയാസ്.[7][8][9] 1886 ഡിസംബർ 27-ന് ബിരുദ പഠനം പൂർത്തിയാക്കിയ അവർ 1887 ജനുവരി 3-ന് ബിരുദം നേടി.[10]

1891 ജനുവരിയിൽ ദിയാസ് ഇൻസുൻസ സാൻ ബോർജ ഹോസ്പിറ്റലിൽ ജോലി ചെയ്യാൻ ആരംഭിച്ചു. 1889 മുതൽ 1897 വരെയുള്ള കാലത്ത് എസ്ക്യൂല നോർമലിൽ അധ്യാപികയായും ഡോക്ടറായും അവർ ജോലി ചെയ്തു. 1898-ൽ സാന്റിയാഗോയിലെ സ്കൂൾ മെഡിക് സൂപ്പർവൈസറായി നിയമിക്കപ്പെട്ട അവർക്ക് ചിലിയിലെ സ്കൂൾ മെഡിക് സൂപ്പർവൈസറായി സ്ഥാനക്കയറ്റം ലഭിച്ചു. 30 വർഷത്തിലേറെക്കാലം ദിയാസ് ഈ സ്ഥാനം വഹിച്ചിരുന്നു.[11] ഒരു മനുഷ്യസ്‌നേഹിയെന്ന നിലയിൽ, ഡിയാസ് നിരവധി കിന്റർഗാർട്ടനുകൾ, പാവപ്പെട്ടവർക്കായി പോളിക്ലിനിക്കുകൾ, സ്കൂൾ ക്യാമ്പുകൾ എന്നിവ സ്ഥാപിച്ചിട്ടുണ്ട്.

1910-ൽ, ബ്യൂണസ് അയേഴ്സിൽ നടന്ന ഹൈജീൻ ആൻഡ് മെഡിസിൻ ഇന്റർനാഷണൽ സയന്റിഫിക് കോൺഗ്രസിൽ പങ്കെടുത്ത അവർ അവിടെ "ഇലസ്ട്രിയസ് വുമൺ ഓഫ് അമേരിക്ക" എന്ന് നാമകരണം നടത്തി ബഹുമാനിച്ചു.[12] 1911-ൽ ചിലിയിലെ സ്കൂൾ മെഡിക്കൽ സർവീസിന്റെ ഡയറക്ടറായി നിയമിക്കപ്പെട്ട ദിയാസ് അവിടെ സ്കൂളിലെ പ്രഭാതഭക്ഷണം, വിദ്യാർത്ഥികൾക്കുള്ള കൂട്ട വാക്സിനേഷൻ എന്നിവ പ്രയോഗത്തിൽ വരുത്തുകയും മദ്യപാനം, പിള്ളവാതം, ക്ഷയം എന്നിവയെ ചെറുക്കുന്നതിനുള്ള പ്രചാരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. 1919-ൽ, സെലിൻഡ അറെഗുയി, ബിയാട്രീസ് ലെറ്റെലിയർ, ഹയ്‌റ ഗ്വെറേറോ ഡി സോമർവില്ലെ, ഇസൗറ ഡിനേറ്റർ, ജുവാന ഡി അഗ്യുറെ സെർഡ, കാർമെല ഡി ലാസോ, ഫ്രെസിയ എസ്‌കോബാർ എന്നിവരോടൊപ്പംചേർന്ന് സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി സജീവമായി ഇടപെടുന്ന നാഷണൽ  കൗൺസിൽ ഓഫ് വിമൻ ഓഫ് ചിലി എന്ന സംഘടന സ്ഥാപിച്ചു.[13]

1925-ൽ ദിയാസ് ഔദ്യോഗിക രംഗത്തുനിന്ന് വിരമിച്ചു. 1950-ൽ അസുഖ ബാധിതയായ സാൻ വിസെന്റ് ഡി പോൾ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ട അവർ അവിടെവച്ച് 84-ആം വയസ്സിൽ അവർ അന്തരിച്ചു.[14]

  1. "Eloísa Díaz" (in Spanish). Nuestro.cl. Archived from the original on 13 February 2012. Retrieved 10 September 2011.{{cite web}}: CS1 maint: unrecognized language (link)
  2. "Eloísa Díaz y Amanda Labarca" (in Spanish). Memoria Chilena. Archived from the original on 27 April 2012. Retrieved 10 September 2011.{{cite web}}: CS1 maint: unrecognized language (link)
  3. "Personajes de Nuestra Historia - Díaz, Eloísa" (in Spanish). educarchile. Archived from the original on 24 April 2009. Retrieved 10 September 2011.{{cite web}}: CS1 maint: unrecognized language (link)
  4. "Eloísa Díaz y Amanda Labarca" (in Spanish). Memoria Chilena. Archived from the original on 27 April 2012. Retrieved 10 September 2011.{{cite web}}: CS1 maint: unrecognized language (link)
  5. "Eloísa Díaz" (in Spanish). Nuestro.cl. Archived from the original on 13 February 2012. Retrieved 10 September 2011.{{cite web}}: CS1 maint: unrecognized language (link)
  6. "Eloísa Díaz y Amanda Labarca" (in Spanish). Memoria Chilena. Archived from the original on 27 April 2012. Retrieved 10 September 2011.{{cite web}}: CS1 maint: unrecognized language (link)
  7. "Eloísa Díaz" (in Spanish). Nuestro.cl. Archived from the original on 13 February 2012. Retrieved 10 September 2011.{{cite web}}: CS1 maint: unrecognized language (link)
  8. "Eloísa Díaz y Amanda Labarca" (in Spanish). Memoria Chilena. Archived from the original on 27 April 2012. Retrieved 10 September 2011.{{cite web}}: CS1 maint: unrecognized language (link)
  9. "Personajes de Nuestra Historia - Díaz, Eloísa" (in Spanish). educarchile. Archived from the original on 24 April 2009. Retrieved 10 September 2011.{{cite web}}: CS1 maint: unrecognized language (link)
  10. "Eloísa Díaz y Amanda Labarca" (in Spanish). Memoria Chilena. Archived from the original on 27 April 2012. Retrieved 10 September 2011.{{cite web}}: CS1 maint: unrecognized language (link)
  11. "Eloísa Díaz y Amanda Labarca" (in Spanish). Memoria Chilena. Archived from the original on 27 April 2012. Retrieved 10 September 2011.{{cite web}}: CS1 maint: unrecognized language (link)
  12. "Eloísa Díaz y Amanda Labarca" (in Spanish). Memoria Chilena. Archived from the original on 27 April 2012. Retrieved 10 September 2011.{{cite web}}: CS1 maint: unrecognized language (link)
  13. Giordano, Verónica (2012). Ciudadanas incapaces. Teseo. p. 303. ISBN 97-98-7185-907-8 (in Spanish)
  14. "Eloísa Díaz y Amanda Labarca" (in Spanish). Memoria Chilena. Archived from the original on 27 April 2012. Retrieved 10 September 2011.{{cite web}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=എലോയിസ_ദിയാസ്&oldid=3862922" എന്ന താളിൽനിന്ന് ശേഖരിച്ചത്