മലയാളത്തിൽ, വൈദ്യൻ അഥവാ വൈദ്യർ എന്നാൽ വൈദ്യശാസ്ത്രം അഭ്യസിക്കുന്നയാൾ എന്നാണു അർഥം. പാരമ്പര്യമായി വൈദ്യം കുലതൊഴിൽ ഉള്ള വരേയും ഇപ്രകാരമാണു സംബോധന ചെയ്യാറുള്ളത്. ഇതൊരു തൊഴിൽ സ്ഥാന നാമം ആണെങ്കിൽ കൂടിയും കേരളത്തിലെ പല സമുദായങ്ങളും കുലനാമമായും ഉപയോഗിച്ചിരുന്നു.

ആയുർവേദ വൈദ്യം പാരമ്പര്യമായി കുലതൊഴിലായിട്ടുണ്ടായിരുന്ന കണിയാർ,തീയർ, ഈഴവ സമുദായക്കാർക്കാണു വൈദ്യൻ അഥവാ വൈദ്യർ എന്ന കുല നാമം പൊതുവെ പുരാതന കാലം മുതൽ ഉണ്ടായിരുന്നത്. എന്നാൽ പതിനെട്ടാം ശതകത്തോടു കൂടി മറ്റ് വിഭാഗങളിലെ പലരും സംസ്കൃതത്തിൽ അറിവു നേടി വൈദ്യം അഭ്യസിക്കുകയും ഈ നാമത്തിൽ അറിയപ്പെടുവാനും തുടങ്ങി .

"https://ml.wikipedia.org/w/index.php?title=വൈദ്യൻ&oldid=3487443" എന്ന താളിൽനിന്ന് ശേഖരിച്ചത്