എലെയ്ൻ നാലി

ദക്ഷിണാഫ്രിക്കൻ നടി

ദക്ഷിണാഫ്രിക്കൻ നടിയാണ് എലെയ്ൻ നാലി.[1]ജനപ്രിയ പരമ്പരകളായ സർഫേസ്, സ്റ്റാർ ട്രെക്ക്: ദി നെക്സ്റ്റ് ജനറേഷൻ, സ്ലീപ്പി ഹോളോ എന്നിവയിലെ അഭിനയത്തിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്.[2]

എലെയ്ൻ നാലി
ജനനം
എലെയ്ൻ നാലി

ദേശീയതദക്ഷിണാഫ്രിക്കൻ
കലാലയംകൊളറാഡോ ബോൾഡർ സർവകലാശാല
വെബർ ഡഗ്ലസ് അക്കാദമി ഓഫ് ഡ്രമാറ്റിക് ആർട്ട്
തൊഴിൽനടി
സജീവ കാലം1981–present
ഉയരം1.68 മീ (5 അടി 6 ഇഞ്ച്)

അമേരിക്കൻ ഐക്യനാടുകളിലെ കൊളറാഡോ ബോൾഡർ സർവകലാശാലയിൽ പ്രസംഗത്തിലും നാടകത്തിലും ബിരുദം നേടി. കൂടുതൽ പഠനത്തിനായി ലണ്ടനിലെ വെബർ ഡഗ്ലസ് അക്കാദമി ഓഫ് ഡ്രമാറ്റിക് ആർട്ടിൽ ചേർന്നു. 1981-ൽ കെല്ലി എന്ന പരമ്പരയിൽ 'സൂസൻ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. അതേ വർഷം, ദി വാഗാബോണ്ട് - ദി അഡ്വഞ്ചേഴ്സ് ഓഫ് എ ഷെപ്പേർഡ് ഡോഗ് എന്ന പരമ്പരയിലും അവർ അഭിനയിച്ചു.[3] 1994-ൽ, അബ്യൂസ് ആന്റ് ബിട്രേയ്ഡ് എഗെയിൻസ്റ്റ് ഹെർ വിൽ: ദി കാരി ബക്ക് സ്റ്റോറി എന്ന പരമ്പരയിൽ അഭിനയിച്ചു. സ്റ്റാർ ട്രെക്ക്: ദ നെക്സ്റ്റ് ജനറേഷന്റെ ആദ്യ സീസണിലും അവർ അഭിനയിച്ചു. 1982 മുതൽ 1987 വരെ കാപ്പിറ്റോൾ എന്ന ടെലിവിഷൻ പരമ്പരയിൽ അവർ ആവർത്തിച്ചുള്ള കഥാപാത്രത്തെ അവതരിപ്പിച്ചു.

2005-ൽ ഒനൂർ തുക്കൽ സംവിധാനം ചെയ്ത ദി പിഗ്സൺ ദി ക്യാൻവാസ് എന്ന ഹൊറർ കോമഡി ചിത്രത്തിൽ 'ബേത്ത് വെമുത്ത്' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. 2009 ൽ ലിൻവുഡ് മൂറിംഗ്സ് സംവിധാനം ചെയ്ത ഫിഷ് ഹുക്ക് എന്ന സിനിമയിൽ 'ബ്രൂക്സ് ഹേവൻസ്' ആയി അഭിനയിച്ചു.

ഫിലിമോഗ്രാഫി

തിരുത്തുക
  • സ്ലീപ്പി ഹോളൗ as ഡോക്ടർ
  • മേരി ആന്റ് മാർത്ത as സെനറ്ററിന്റെ സെക്രട്ടറി
  • ഫിഷ് ഹുക്ക് as ബ്രൂക്സ് ഹേവൻസ്
  • ഫൈൻഡ് ലൗവ് as അമ്മ
  • ദി വാട്ടർ ഈസ് വൈഡ് as ഐഡ
  • ദി പിഗ്സ് as ബേത്ത് വെമുത്ത്
  • സർഫേസ് as ടീച്ചർ#2
  • ഡോസൺസ് ക്രീക്ക് as ഫ്രണ്ട് ഡെസ്ക് വുമൺ / ലൂയിസ് ദി നഴ്സ് / പി‌ടി‌എ ബോർഡ് അംഗം #2
  • ദി ലോക്കറ്റ് as കേറ്റ് (ക്രെഡിറ്റ് ചെയ്തിട്ടില്ല)
  • ദി കളർ ഓഫ് ലവ്: ജെയ്‌സിസ് സ്റ്റോറി as പാർക്കിലെ സ്ത്രീ
  • മുപ്പെറ്റ്സ് ഫ്രം സ്പേസ് as മാഷെഡ് പൊട്ടറ്റോ ലേഡി
  • ദി ആനിവേഴ്സറി വാൾട്ട്സ് as ഭാര്യ
  • Buried Alive II as Edith
  • മാറ്റ്‌ലോക്ക് as ബെക്കി ഷ്രാവെൻ / ഫിലിസ് റിഡ്ജ്വേ
  • എഗൈൻസ്റ്റ് ഹെർ വിൽ: ദി കാരി ബക്ക് സ്റ്റോറി as ആലീസ് ഇവാൻസ്
  • ജസ്റ്റിസ് ഇൻ എ സ്മാൾ ടൗൺ as ബാർബറ ബ്ലെയ്ക്ക്
  • വൺ ഓഫ് ഹെർ ഓൺ as ലിൻഡ സ്‌ട്രോഡ്
  • സ്കാറ്റേർഡ് ഡ്രീംസ് as തടവുകാരൻ - കൗണ്ടി ജയിൽ
  • സ്റ്റാർ ട്രെക്ക്: ദ നെക്സ്റ്റ് ജനറേഷൻ as Female Survivor
  • ഹിൽ സ്ട്രീറ്റ് ബ്ലൂസ് as ശ്രീമതി ബെയർ
  • ന്യൂഹാർട്ട് as ബെറ്റി റീഡ്
  • ദി ലിറ്റിൽസ്റ്റ് ഹോബോ as ലിൻഡ വെൽസ്
  • സീയിങ് തിങ്സ് as പരിചാരിക
  • കെല്ലി as സൂസൻ
  1. "Filme". synchronkartei. 2020-11-21. Retrieved 2020-11-21. {{cite web}}: |archive-date= requires |archive-url= (help)
  2. "Elaine Nalee". British Film Institute. 2020-11-21. Retrieved 2020-11-21. {{cite web}}: |archive-date= requires |archive-url= (help)
  3. "ELAINE NALEE". artistsresourceagency. 2020-11-21. Retrieved 2020-11-21. {{cite web}}: |archive-date= requires |archive-url= (help)

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എലെയ്ൻ_നാലി&oldid=3482105" എന്ന താളിൽനിന്ന് ശേഖരിച്ചത്