എലിസബത്ത് ബോവൻ, CBE] (/ˈbən/; ജൂൺ 7, 1899 - ഫെബ്രുവരി 22, 1973) ഒരു ഐറിഷ് നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു. ലണ്ടനിലെ യുദ്ധകാല ജീവിതത്തിലെ ചില മികച്ച കഥാപാത്രങ്ങൾ ശ്രദ്ധേയങ്ങളായിരുന്നു.

എലിസബത്ത് ബോവൻ
പ്രമാണം:Elizabeth Bowen.jpg
ജനനംElizabeth Dorothea Cole Bowen
(1899-06-07)7 ജൂൺ 1899
Dublin, Ireland
മരണം22 ഫെബ്രുവരി 1973(1973-02-22) (പ്രായം 73)
London, England
ശ്രദ്ധേയമായ രചന(കൾ)The Last September (1929)
The House in Paris (1935)
The Death of the Heart (1938)
The Heat of the Day (1949)
Eva Trout (1968)
Elizabeth Bowen was born and spent her first seven winters in this house
St Colman's Church, Farahy, County Cork, Bowen's burial place

ജീവിതരേഖ

തിരുത്തുക

എലിസബത്ത് ഡൌറോത്തിയ കോൾ ബോവൻ 1899 ജൂൺ 7-ന് ഡബ്ലിനിലെ ഹെർബർട് പ്ലേസിൽ ജനിക്കുകയും അടുത്തുള്ള അപ്പർ മൗണ്ട് സ്ട്രീറ്റിലെ സ്റ്റീഫൻ ചർച്ചിൽ ജ്ഞാനസ്നാനം ചെയ്യപ്പെടുകയും ചെയ്തു. അവരുടെ മാതാപിതാക്കളായ ഹെൻറി ചാൾസ് കോൾ ബോവെനും, ഫ്ലോറൻസ് (മുമ്പ്, കോളി) ബോവനും പിന്നീട് അവരെ കൌണ്ടി കോർക്കിൽ കിൽഡോറെറിയ്ക്കു സമീപമുള്ള ഫറാഹിയിലെ ബോവെൻസ് കോർട്ടിലേയ്ക്കു കൊണ്ടുവരികയും അവിടെ അവൾ തൻറെ വേനൽക്കാലം ചെലവഴിക്കുകയും ചെയ്തു.

1907-ൽ പിതാവിനു മാനസിക രോഗം ബാധിച്ചപ്പോൾ അവരും മാതാവും ഇംഗ്ലണ്ടിലേക്കു മാറുകയും അവസാനം ഹൈതെയിൽ താമസമുറപ്പിക്കുകയും ചെയ്തു. 1912 ൽ മാതാവ് നിര്യാതയായതിനെത്തുടർന്ന് ബോവനെ അവളുടെ അമ്മായിമാർ ഏറ്റെടുത്തു. ഡൌൺ ഹൌസ് സ്കൂളിൽ ഒലിവ് വില്ലിസ്സിന്റെ മേൽനോട്ടത്തിൽ അവർ വിദ്യാഭ്യാസം ചെയ്തു. ലണ്ടനിലെ ആർട്ട് സ്കൂളിൽ അൽപ്പകാലം പഠിച്ചപ്പോൾ എഴുതുന്നതിലുള്ള തന്റെ കഴിവുകൾ അവർ തിരിച്ചറിഞ്ഞു. അവർ ബ്ലൂംസ്ബറി ഗ്രൂപ്പുമായി ചേരുകയും അവിടെവച്ച് റോസ് മക്കാളെയുമായി സൌഹൃദത്തിലായതോടെ ആദ്യ പുസ്തകമായ "എൻകൗണ്ടേഴ്സ്" (1923) എന്ന ചെറുകഥാസമാഹാരത്തിനായി ഒരു പ്രസാധകനെ അന്വേഷിക്കുന്നതിൽ റോസ് അവരെ സഹായിക്കുകയും ചെയ്തു.

ഒരു വിദ്യാഭ്യാസ നിർവ്വാഹകനും പിന്നീട് ബിബിസിയിൽ ജോലി ചെയ്തയാളുമായിരുന്ന അലൻ കാമറൂണിനെ 1923 ൽ അവർ വിവാഹം കഴിച്ചു.  ലൈംഗികതാൽപര്യങ്ങൾക്കതീതമായതും എന്നാൽ സംതൃപ്തമായതമായ ഒരു കൂടിച്ചേരൽ എന്ന് ഈ വിവാഹം വിശേഷിപ്പിക്കപ്പെട്ടു.[1] ഈ വിവാഹം ഒരിക്കലും പൂർണ്ണതയിലെത്തിയില്ല.[2] അവർക്ക് അസാധാരണമായ നിരവധി  വിവാഹേതരബന്ധങ്ങളുണ്ടായിരുന്നു. ഇതിലൊന്ന് അവരേക്കാൾ ഏഴുവയസിന് ഇളയതായ കനേഡിയൻ നയതന്ത്രജ്ഞൻ ചാൾസ് റിച്ചിയുമായുള്ള ഒരു ബന്ധമായിരുന്നു. ഈ ബന്ധം ഏകദേശം മുപ്പതു വർഷത്തോളം നീണ്ടുനിന്നിരുന്നു. അതുപോലെതന്നെ ഐറിഷ് എഴുത്തുകാരനായിരുന്ന സീൻ ഒ ഫയോലെയ്നുമായും അമേരിക്കൻ കവിയായിരുന്ന മേയ് സാർട്ടണുമായും അവർക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നു.[3] ബോവനും ഭർത്താവും ആദ്യം ഓക്സ്ഫോർഡിനു സമീപം  താമസിക്കുകയും അവിടെ അവർ മൗറിസ് ബൌറ, ജോൺ ബുച്ചാൻ, സൂസൻ ബുച്ചാൻ എന്നിവരുമായി സാമൂഹ്യബന്ധം സ്ഥാപിക്കുകയും ദ ലാസ്റ്റ് സെപ്റ്റംബർ (1929) ഉൾപ്പെടെയുള്ള ആദ്യകാല നോവലുകൾ അവിടെവച്ചു രചിക്കുകയും ചെയ്തു. 1932 ൽ ‘ടു ദ നോർത്ത്’ എന്ന നോവലിന്റെ പ്രസിദ്ധീകരണത്തിനുശേഷം അവർ ലണ്ടനിലെ റീജന്റ്സ് പാർക്കിലെ 2 ക്ലിയറൻസ് ടെറേസ് എന്ന സ്ഥലത്തേക്ക് താമസം മാറുകയും അവിടെവച്ച് ദ ഹൌസ് ഇൻ പാരിസ് (1935), ദ ഡെത്ത് ഓഫ് ദ ഹാർട്ട് (1938) എന്നീ കൃതികൾ രചിക്കുകയും ചെയ്തു. 1937 ൽ ഐറിഷ് അക്കാഡമി ഓഫ് ലെറ്റേഴ്സിൽ അവർ അംഗമായി.[4]

1930-ൽ ബോവെൻസ് കോർട്ടിന്റെ അനന്തരാവകാശം ലഭിച്ച ഏകയാളും ആദ്യ വനിതയുമായി ബോവൻ മാറി. എന്നാൽ ഇംഗ്ലണ്ട് കേന്ദ്രമാക്കിത്തന്നെ അവർ ജീവിതം തുടരുകയും അയർലന്റ് കൂടെക്കൂടെ സന്ദർശിക്കുകയും ചെയ്തു. രണ്ടാം ലോകമഹായുദ്ധകാലത്ത് അവർ ബ്രിട്ടീഷ് വിവരസാങ്കേതിക മന്ത്രാലയത്തിനുവേണ്ടി പ്രവർത്തിക്കുകയും ഐറിഷ് ചിന്താഗതികൾ, പ്രത്യേകിച്ച് നിഷ്പക്ഷതയുടെ വിഷയങ്ങൾ സ്വരൂപിച്ച് റിപ്പോർട്ട് ചെയ്തിരുന്നു.[5] ബൊവന്റെ രാഷ്ട്രീയ കാഴ്ച്ചപ്പാടുകൾ ബർക്കിയൻ യാഥാസ്ഥിതികത്വത്തോടു ചായ്വുള്ളതായിരുന്നു.[6][7] യുദ്ധകാലത്തും അതിനുശേഷവും യുദ്ധകാലത്തെ ലണ്ടനിലെ ഏറ്റവും മഹത്തരമായ ജീവിത വികാരങ്ങളെ ഉദ്ദീപിപ്പിക്കുന്ന “ദ ഡെമൺ ലവർ ആന്റ് അദർ സ്റ്റോറീസ്” (1945), “ദ ഹീറ്റ് ഓഫ് ദ ഡേ” (1948) തുടങ്ങിയ കൃതികൾ രചിക്കുകയും അതേ വർഷം തന്നെ CBE പുരസ്കാരം സമ്മാനിക്കപ്പെടുകയും ചെയ്തു.

അവരുടെ ഭർത്താവ് 1952 ൽ വിരമിക്കുകയും ദമ്പതികൾ ബോവെൻസ് കോർട്ടിൽ തുടർന്നു താമസിക്കുകയും ചെയ്തു. ഏതാനും മാസങ്ങൾക്കു ശേഷം അവിടെവച്ച് അദ്ദേഹം മരണമടഞ്ഞു. 1930 മുതൽ വിർജീനിയ വൂൾഫ്, യൂഡോറ വെൽറ്റി, കാർസൺ മക്കല്ലേർസ്, ഐറിസ് മർഡോക്ക്, ചരിത്രകാരനായ വെറോണിക്ക വെഡ്ജ്വുഡ് എന്നിവരുൾപ്പെടെ പല എഴുത്തുകാരും ബൊവെൻസ് കോർട്ടിൽ അവരെ സന്ദർശിച്ചിരുന്നു. വർഷങ്ങളോളം വീടുപുലർത്താൻ അവർ കഠിനമായി പരിശ്രമിച്ചു. പണം സമ്പാദിക്കുവാനായി അമേരിക്കയിൽ പ്രഭാഷണങ്ങൾ നടത്തിയിരുന്നു. 1957-ൽ ബൊവെൻസ് കോർട്ടിൽ സുഹൃത്തും ചിത്രകാരനുമായിരുന്ന പാട്രിക് ഹെന്നെസി അവരുടെ  ഛായാ ചിത്രം വരച്ചിരുന്നു. 1958 ൽ ഗവേഷണത്തിനും ‘എ ടൈം ഇൻ റോ’ (1960) എന്ന കൃതിയുടെ പൂർത്തീകരണത്തിനുമായി ഇറ്റലിയിലേയ്ക്കു യാത്ര ചെയ്തിരുന്നു.  എന്നാൽ അടുത്ത വർഷം ബോവൻ തന്റെ പ്രിയപ്പെട്ട ബോവെൻസ് കോർട്ട് വിൽക്കാൻ നിർബന്ധിതയാവുകയും 1960 ൽ അത് തകർക്കപ്പെടുകയും ചെയ്തു. ഒരു സ്ഥിരമായ പാർപ്പിടമില്ലാതെ ഏതാനും വർഷങ്ങൾ ചിലവഴിച്ചതിനുശേഷം 1965 ൽ ഹൈതെയിലെ ചർച്ച് ഹില്ലിലെ "കാർബെറി"യിൽ താമസമുറപ്പിച്ചു.

അവരുടെ നോവലായ ഇവ ടൌട്ട്, ഓർ ചേഞ്ചിംഗ് സീൻസ് (1968) 1969 ലെ ജയിംസ് ടെയ്റ്റ് ബ്ലാക്ക് മെമ്മോറിയൽ പുരസ്കാരത്തിനും 1970 ലെ മാൻ ബുക്കർ പുരസ്കാരത്തിന്റെ താൽക്കാലിക പട്ടികയിലും ഇടംപിടിച്ചിരുന്നു. പിൽക്കാലത്ത്  അവർ, സുഹൃത്ത് സിറിൽ കൊണോലിയോടൊപ്പം 1972 ലെ മാൻ ബുക്കർ പുരസ്കാരംജി’ എന്ന നോവലിന്റെ പേരിൽ ജോൺ ബെർഗറിനു നൽകിയ വേളയിലെ ഒരു ജഡ്ജായിരുന്നു. 1972 ലെ ക്രിസ്തുമസ് അവർ കൗണ്ടി കോർക്കിലെ കിൻസേലിൽ സുഹൃത്തുക്കളായിരുന്ന മേജർ സ്റ്റീഫൻ വെർനോണിനോടും അദ്ദേഹത്തിന്റെ പത്നി ലേഡി ഉർസുലയോടുമൊപ്പം (വെസ്റ്റ്മിനിസ്റ്ററിലെ ഡ്യൂക്കിന്റെ പുത്രി) ആഘോഷിച്ചു. എന്നാൽ തിരിച്ചുപോകവേ ആശുപത്രിയിലാക്കപ്പെട്ടു. ഇവിടെ അവരെ സന്ദർശിച്ചവരിൽ കൊണോലി, ലേഡി വെർനോൺ, ഇസൈഹ് ബെർലിൻ, റോസാമണ്ട് ലെഹ്മാൻ എന്നിവരും സാഹിത്യ ഏജന്റായിരുന്ന സ്പെൻസർ കർട്ടിസ് ബ്രൗണും ഉൾപ്പെടുന്നു.

1972 ൽ എലിസബത്ത് ബോവനു ശ്വാസകോശ കാൻസർ പിടിപെട്ടു. 1973 ഫെബ്രുവരി 22 ന് 83 ആം വയസിൽ യൂണിവേഴ്സിറ്റി കോളജ് ഹോസ്പിറ്റലിൽവച്ച് അവർ ഇഹലോകവാസം വെടിഞ്ഞു. ഫറാഹിയിലെ കൌണ്ടി കോർക്ക് ചർച്ച് യാർഡിൽ ഭർത്താവിന്റെ ശവകുടീരത്തിനടുത്ത്. ബൊവൻസ് കോർട്ട് നിലനിന്നിരുന്ന ഗേറ്റിന് അടുത്തായി അടക്കം ചെയ്യപ്പെട്ടു. സാഹിത്യകാരിക്കായി, ജോൺ സ്പാരോയുടെ വാക്കുകൾ ആലേഖനം ചെയ്ത ഒരു സ്മാരകഫലകം സെന്റ് കോൾമാൻസ് പള്ളിയുടെ കവാടത്തിൽ സ്ഥാപിച്ചിട്ടുണ്ട്.  അവരുടെ ജീവിതത്തിന്റെ ഓർമപ്പെടുത്തൽ ദിനം വർഷം തോറും ഇവിടെ നടക്കുന്നു.

തെരഞ്ഞെടുത്ത കൃതികൾ

തിരുത്തുക

നോവലുകൾ

തിരുത്തുക
  • ദ ഹോട്ടൽ (1927)
  • ദ ലാസ്റ്റ് സെപ്റ്റംബർ (1929)
  • ഫ്രണ്ട്സ് ആൻറ് റിലേഷൻസ് (1931)
  • ടു ദ നോർത്ത് (1932)
  • ദ ഹൌസ് ഇൻ പാരിസ് (1935)
  • ദ ഡെത്ത് ഓഫ് ദ ഹാർട്ട് (1938)
  • ദ ഹീറ്റ് ഓഫ് ദ ഡേ (1949)
  • എ വേൾഡ് ഓഫ് ലവ് (1955)
  • ദ ലിറ്റിൽ ഗേൾസ് (1964)
  • ഈവാ ട്രൌട്ട് (1968)
  1. Morrissey, Mary (31 January 2009). "Closer than words". Irish Times. Retrieved 17 January 2016.
  2. Walshe, Eibhear (ed.) (2009). Elizabeth Bowen (Visions and Revisions: Irish Writers in Their Time). Sallins, County Kildare, Ireland: Irish Academic Press. ISBN 978-0716529163. {{cite book}}: |first= has generic name (help)
  3. Morrissey, Mary (31 January 2009). "Closer than words". Irish Times. Retrieved 17 January 2016.
  4. Glendinning, Victoria (1977). Elizabeth Bowen: Portrait of a Writer. London: Weidenfeld & Nicolson. p. 119. ISBN 9780297773696.
  5. Notes On Éire: Espionage Reports to Winston Churchill by Elizabeth Bowen. (2nd Edition). Aubane Historical Society (2008), Elizabeth Bowen: The Enforced Return by Neil Corcoran, Oxford University Press (2004)[ISBN missing] and That Neutral Island by Clair Wills, Faber and Faber (2007)[ISBN missing].
  6. [1]
  7. [2]
"https://ml.wikipedia.org/w/index.php?title=എലിസബത്ത്_ബോവൻ&oldid=3779419" എന്ന താളിൽനിന്ന് ശേഖരിച്ചത്