വിൻസ്റ്റൺ ചർച്ചിൽ

ബ്രിട്ടീഷ് പ്രധാനമന്ത്രിയും രാഷ്ട്രതന്ത്രജ്ഞനും ആയിരുന്നു വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍
(Winston Churchill എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1940 മുതൽ 1945 വരെയും 1951 മുതൽ 1955 വരെയും ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന ബ്രിട്ടീഷ് രാഷ്ട്രതന്ത്രജ്ഞനായിരുന്നു സർ വിൻസ്റ്റൺ ലിയൊനാർഡ് സ്പെൻസർ-ചർച്ചിൽ, കെ.ജി, ഒ.എം, സി.എച്, റ്റി.ഡി, എഫ്.ആർ.എസ്, പി.സി (കാൻ) (1874 നവംബർ 301965 ജനുവരി 24). ഒരു പ്രമുഖ രാഷ്ട്രീയ നേതാവും പ്രസംഗകനും തന്ത്രജ്ഞനുമായിരുന്ന ചർച്ചിൽ ബ്രിട്ടീഷ് കരസേനയിൽ സൈനികനും ആയിരുന്നു. ആധുനിക ബ്രിട്ടീഷ് ചരിത്രത്തിലും ലോകചരിത്രത്തിലും ചർച്ചിലിനെക്കുറിച്ച് ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ട്. പല ഗ്രന്ഥങ്ങളുടെയും രചയിതാവായ ചർച്ചിലിനു തന്റെ ചരിത്ര രചനകൾക്ക് 1953-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. നോബൽ സമ്മാനം ലഭിച്ച ഏക പ്രധാനമന്ത്രി. [1] വിജയത്തെ സൂചിപ്പിക്കാൻ രണ്ട് വിരലുകൾ ഇംഗ്ലീഷ് അക്ഷരമായ V ആകൃതിയിൽ (Victory) ഉയർത്തിക്കാണിക്കാണിക്കുന്ന രീതി ചർച്ചിലിന്റെ സംഭാവനയാണ്.


സർ വിൻസ്റ്റൺ ചർച്ചിൽ

Winston Churchill cph.3b12010.jpg
യുനൈറ്റഡ് കിംഗ്ഡം എന്ന രാജ്യത്തിന്റെ പ്രധാനമന്ത്രി
In office
1951 ഒക്റ്റോബർ 26 – 1955 ഏപ്രിൽ 7
Monarch
Deputyആന്റണി ഈഡൻ
മുൻഗാമിക്ലെമന്റ് ആറ്റ്ലി
Succeeded byആന്റണി ഈഡൻ
In office
1940 മേയ് 10 – 1945 ജൂലൈ 26
Monarchജോർജ്ജ് VI
Deputyക്ലെമന്റ് ആറ്റ്ലീ
മുൻഗാമിനെവിൽ ചേമ്പർലെയിൻ
Succeeded byക്ലെമന്റ് ആറ്റ്ലീ
പ്രതിപക്ഷനേതാവ്
In office
1945 ജൂലൈ 26 – 1951 ഒക്റ്റോബർ 26
Monarchജോർജ്ജ് VI
Prime Ministerക്ലെമന്റ് ആറ്റ്ലീ
മുൻഗാമിക്ലെമന്റ് ആറ്റ്ലീ
Succeeded byക്ലെമന്റ് ആറ്റ്ലീ
കൺസർവേറ്റീവ് പാർട്ടിയുടെ നേതാവ്
In office
1940 നവംബർ 9 – 1955 ഏപ്രിൽ 7
മുൻഗാമിനെവിൽ ചേമ്പർലെയിൻ
Succeeded byആന്റണി ഈഡൻ
പ്രതിരോധവകുപ്പ് മന്ത്രി
In office
1951 ഒക്റ്റോബർ 28 – 1952 മാർച്ച് 1
Prime Ministerഇദ്ദേഹം തന്നെ
മുൻഗാമിഎമ്മാനുവൽ ഷിൻവെൽ
Succeeded byദി ഏൾ അലക്സാണ്ടർ ഓഫ് ട്യൂണിസ്
In office
1940 മേയ് 10 – 1945 ജൂലൈ 26
Prime Ministerഇദ്ദേഹം തന്നെ
മുൻഗാമി
ദി ലോഡ് ചാറ്റ്‌ഫീൽഡ് (മിനിസ്റ്റർ ഓഫ് കോ ഓർഡിനേഷൻ ഓഫ് ഡിഫൻസ്)
Succeeded byക്ലെമന്റ് ആറ്റ്ലീ
ചാൻസലർ ഓഫ് ദി എക്സ്ചെക്കർ
In office
1924 നവംബർ 6 – 1929 ജൂൺ 4
Prime Ministerസ്റ്റാൻലി ബാ‌ൾഡ്വിൻ
മുൻഗാമിഫിലിപ്പ് സ്നോഡെൻ
Succeeded byഫിലിപ്പ് സ്നോഡെൻ
ഹോം സെക്രട്ടറി
In office
1910 ഫെബ്രുവരി 19 – 1911 ഒക്റ്റോബർ 24
Prime Ministerഹെർബർട്ട് ഹെൻട്രി ആസ്ക്വിത്ത്
മുൻഗാമിഹെർബർട്ട് ഗ്ലാഡ്സ്റ്റോൺ
Succeeded byറെജിനാൾഡ് മക്കെന്ന
പ്രസിഡന്റ് ഓഫ് ദി ബോഡ് ഓഫ് ട്രേഡ്
In office
1908 ഏപ്രിൽ 12 – 1910 ഫെബ്രുവരി 14
Prime Ministerഹെർബർട്ട് ഹെൻട്രി ആസ്ക്വിത്ത്
മുൻഗാമിഡേവിഡ് ലോയ്ഡ് ജോർജ്ജ്
Succeeded byസിഡ്നി ബക്സ്റ്റൺ
വുഡ്ഫോർഡിലെ പാർലമെന്റംഗം
In office
1945 ജൂലൈ 5 – 1964 ഒക്റ്റോബർ 15
മുൻഗാമിപുതിയ നിയോജകമണ്ഡലം
Succeeded byപാട്രിക് ജെൻകിൻ
എപ്പിംഗിലെ പാർലമെന്റംഗം
In office
1924 ഒക്റ്റോബർ 29 – 1945 ജൂലൈ 5
മുൻഗാമിസർ ലിയൊണാർഡ് ലൈൽ
Succeeded byലിയ മാന്നിംഗ്
ഡൺഡീയിലെ പാർലമെന്റംഗം
അലക്സാണ്ടർ വിൽക്കിയും ഇവിടത്തെ പാർലമെന്റംഗമായിരുന്നു
In office
1908 ഏപ്രിൽ 24 – 1922 നവംബർ 15
മുൻഗാമി
Succeeded by
In office
1906 ഫെബ്രുവരി 8 – 1908 ഏപ്രിൽ 24
മുൻഗാമിവില്യം ഹൗൾഡ്സ്‌വർത്ത്
Succeeded byവില്യം ജോയ്ൻസൺ-ഹിക്ക്സ്
ഓൾഡ്‌ഹാമിലെ പാർലമെന്റംഗം
ആൽഫ്രഡ് എമ്മോട്ടും ഇവിടുത്തെ പാർലമെന്റംഗമായിരുന്നു
In office
1900 ഒക്റ്റോബർ 24 – 1906 ജനുവരി 12
മുൻഗാമി
വാൾട്ടർ റൺസിമാൻ
ആൽഫ്രഡ് എമ്മോട്ട്
Succeeded by
Personal details
Born
വിൻസ്റ്റൺ ലിയോണാർഡ് സ്പെൻസർ ചർച്ചിൽ

(1874-11-30)30 നവംബർ 1874
Died24 ജനുവരി 1965(1965-01-24) (പ്രായം 90)
28 ഹൈഡ് പാർക്ക് ഗേറ്റ്, ലണ്ടൻ, ഇംഗ്ലണ്ട്
Resting placeസെന്റ് മാർട്ടിൻസ് ചർച്ച്, ബാൾഡൺ, ഓക്സ്ഫോഡ്ഷെയർ
Citizenshipബ്രിട്ടീഷ്
Nationalityഇംഗ്ലീഷ്
Political party
Spouse(s)
ക്ലെമന്റൈൻ ചർച്ചിൽ
1908–1965 (ഇദ്ദേഹത്തിന്റെ മരണം)
Relations
Children
Residence
Alma mater
Professionപാർലമെന്റംഗം, സ്റ്റേറ്റ്സ്മാൻ, സൈനികൻ, പത്രപ്രവർത്തകൻ, ചരിത്രകാരൻ, എഴുത്തുകാരൻ, ചിത്രകാരൻ
Awards
Signature
Military service
AllegianceFlag of the United Kingdom.svg ബ്രിട്ടീഷ് സാമ്രാജ്യം
Branch/serviceFlag of the British Army.svg ബ്രിട്ടീഷ് സൈന്യം
Years of service1895–1900, 1902–24
Rankലഫ്റ്റനന്റ് കേണൽl
Battles/wars

ആദ്യകാലംതിരുത്തുക

ബ്രിട്ടീഷ് കരസേനയിൽ ഒരു ഉദ്യോഗസ്ഥൻ ആയിരുന്ന ചർച്ചിൽ രണ്ടാം ബോവർ യുദ്ധത്തിലെ ഓംബർമാൻ പോരാട്ടത്തിൽ പങ്കെടുത്തു. അറുപതു വർഷത്തോളം രാഷ്ട്രീയരംഗത്തു നിറഞ്ഞുനിന്ന ചർച്ചിൽ പല രാഷ്ട്രീയ, കാബിനറ്റ് പദവികളും അലങ്കരിച്ചു. ഒന്നാം ലോകമഹായുദ്ധത്തിനു മുൻപ് ചർച്ചിൽ 1905-1915 വരെയുള്ള ലിബറൽ സർക്കാരുകളിൽ ആഭ്യന്തര സെക്രട്ടറി ആയും പ്രസിഡന്റ് ഓഫ് ദ് ബോർഡ് ഓഫ് ട്രേഡ് ആയും സേവനമനുഷ്ടിച്ചു. ഒന്നാം ലോകമഹായുദ്ധത്തിൽ ചർച്ചിൽ പല പദവികളും അലങ്കരിച്ചു. ഫസ്റ്റ് ലോർഡ് ഓഫ് അഡ്മിറാലിറ്റി, മിനിസ്റ്റർ ഓഫ് മ്യൂണിഷൻസ്, സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ വാർ, സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ എയർ എന്നീ പദവികൾ അതിൽ ഉൾപ്പെടും. ഒന്നാം ലോകമഹായുദ്ധത്തിൽ പശ്ചിമ മുന്നണിയിൽ സേവനം അനുഷ്ടിച്ച ചർച്ചിൽ റോയൽ സ്കോട്ട്സ് ഫ്യൂസിലിയേഴ്സ്-ന്റെ ആറാം ബറ്റാലിയൻ നയിച്ചു. രണ്ട് ലോകമഹായുദ്ധങ്ങൾക്കും ഇടയ്ക്കുള്ള കാലത്ത് ചർച്ചിൽ ചാൻസലർ ഓഫ് ദ് എക്സ്ചെക്കർ എന്ന പദവി വഹിച്ചു.

പ്രധാനമന്ത്രിപദത്തിൽതിരുത്തുക

രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ചർച്ചിൽ ഫസ്റ്റ് ലോർഡ് ഓഫ് അഡ്മിറാലിറ്റി എന്ന പദവിയിൽ നിയമിക്കപ്പെട്ടു. 1940 മെയ് മാസത്തിൽ നെവിൽ ചേംബർലെയ്ൻ രാജിവയ്ച്ചതിനെത്തുടർന്ന് ചർച്ചിൽ യുണൈറ്റഡ് കിങ്ങ്ഡത്തിന്റെ പ്രധാ‍നമന്ത്രി ആയി. അച്ചുതണ്ട് ശക്തികൾക്കെതിരെ ബ്രിട്ടീഷ് സൈന്യത്തെയും ജനതയെയും ചർച്ചിൽ നയിച്ചു. യുദ്ധക്കെടുതിയിലാണ്ട സഖ്യശക്തികൾക്ക് ചർച്ചിലിന്റെ പ്രസംഗങ്ങൾ ഉത്തേജനം പകർന്നു. 1945-ലെ യുണൈറ്റഡ് കിങ്ങ്ഡം പൊതുതിരഞ്ഞെടുപ്പിൽ ചർച്ചിലിന്റെ പാർട്ടി പരാജയപ്പെട്ടതിനെത്തുടർന്ന് ചർച്ചിൽ പ്രതിപക്ഷ നേതാവായി. 1951-ൽ ചർച്ചിൽ വീണ്ടും പ്രധാനമന്ത്രിയായി. 1955-ൽ ചർച്ചിൽ രാഷ്ട്രീയരംഗത്തു നിന്നും വിരമിച്ചു. മരണശേഷം ചർച്ചിലിന്റെ രാഷ്ട്രബഹുമതികളോടെയുള്ള അന്ത്യയാത്രയിൽ ലോകരാഷ്ട്രങ്ങളുടെ തലവന്മാരുടെ ഒരു വലിയ സംഘം പങ്കെടുത്തു.

ഇന്ത്യയോടും ഇന്ത്യക്കാരോടും ഉള്ള സമീപനംതിരുത്തുക

ഇന്ത്യ ബ്രിട്ടീഷുകാരുടെ തന്നെയാണെന്ന നിലപാടായിരുന്നു ചർച്ചിലിന് എല്ലാക്കാലവും ഉണ്ടായിരുന്നത്. 1930 കളിൽ ഇന്ത്യയ്ക്ക് കൂടുതൽ സ്വയംഭരണം നൽകുന്നതിനെ ചർച്ചിൽ എതിർത്തു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നൽകുന്നത് ചിന്തിക്കാനേ ആവാത്ത കാര്യമാണെന്ന് കരുതിയ അയാൾ ഗാന്ധിജിയുടെ നേതൃത്ത്വത്തിലുള്ള സമരപരിപാടികളുടെ കടുത്ത വിമർശകനായിരുന്നു. ഗാന്ധിസത്തിന്റെ എല്ലാ കാര്യങ്ങളെയും അടിച്ചമർത്തണമെന്ന് 1930-ൽ അയാൾ പ്രഖ്യാപിച്ചു. ഗാന്ധിജിയെ കയ്യും കാലും കൂട്ടിക്കെട്ടി വൈസ്രോയി കയറിയ ആനയെക്കൊണ്ട് ചവിട്ടിക്കൂട്ടണമെന്നും ചർച്ചിൽ 1920 -ൽ ആവശ്യപ്പെട്ടു.[2][3][4] ഇനിയും നിരാഹാരസമരം നടത്തിയാൽ ഗാന്ധിജി മരണമടയുന്നതാണ് നല്ലതെന്ന് ചർച്ചിൽ പറഞ്ഞു.[5] ഇന്ത്യക്കെങ്ങാൻ സ്വാതന്ത്ര്യം നൽകിയാൽ ബ്രിട്ടനിൽ തൊഴിലില്ലായ്മയും ഇന്ത്യയിൽ ആഭ്യന്തരകലഹങ്ങളും ഉണ്ടാകുമെന്ന് അയാൾ പറഞ്ഞു.[6] ഇന്ത്യൻ സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള കാര്യത്തിൽ സ്റ്റാൻലി ബാൾഡ്‌വിനുമായി ചർച്ചിൽ സ്ഥിരമായി നീരസത്തിലായി. ബാൾഡ്‌വിൻ പ്രധാനമന്ത്രിയായി ഇരിക്കുന്ന കാലത്തോളം ഒരു സർക്കാർ സ്ഥാനങ്ങളും വഹിക്കില്ലെന്ന് അയാൾ ശഠിച്ചു. 1930-ൽ ഇറങ്ങിയ അയാളുടെ My Early Life എന്ന പുസ്തകത്തിൽ അയാളുടെ ഇന്ത്യയോടുള്ള സമീപനം വ്യക്തമാണെന്നു ചില ചരിത്രകാരന്മാർ പറയുന്നു.[7] ലക്ഷക്കണക്കിന് ആൾക്കാർ കൊല്ലപ്പെട്ട 1943 -ലെ ബംഗാൾ ക്ഷാമത്തിന് കരണക്കാരനായി പലരും ചർച്ചിലിനെ കരുതുന്നുണ്ട്. ഇന്ത്യയിലെ ഭക്ഷ്യധാന്യങ്ങൾ ബ്രിട്ടനിലേക്ക് കടത്തിയതായിരുന്നു ഇതിന്റെ കാരണം. എന്നാൽ പട്ടിണി ഇന്ത്യകാരുടെ തന്നെ കുറ്റമാണെന്നും ഇന്ത്യക്കാർ മുയലുകളെപ്പോലെ തിന്നുമുടിച്ചതിനാലാണ് പട്ടിണി ഉണ്ടായതെന്നും ചർച്ചിൽ പറഞ്ഞു.[8][9][10][11][12][13]


പുരസ്കാരങ്ങൾതിരുത്തുക

 • 1940ൽ ടൈം മാഗസിൻ പേഴ്സൺ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തു
 • 1950ൽ ടൈം മാഗസിൻ പേഴ്സൺ ഓഫ് ദ ഹാഫ് സെഞ്ച്വറിയായ് തിരഞ്ഞെടുത്തു
 • 1953ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം
 • 1953ൽ സർ പദവി ലഭിച്ചു
 • 1963ൽ അമേരിക്കൻ ഐക്യനാടുകൾ ഓണറ്റി പദവി നൽകി. (ആദ്യ വ്യക്തി.)
 • 2002ൽ ഏറ്റവും മഹാനായ ബ്രിട്ടീഷുകാരനായ് ബി.ബി.സി. തിരഞ്ഞെടുത്തു

അവലംബംതിരുത്തുക

 1. http://nobelprize.org/nobel_prizes/literature/laureates/1953/
 2. Barczewsk, Stephanie, John Eglin, Stephen Heathorn, Michael Silvestri, and Michelle Tusan. Britain Since 1688: A Nation in the World, p. 301
 3. Toye, Richard. Churchill's Empire: The World That Made Him and the World He Made, p. 172
 4. Ferriter, Diarmuid (4 March 2017). "Inglorious Empire: what the British did to India". The Irish Times.
 5. "Churchill took hardline on Gandhi". BBC News. 1 January 2006. ശേഖരിച്ചത് 12 April 2010.
 6. James, p. 260
 7. James, p. 258
 8. See Dyson and Maharatna (1991) for a review of the data and the various estimates made.
 9. Gordon, Leonard A. (1 January 1983). "Review of Prosperity and Misery in Modern Bengal: The Famine of 1943-1944". The American Historical Review. 88 (4): 1051–1051. doi:10.2307/1874145. JSTOR 1874145.
 10. Mukerjee, Madhusree. "History News Network | Because the Past is the Present, and the Future too". Hnn.us. ശേഖരിച്ചത് 29 July 2011.
 11. "Did Churchill cause the Bengal Famine of 1943, as has been claimed?". Churchill Central.
 12. Gordon, American Historical Review, p. 1051.
 13. Tharoor, Shashi (March 2017). "Inglorious Empire: What the British Did to India". Hurst.

പ്രാഥമിക സ്രോതസ്സുകൾതിരുത്തുക

 • Churchill, Winston. The World Crisis. 6 vols. (1923–31); one-vol. ed. (2005). [On World War I.]
 •  –––. The Second World War. 6 vols. (1948–53)
 • Coombs, David, ed., with Minnie Churchill. Sir Winston Churchill: His Life through His Paintings. Fwd. by Mary Soames. Pegasus, 2003. ISBN 0-7624-2731-0. [Other editions entitled Sir Winston Churchill's Life and His Paintings and Sir Winston Churchill: His Life and His Paintings. Includes illustrations of approx. 500–534 paintings by Churchill.]
 • Edwards, Ron. Eastcote: From Village to Suburb (1987). Uxbridge: London Borough of Hillingdon ISBN 0-907869-09-2
 • Gilbert, Martin. In Search of Churchill: A Historian's Journey (1994). [Memoir about editing the following multi-volume work.]
 •  –––, ed. Winston S. Churchill. An 8 volume biography begun by Randolph Churchill, supported by 15 companion vols. of official and unofficial documents relating to Churchill. 1966–
I. Youth, 1874–1900 (2 vols., 1966);
II. Young Statesman, 1901–1914 (3 vols., 1967);
III. The Challenge of War, 1914–1916 (3 vols., 1973). ISBN 0-395-16974-7 (10) and ISBN 978-0-395-16974-2 (13);
IV. The Stricken World, 1916–1922 (2 vols., 1975);
V. The Prophet of Truth, 1923–1939 (3 vols., 1977);
VI. Finest Hour, 1939–1941: The Churchill War Papers (2 vols., 1983);
VII. Road to Victory, 1941–1945 (4 vols., 1986);
VIII. Never Despair, 1945–1965 (3 vols., 1988).

ദ്വിതീയ സ്രോതസ്സുകൾതിരുത്തുക

പുറത്തേയ്ക്കുള്ള കണ്ണികൾതിരുത്തുക


സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (1951-1975)

1951: ലാഗെർക്വിസ്റ്റ് | 1952: മൗറിയാക് | 1953: ചർച്ചിൽ | 1954: ഹെമിംഗ്‌വേ | 1955: ലാക്സ്നെസ്സ് | 1956: ജിമെനെസ്സ് | 1957: കാമ്യു | 1958: പാസ്തനാർക്ക് | 1959: ക്വാസിമൊഡോ | 1960: പെർസെ | 1961: ആൻഡ്രിക്ക് | 1962: സ്റ്റെയിൻബെക്ക് | 1963: സെഫെരിസ് | 1964: സാർത്ര് | 1965: ഷോലൊക്കോവ് | 1966: ആഗ്നോൺസാഷ് | 1967: അസ്റ്റൂറിയാസ് | 1968: കവബാത്ത | 1969: ബെക്കറ്റ് | 1970: സോൾഷെനിറ്റ്സിൻ | 1971: നെരൂദ | 1972: ബോൾ | 1973: വൈറ്റ് | 1974: ജോൺസൺമാർട്ടിൻസൺ | 1975: മൊണ്ടേൽ


Persondata
NAME Churchill, Winston
ALTERNATIVE NAMES Sir Winston Leonard Spencer Churchill, The Rt Hon. Sir Winston Churchill
SHORT DESCRIPTION English statesman and author, best known as Prime Minister of the United Kingdom
DATE OF BIRTH 30 November 1874
PLACE OF BIRTH Blenheim Palace, Woodstock, Oxfordshire, England, United Kingdom
DATE OF DEATH 24 January 1965
PLACE OF DEATH Hyde Park Gate, London, England, United Kingdom
"https://ml.wikipedia.org/w/index.php?title=വിൻസ്റ്റൺ_ചർച്ചിൽ&oldid=3091467" എന്ന താളിൽനിന്ന് ശേഖരിച്ചത്