ഇലഞ്ഞി
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കണ്ടുവരുന്ന ഒരു വൃക്ഷമാണ് ഇലഞ്ഞി (ശാസ്ത്രീയനാമം: Mimosops Elengi)[1]. ഉഷ്ണമേഖലയിൽ കാണപ്പെടുന്ന ഇലഞ്ഞി 20 മീറ്ററിലധികം ഉയരത്തിൽ പടർന്ന ശിഖരങ്ങളോടുകൂടിയ വൃക്ഷമാണ്. അനിഴം നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷംആണു് ഇലഞ്ഞി. ഇതിന്റെ പഴം ഭക്ഷ്യയോഗ്യമാണ്. വിത്ത് പാകിയും, കമ്പ് കുത്തി പിടിപ്പിച്ചും, വായുവിൽ പതി വെച്ചും പുതിയ തൈകൾ ഉത്പാദിപ്പിക്കുന്നു.
ഇലഞ്ഞി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | M. elengi
|
Binomial name | |
Mimusops elengi | |
Synonyms | |
കബികി, ബൌള, Spanish cherry
|
വിവരണം
തിരുത്തുകപൂക്കൾക്ക് ഇളം മഞ്ഞ നിറവും, പ്രത്യേക ഗന്ധവുമുണ്ട്, കായ്കൾ 2 സെ. മി നീളവും 1 സെ.മി വീതിയുമുള്ളതാണ്. പഴുത്തുകഴിഞ്ഞാൽ മഞ്ഞയോ ചുവപ്പോ നിറത്തിൽ കാണുന്നു. പഴുത്ത ഇലഞ്ഞി കായകൾക്ക് ചവർപ്പു കലർന്ന മധുരമാണ്. പൂക്കൾ കുലകളായാണ് ഉണ്ടാകുന്നതു്.[2] വീട്ടുവളപ്പിൽ നടാവുന്ന പൂമരമാണെന്ന് വരാഹമിഹിരൻ ബ്രഹ്മസംഹിതയിൽ പറഞ്ഞിട്ടുണ്ട്.[3] ഇതിന്റെ ഫലം മൂപ്പെത്താൻ 6 മുതൽ 8 മാസം വരെയെടുക്കും.
ഔഷധ ഉപയോഗങ്ങൾ
തിരുത്തുകആയുർവ്വേദത്തിൽ ഇലഞ്ഞിയുടെ തൊലിയിൽ നിന്ന് നിർമ്മിക്കുന്ന കഷായം മുഖരോഗങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിച്ചിരുന്നു. ഇലയും തോലും ചെറിയ കൊമ്പുകളും ദന്തശുചീകരണത്തിന് ഉപയോഗിച്ചിരുന്നു.[4]. ദന്തരോഗത്തിനും വായ്നാറ്റത്തിനും ഇലഞ്ഞി നല്ല ഔഷധമാണ്[5]. ഇലഞ്ഞി കായ്കളിൽ നിന്ന് ശാസ്ത്രീയമായി വേർതിരിച്ചെടുത്ത 2,3-dihyro-3,3’4’5,7-pentahydroxy flavone C15H10O7 ഉം 3,3’,4’,5,7-pentahydroxy flavone C15H12O7 എന്ന ഫ്ലേവോൺ തന്മാത്രകൾക്ക് ബാക്റ്റീരിയകളെയും വൈറസ്സുകളെയും ചെറുക്കുവാനുള്ള കഴിവുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. [6]. വിത്തിൽ നിന്നും കിട്ടുന്ന എണ്ണ പണ്ട് ആഹാരം പാകം ചെയ്യാൻ ഉപയോഗിച്ചിരുന്നു.
മറ്റു പേരുകൾ
തിരുത്തുകഎരിഞ്ഞി, ബകുളം, ഇലന്നി, മുകുര.
ചിത്രശാല
തിരുത്തുക-
ഇലഞ്ഞി
-
ഇലഞ്ഞി
-
ഇലഞ്ഞിപ്പൂക്കൾ
-
ഇലഞ്ഞിപ്പൂവ്
-
ഇലഞ്ഞിയില
-
ഇലഞ്ഞി
-
ഇലഞ്ഞി കായ
-
ഇലഞ്ഞി കായ
-
ഇലഞ്ഞി വിത്ത്
-
ഇലഞ്ഞി, തൃശ്ശൂരിൽ
-
ഇലഞ്ഞി -
-
ഇലഞ്ഞിമരം
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-12-07. Retrieved 2008-12-26.
- ↑ അലങ്കാര വൃക്ഷങ്ങൾ- ജി.എസ്. ഉണ്ണികൃഷ്ണൻ നായർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
- ↑ ഔഷധസസ്യങ്ങളൂടെ അത്ഭുതപ്രപഞ്ചം- മാത്യു മടുക്കക്കുഴി, കറ്ന്റ് ബുക്സ്
- ↑ http://www.flowersofindia.net/catalog/slides/Maulsari.html
- ↑ http://www.flowersofindia.net/catalog/slides/Maulsari.html
- ↑ http://www.academicjournals.org/AJB/PDF/pdf2007/18Jun/Hazra%20et%20al.pdf
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- യുണൈറ്റഡ് സ്റ്റേറ്റ്സ് കൃഷി വകുപ്പ്
- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും Archived 2021-08-31 at the Wayback Machine.
- http://www.biotik.org/india/species/m/mimuelen/mimuelen_en.html Archived 2013-01-26 at the Wayback Machine.