എയ്ഡൻ ഗില്ലൻ
എയ്ഡൻ ഗില്ലൻ (ജനനം: എയ്ഡൻ മർഫി, 1972 ഏപ്രിൽ 24 ന്) ഒരു ഐറിഷ് നടനാണ്. എച്ബിഓ പരമ്പര ഗെയിം ഓഫ് ത്രോൺസിലെ, പീറ്റർ "ലിറ്റിൽഫിംഗർ " ബെയ്ലിഷ് , എച്ബിഓ പരമ്പര ദ വയറിലെ, ടോമി കാർസെറ്റി, ചാനൽ 4 പരമ്പര ക്വീർ ആസ് ഫോക്കിലെ സ്റ്റുവർട്ട് അലൻ ജോൻസ് എന്നീ കഥാപാത്രങ്ങളെ അദ്ദേഹം അവിസ്മരണീയമാക്കി. സംഗീത പരിപാടിയായ അദെർ വോയിസിൻ്റെ 10 മുതൽ 13 വരെയുള്ള സീസണുകളിൽ അദ്ദേഹം അവതാരകനായി പ്രവർത്തിച്ചിട്ടുണ്ട്.
എയ്ഡൻ ഗില്ലൻ | |
---|---|
ജനനം | എയ്ഡൻ മർഫി 24 ഏപ്രിൽ 1968 |
തൊഴിൽ | നടൻ |
സജീവ കാലം | 1985 മുതൽ |
കുട്ടികൾ | 2 |
മൂന്ന് ഐറിഷ് ഫിലിം ആന്റ് ടെലിവിഷൻ അവാർഡുകളും ഗില്ലൻ നേടിയിട്ടുണ്ട്.[1] ഒരു ബ്രിട്ടീഷ് ഇൻഡിപെൻഡൻറ് ടെലിവിഷൻ അവാർഡ്, ബ്രിട്ടീഷ് ഇൻഡിപെൻഡൻറ് ഫിലിം അവാർഡ്, ടോണി അവാർഡിനുള്ള നാമനിർദ്ദേശം എന്നിവയും ഗില്ലനു ലഭിച്ചിട്ടുണ്ട്.[2]
ചെറുപ്പകാലം
തിരുത്തുകഡബ്ലിനിലെ ഡ്രംകോണ്ട്രയിലാണ് ഗില്ലൻ ജനിച്ചത്. ഗ്ലാസ്നെവിൽവിലെ സെന്റ് വിൻസന്റ്സ് സി. ബി. യെസിൽ നിന്ന് അദ്ദേഹം വിദ്യാഭ്യാസം നേടി. കൗമാരക്കാരനായിരിക്കെ ഡബ്ലിൻ യൂത്ത് തിയേറ്റർ മുഖേനയാണ് അദ്ദേഹം തന്റെ അഭിനയ ജീവിതം ആരംഭിച്ചത്.
കരിയർ
തിരുത്തുകചാനൽ 4 അവതരിപ്പിച്ച ശ്രദ്ധേയ പരമ്പര ക്വീർ ആസ് ഫോക് ഫോക്കിലും അതിൻറെ രണ്ടാം പതിപ്പിലും ഗില്ലൻ, സ്റ്റുവർട്ട് അലൻ ജോൺസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഈ പ്രകടനത്തിന് അദ്ദേഹത്തിന് മികച്ച നടനുള്ള ബ്രിട്ടീഷ് അക്കാഡമി ടെലിവിഷൻ അവാർഡ് നാമനിർദ്ദേശം ലഭിക്കുകയുണ്ടായി. ഹരോൾഡ് പിന്ററുടെ "ദ കെയർടേക്കർ" എന്ന നാടകത്തിലെ പ്രശസ്തമായ ബ്രോഡ് വേ കഥാപാത്രത്തിന് അദ്ദേഹം ടോണി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.[3] ദ കെയർടേക്കറിലെ പ്രകടനത്തോടെ ശ്രദ്ധയിൽപ്പെട്ട ഗില്ലൻ, 2004 ൽ എച്ബിഓ അവതരിപ്പിച്ച ശ്രദ്ധേയമായ പരമ്പര ദ വയറിലെ ടോമി കാർസെറ്റി എന്ന കഥാപാത്രം കൈകാര്യം ചെയ്യാൻ നിയോഗിക്കപ്പെട്ടു. ഈ പ്രകടനത്തിന് മികച്ച നടനുള്ള ഐറിഷ് ഫിലിം ആൻഡ് ടെലിവിഷൻ അവാർഡ് ലഭിക്കുകയുണ്ടായി. 2008-ൽ, സൺഡേ ട്രൈബ്യൂൺ ഗില്ലനെ "ഐറിഷ് കൾട്ട് ഹീറോ" ആയി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 2009 ൽ പുറത്തിറങ്ങിയ ചലച്ചിത്രം 12 റൗണ്ട്സിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടു. 2011 ൽ, എച്ബിഓ പരമ്പര ഗെയിം ഓഫ് ത്രോൺസിൽ പീറ്റർ "ലിറ്റിൽഫിംഗർ" ബെയ്ലിഷ് എന്ന വേഷം അവിസ്മരണീയമാക്കിയ ഗില്ലൻ തന്റെ രണ്ടാമത്തെ ഐറിഷ് ഫിലിം ആന്റ് ടെലിവിഷൻ അവാർഡ് നാമനിർദ്ദേശം നേടിയെടുക്കുകയുണ്ടായി.[4] പരമ്പരയിലെ സംപ്രേഷണം ചെയ്ത ഏഴു സീസണുകളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടു.[5] ബ്രിട്ടിഷ് ക്രൈം ത്രില്ലർ ചിത്രമായ ബ്ലിറ്റ്സിൽ ബാരി വെയിസ് എന്ന പോലീസുകാരന്റെ വേഷം ഗില്ലൻ അവതരിപ്പിച്ചു. 2012-ൽ ഗില്ലൻ ദ ഡാർക്ക് നൈറ്റ് റൈസസ് എന്ന ചിത്രത്തിൽ സി.ഐ.എ ഏജന്റ് ബിൽ വിൽസൺ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുക വഴി ഒരു പ്രധാന ഹോളിവുഡ് ചിത്രത്തിലും അദ്ദേഹം മുഖം കാണിച്ചു.[6]ദ മേസ് റണ്ണർ ചലച്ചിത്ര പരമ്പരയിലെ രണ്ടാമത്തെ ചിത്രമായ മേസ് റണ്ണർ: ദി സ്കോച്ച് ട്രയൽസിൽ ജാൻസൺ എന്ന വേഷവും അദ്ദേഹം കൈകാര്യം ചെയ്തു.[7]
സ്വകാര്യ ജീവിതം
തിരുത്തുക2001-ൽ ഒലിവിയ ഒ’ഫ്ലനഗനെ വിവാഹം കഴിച്ചു. ഈ ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്. അവർ 2014 ൽ വേർപിരിഞ്ഞു.[8] 2009 ൽ, ഗില്ലൻ ദ വയറിലെ പ്രകടനത്തിന് ഒരു ഐറിഷ് ഫിലിം ആന്റ് ടെലിവിഷൻ അവാർഡ് കരസ്ഥമാക്കിയപ്പോൾ, ആ പുരസ്കാരം അദ്ദേഹത്തിനും ഭാര്യയ്ക്കും കുട്ടികൾക്കും വേണ്ടി സമർപ്പിച്ചു. ഗില്ലൻറെ നിലവിലെ പങ്കാളി ഗായിക കാമിൽ ഓ'സള്ളിവൻ ആണ്.[9]
അഭിനയിച്ച ചലച്ചിത്രങ്ങളുടെയും ടിവി പരിപാടികളുടെയും പട്ടിക
തിരുത്തുകചലച്ചിത്രം
തിരുത്തുകവർഷം | പേര് | കഥാപാത്രം | കുറിപ്പ് |
---|---|---|---|
1985 | ദ ഡ്രിപ് | യുവാവ് | ഷോർട്ട് ഫിലിം |
1987 | ദി ലോൺലി പാഷൻ ഓഫ് ജൂഡിത്ത് ഹിയീൻ | യുവാവ് | എയ്ഡൻ മർഫി എന്ന പേരിൽ |
1988 | ദി കൊറിയർ | കുട്ടി | എയ്ഡൻ മർഫി എന്ന പേരിൽ |
1995 | സർക്കിൾ ഓഫ് ഫ്രണ്ട്സ് | എയ്ഡൻ ലിഞ്ച് | |
1996 | സെയിം മദേർസ് സൺ | ജെറാർഡ് ക്വിഗ്ലി | |
1997 | മോജോ | ബേബി | |
1998 | ഗോൾഡ് ഇൻ ദി സ്ട്രീട്സ് | പാഡി | |
1998 | അമേസിങ്ങ് ഗ്രേസ് | യുവാവ് | ഷോർട്ട് ഫിലിം |
1999 | ബഡ്ഡി ബോയ് | ഫ്രാൻസിസ് | |
2000 | ദ സെക്കന്റ് ഡെത്ത് | പൂൾ പ്ലെയർ | ഷോർട്ട് ഫിലിം |
2000 | ദ ലോ ഡൌൺ | ഫ്രാങ്ക് | |
2001 | മൈ കിംഗ്ഡം | ബാരി പുട്ട്ണം | |
2001 | റോബർട്സൺ മേജർ | വില്യം റോബർട്ട്സൺ | ഷോർട്ട് ഫിലിം |
2002 | ദ ഫൈനൽ കർട്ടൻ | ഡേവ് ടർണർ | |
2003 | ഫോട്ടോ ഫിനിഷ് | ജോ വൈൽഡ് | |
2003 | ഷാങ്ഹായ് നൈറ്റ്സ് | ലോർഡ് നെൽസൺ രാത്ബോൺ | |
2003 | ബേണിങ്ങ് ദ ബെഡ് | സ്റ്റീഫൻ | ഷോർട്ട് ഫിലിം |
2006 | ട്രബിൾ വിത്ത് സെക്സ് | കോണർ | |
2008 | ബ്ലാക്ക്‌ഔട്ട് | കാൾ | |
2009 | 12 റൌണ്ട്സ് | മൈൽസ് ജാക്സൺ | |
2009 | സ്പൻക് ബബ്ബിൾ | ഡെസ്സി | ഷോർട്ട് ഫിലിം |
2009 | റണ്ണേർസ് | ടെറി | ഷോർട്ട് ഫിലിം |
2010 | ട്രെക്ക്ലെ ജൂനിയർ | എയ്ഡൻ | |
2011 | വേക്ക് വുഡ് | പാട്രിക് ഡാലി | |
2011 | ബ്ലിട്സ് | ബാരി വെയ്സ് | |
2012 | ദ ഡാർക്ക് നൈറ്റ് റൈസസ് | സി.ഐ.എ ഏജന്റ് ബിൽ വിൽസൺ[10] | |
2012 | ഷാഡോ ഡാൻസർ | ജെറി | |
2012 | എക്കി മുക്ക് | ലിറ്റിൽ വൺ | ഷോർട്ട് ഫിലിം |
2012 | ദ ഗുഡ് മാൻ | മൈക്കൽ | |
2013 | സ്ക്രാപ്പർ | റെ | |
2013 | ദ നോട്ട് | ലാർസ് | ഷോർട്ട് ഫിലിം |
2013 | മിസ്റ്റർ ജോൺ | ജെറി ഡിവൈൻ | |
2013 | ബെനീത് ദ ഹാർവെസ്റ്റ് സ്കൈ | ക്ലൈറ്റൺ | |
2013 | സോങ്ങ് | ഡാൻ | ഷോർട്ട് ഫിലിം |
2014 | കാൽവരി | ഡോ ഫ്രാങ്ക് ഹാർട്ട് | |
2014 | സ്റ്റിൽ | കാർവർ | |
2014 | സോങ്ങ് | ഡാൻ | ഷോർട്ട് ഫിലിം |
2014 | അംബീഷൻ[11] | മാസ്റ്റർ | ഷോർട്ട് ഫിലിം |
2015 | യു ആർ അഗ്ലി ടൂ | വിൽ | |
2015 | മേസ് റണ്ണർ: ദി സ്കോച്ച് ട്രയൽസ് | ജാൻസൻ | |
2016 | സിംഗ് സ്ട്രീറ്റ് | റോബർട്ട് | |
2017 | ദ ലവേർസ് | റോബർട്ട് | |
2017 | കിംഗ് ആർതർ :ലെജന്റ് ഓഫ് ദ സ്വോഡ് | ഗൂസ് ഫാറ്റ് ബിൽ | |
2018 | മേസ് റണ്ണർ: ദ ഡെത്ത് ക്യുവർ | ജാൻസൻ | പോസ്റ്റ്-പ്രൊഡക്ഷൻ |
2018 | ബൊഹീമിയൻ റാപ്സഡി | ജോൺ റീഡ് | ചിത്രീകരണം പുരോഗമിക്കുന്നു |
ടെലിവിഷൻ
തിരുത്തുകവർഷം | പേര് | കഥാപാത്രം | കുറിപ്പ് |
---|---|---|---|
1982 | വാണ്ടർലി വാഗൺ | ഷാഡോ | |
1990 | ദ പ്ലേ ഓൺ വൺ | ഹാരി | "കില്ലിംഗ് ടൈം" എന്ന എപ്പിസോഡിൽ |
1992 | ആൻ അൺജെൻൻ്റിമാൻലി ആക്റ്റ് | മറീൻ വിൽകോക്സ് | ടെലിവിഷൻ ചലച്ചിത്രം |
1993 | എ ഹാൻഡ്‌ഫുൾ ഓഫ് സ്റ്റാർസ് | ടോണി | ടെലിവിഷൻ ചലച്ചിത്രം |
1993 | ബെൽഫ്രൈ | ഡൊമിനിക് | ടെലിവിഷൻ ചലച്ചിത്രം |
1993 | ദ ബിൽ | ജെഫ് ബാരറ്റ് | "പ്ലേ ദ ഗെയിം" എന്ന എപ്പിസോഡിൽ |
1993 | സ്ക്രീൻ പ്ലേ | ഗ്യ്പൊ | "സേഫ്" എന്ന എപ്പിസോഡിൽ |
1994 | ഇൻ സസ്പീഷിയസ് സെർക്കംസ്റ്റാൻസസ് | ജെയിംസ് ക്രോസിയർ | "ടു എൻകറേജ് ദ അതേർസ്" എന്ന എപ്പിസോഡിൽ |
1999–2000 | ക്വീർ ആസ് ഫോക് | സ്റ്റുവർട്ട് അലൻ ജോൺസ് | 10 എപ്പിസോഡുകൾ |
2000 | ദ ഡാർക്ക്‌ലിംഗ് | ജെഫ് ഒബോൾഡ് | ടെലിവിഷൻ ചലച്ചിത്രം |
2000 | ലോർണ ഡൂൺ | കാർവർ ഡൂൺ | ടെലിവിഷൻ ചലച്ചിത്രം |
2001 | ഡൈസ് | ഗ്ലെൻ ടെയ്ലർ | 2 എപ്പിസോഡുകൾ |
2002 | ഫസ്റ്റ് കമ്യൂണിയൻ ഡേ | സീമസ് | ടെലിവിഷൻ ചലച്ചിത്രം |
2003 | അഗത ക്രിസ്റ്റിസ് പൊയ്റോട്ട് | അംയാസ് ക്രെയ്ൽ | "ഫൈവ് ലിറ്റിൽ പിഗ്സ്" എന്ന എപ്പിസോഡിൽ |
2004–08 | ദ വയർ | ടോമി കാർസെറ്റി | 35 എപ്പിസോഡുകൾ |
2005 | ലോ ആൻഡ് ഓർഡർ: ട്രയൽ ബൈ ജൂറി | ജിമ്മി കോൾബി | "വിജിലാന്റെ" എന്ന എപ്പിസോഡിൽ |
2005 | ദ ലാസ്റ്റ് ഡിറ്റക്ടീവ് | സ്റ്റീവ് ഫാളോൺ | "വില്ലെൻസൻ കോൺഫിഡൻഷ്യൽ" എന്ന എപ്പിസോഡിൽ |
2005 | വാക്ക് അവെ ആൻഡ് ഐ സ്റ്റംബിൾ | പോൾ | ടെലിവിഷൻ ചലച്ചിത്രം |
2009 | ഫ്രീ ഫോൾ | ഗസ് | ടെലിവിഷൻ ചലച്ചിത്രം |
2010 | തോൺ | ഫിൽ ഹെൻഡിക്ക്സ് | 6 എപ്പിസോഡുകൾ |
2010 | ഐഡന്റിറ്റി | ഡിറ്റക്ടീവ് ഇൻസ്പെക്ടർ ജോൺ ബ്ലൂം | 6 എപ്പിസോഡുകൾ |
2010–11 | ലവ്/ഹേറ്റ് | ജോൺ ബോയ് പവർ | 10 എപ്പിസോഡുകൾ |
2011–17 | ഗെയിം ഓഫ് ത്രോൺസ് | പീറ്റർ "ലിറ്റിൽഫിംഗർ" ബെയ്ലിഷ് | 41 എപ്പിസോഡുകൾ |
2011–13 | അദർ വോയിസ്‌സ് | അവതാരകൻ | |
2013 | മെയ് ഡേ | എവർലെറ്റ് ന്യൂകോംബ് | 5 എപ്പിസോഡുകൾ |
2015 | ചാർളി | ചാൾസ് ജെ ഹോഗി | 3 എപ്പിസോഡുകൾ |
2017 | പീക്കി ബ്ലൈൻഡേർസ് | അബറാമ ഗോൾഡ് | |
2018 | ബ്ലു ബുക്ക് | ജെ. അലൻ ഹൈനെക് |
അവലംബം
തിരുത്തുക- ↑ "IFTA winners 2012 announced". RTÉ. Archived from the original on 29 April 2012. Retrieved 15 August 2012.
- ↑ Harris, David (2 February 2016). "Current (Aidan Gillen) and future (Richard E. Grant) Game of Thrones Actors discuss their careers". Winter is Coming. Retrieved 6 April 2016.
- ↑ "Aidan Gillen Tony Award". Broadwayworld. Retrieved 15 August 2012.
- ↑ "Aidan Gillen – Nominated for TWO IFTA awards". Live Journal. Archived from the original on 3 December 2012. Retrieved 15 August 2012.
- ↑ Dresdale, Andrea (12 April 2015). "'Game of Thrones' Premiere: What to Expect from Season 5". ABC News. Go.com. Retrieved 24 April 2015.
- ↑ Mottram, James (14 September 2013). "Lost soul: Aidan Gillen is taking on an existential crisis in the spiky Mister John". The Independent. Retrieved 8 February 2017.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ Kit, Borys (26 September 2014). "'Game of Thrones' Actor to Play Villain in 'Maze Runner' Sequel (Exclusive)". The Hollywood Reporter (in ഇംഗ്ലീഷ്). Retrieved 31 August 2016.
- ↑ "Hot off the Wire". Herald. Retrieved 16 August 2012.
- ↑ Greenstreet, Rosanna (6 May 2017). "Aidan Gillen: 'My best kiss? Up against a caravan in County Sligo as a teenager'". The Guardian.
- ↑ The Dark Knight Rises novelization
- ↑ "Game of Thrones star takes lead in hard sci-fi 'Ambition' (Wired UK)". Wired. Archived from the original on 2016-03-05. Retrieved 2017-12-16.