2012ൽ ക്രിസ്റ്റഫർ നോളൻ സം‌വിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു ഇംഗ്ലീഷ് ചലച്ചിത്രമാണ് ദ ഡാർക്ക് നൈറ്റ് റൈസസ്. സഹോദരൻ ജോനാഥൻ നോളാനോടൊപ്പമാണ് സംവിധായകൻ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഡിസി കോമിക്സിന്റെ ബാറ്റ്മാൻ കഥാപാത്രത്തെ അടിസ്ഥാനമാക്കിയുള്ള ഈ ചിത്രം നോളന്റെ ബാറ്റ്മാൻ ചലച്ചിത്ര പരമ്പരയിലെ മൂന്നാമത്തേതും അവസനത്തേതുമാണ്. 2005-ൽ പുറത്തിറങ്ങിയ ബാറ്റ്മാൻ ബിഗിൻസ്, 2008ൽ പുറത്തിറങ്ങിയ ദ ഡാർക്ക്‌ നൈറ്റുമാണ് പരമ്പരയിലെ മുൻ ചിത്രങ്ങൾ. ക്രിസ്റ്റ്യൻ ബെയ്ൽ ആണ് പ്രധാന കഥാപാത്രമായ ബാറ്റ്മാനെ അവതരിപ്പിച്ചിരിക്കുന്നത്.

ദ ഡാർക്ക് നൈറ്റ് റൈസസ്
ദ ഡാർക്ക് നൈറ്റ് റൈസസിന്റെ പോസ്റ്റർ
സംവിധാനംക്രിസ്റ്റഫർ നോളൻ
നിർമ്മാണംക്രിസ്റ്റഫർ നോളൻ
ചാൾസ് റോവൻ
എമ്മ തോമസ്
രചനതിരക്കഥ:
ക്രിസ്റ്റഫർ നോളൻ
ജൊനാഥൻ നോളൻ
കഥ:
ഡേവിഡ് എസ്. ഗോയർ
ക്രിസ്റ്റഫർ നോളൻ
കോമിക് പുസ്തകം:
ബോബ് കെയ്ൻ
ബിൽ ഫിംഗർ
അഭിനേതാക്കൾക്രിസ്റ്റ്യൻ ബെയ്ൽ
മൈക്കൽ കെയ്ൻ
ടോം ഹാർഡി
ഗ്രേ ഓൾഡ്മാൻ
ആൻ ഹാത്വേ
മരിയൺ കോട്ടില്ലാർട്
മോർഗൻ ഫ്രീമാൻ
സംഗീതംഹാൻസ് സിമ്മർ
ഛായാഗ്രഹണംവോളി ഫിസ്റ്റർ
ചിത്രസംയോജനംലീ സ്മിത്ത്
വിതരണംവാർണർ ബ്രദേഴ്സ്
റിലീസിങ് തീയതി
ജൂലൈ 16, 2012
അമേരിക്ക:
ജൂലൈ 20, 2012
യു.കെ.:
രാജ്യംയു.എസ്.എ.
യു.കെ[1]
ഭാഷഇംഗ്ലീഷ്
ബജറ്റ്$250-300 million[2]
സമയദൈർഘ്യം165 മിനിറ്റ്[3]
ആകെ$ 1,084,439,099[4]

പരമ്പരയിലെ മുൻ ചിത്രങ്ങളിൽ അഭിനയിച്ച മൈക്കൽ കെയ്ൻ, ഗാരി ഓൾഡ്മാൻ, മോർഗൻ ഫ്രീമാൻ എന്നിവർ തങ്ങളുടെ കഥാപാത്രങ്ങൾ ഭംഗിയായി തന്നെ ഈ സിനിമയിലും അവതരിപ്പിച്ചിരിക്കുന്നു. സലീന കൈൽ എന്ന മോഷ്ടാവിനെ ആൻ ഹാത്വേയും ചിത്രത്തിലെ അതിശക്തനായ ബെയ്ൻ എന്ന വില്ലനെ ടോം ഹാർഡിയുമാണ്‌ അവതരിപ്പിച്ചിരിക്കുന്നത്. ഡാർക്ക്‌ നൈറ്റിലെ ജോക്കറിനെ പോലെ തന്നെ ബെയ്നും ശ്രദ്ധ പിടിച്ചുപറ്റി.

ബാറ്റ്മാൻ പരമ്പരയുടെ അവസാനം മികച്ചതായി തീർക്കണമെന്നു സംവിധായകൻ ക്രിസ്റ്റഫർ നോളൻ തീരുമാനിച്ചിരുന്നു. 1993ലെ “നൈറ്റ്‌ഫോൾ”,1986ലെ “ഡാർക്ക്‌ നൈറ്റ്‌ റിട്ടേർൻസ്” 1993 ലെ “നൊ മാൻസ് ലാൻഡ്‌” എന്നീ കഥാപുസ്തകങ്ങളെ ആസ്പദമാക്കിയാണ് നോളാൻ തന്റെ കഥ ഒരുക്കിയിരിക്കുന്നത്. ജോധ്പൂർ,ലോസ് ആഞ്ചെലെസ്,പിറ്റ്സ്ബർഗ്‌ തുടങ്ങിയ സ്ഥലങ്ങളിലായിട്ടാണ് ചിത്രീകരണം നടന്നിരിക്കുന്നത്. ചിത്രത്തിന്റെ ദൃശ്യനിലവാരം ഉയർത്തുന്നതിനായി നോളാൻ ഐ മാക്സ് ക്യാമറകൾ ഉപയോഗിച്ചിരിക്കുന്നു. ജൂലൈ 19, 2012 ന് ചിത്രം ഓസ്ട്രേലിയയിൽ റിലീസ് ചെയ്യപ്പെട്ടു. നിരൂപകരിൽ നിന്ന് മികച്ച അഭിപ്രായങ്ങൾ നേടിയ ചിത്രം സാമ്പത്തികമായും വൻവിജയമാണ് നേടിയത്. ഈ ദശാബ്ദത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു [5] [6] [7]

ഇതിവൃത്തം

തിരുത്തുക

ഹാർവി ഡന്റിന്റെ മരണശേഷം ബാറ്റ്മാൻ എട്ടു വർഷത്തോളം അപ്രത്യക്ഷനാവുന്നു. ഈ കാലയളവിൽ ഗോഥം പോലീസ് സേന നഗരത്തെ 'ഡന്റ് ആക്ടിലൂടെ' കുറ്റവിമുക്തമാക്കുന്നു. സലീന കൈൽ എന്ന മോഷ്ടാവ് ബ്രൂസിന്റെ വിരലടയാളം മോഷ്ടിച്ച് ബ്രൂസിന്റെ എതിരാളിയായ ജോൺ ഡാഗട്ടിന്റെ സഹായിക്ക് വിൽക്കുന്നു. അവിടെ എത്തിച്ചേരുന്ന പോലീസ് സംഘവും ഗോർഡനും ഡാഗറ്റിന്റെ ആൾക്കാരെ പിന്തുടർന്ന് ഒരു വൻ ഭൂഗർഭ കനാലിൽ എത്തിച്ചേരുന്നു. അവിടെ വെച്ച് ഗോർഡനെ ബെയ്ന്റെ അനുയായികൾ പിടികൂടി ബെയ്നിന്റെ മുമ്പിൽ എത്തിക്കുന്നു. ഗോർഡൻ രക്ഷപെടുകയും സത്യസന്ധനായ ജോൺ ബ്ലെയ്ക്ക് എന്ന പോലീസ് ഉദ്യഗസ്ഥന്റെ മുമ്പിൽ എത്തിപെടുകയും ചെയ്യുന്നു.

ജോണിൻറെ അനാഥബാല്യവും ബ്രൂസിനോട് സമാനമായ ചിന്തകളും,ന ബ്രൂസ് ബാറ്റ്മാനാണെന്ന സത്യം മനസ്സിലാക്കാൻ ജോണിനെ സഹായിക്കുന്നു. വെയ്ൻ എന്റർപ്രൈസസിന്റെ ഫ്യൂഷൻ റിയാക്ടർ പ്രൊജക്റ്റ്‌ ഭാവിയിൽ ആരെങ്കിലും ഒരു ആയുധമാക്കി ഉപയോഗിച്ചേക്കാം എന്നതിനാൽ ബ്രൂസ് ആ പ്രോജെക്ടിൽ നിന്ന് പിന്മാറി. അങ്ങനെ ബ്രൂസിൻ്റെ കമ്പനി നഷ്ടത്തിലാവുന്നു. ബെയ്ൻ ഗോഥം സ്റ്റോക്ക് എക്സ്ചേഞ്ച് ആക്രമിക്കുകയും ബ്രൂസിൻ്റെ വിരലടയാളം ഉപയോഗിച്ച് ഇടപാടുകൾ നടത്തി ബ്രൂസിന്റെ‍ സമ്പത്ത് മുഴുവൻ നശിപ്പിച്ച്, ബ്രൂസിനെ സാമ്പത്തികമായി തളർത്തുന്നു. ആൽഫ്രഡ്‌ ബ്രൂസിനോട് ബാറ്റ്മാനായുള്ള ഈ ജീവിതം നിർത്തുവാനും ബ്രൂസ് വെയ്ൻ എന്ന സാധാരണ മനുഷ്യനായി ജീവിക്കാനും നിർബന്ധിക്കുന്നു. ബ്രൂസിനെ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാൻ വേണ്ടി ആൽഫ്രഡ്‌ ബ്രൂസിനെ വിട്ടു പോവുന്നു. ബ്രൂസ്, മിറാണ്ട എന്ന സുഹൃത്തിനോട് തൻ്റെ കമ്പനി ഏറ്റെടുക്കാൻ ആവശ്യപ്പെടുന്നു. സലീന, ബാറ്റ്മാനെ ബെയ്ന് മുമ്പിൽ കൊണ്ടെത്തിച്ച് ഒരു കെണിയിലാക്കുന്നു. തൻ്റെ ജീവൻ രക്ഷിക്കാൻ അതു മാത്രമായിരുന്നു വഴിയെന്ന് സലീന പറയുന്നു. ബെയ്ൻ ബാറ്റ്മാനെ ശാരീരികമായി കീഴ്പ്പെടുത്തുകയും ഗോഥം നഗരത്തെ നശിപ്പിക്കാൻ ഇറങ്ങിതിരിച്ച 'ലീഗ് ഓഫ് ഷാഡോസിലെ' കണ്ണിയാണ് താനെന്നും വെളിപെടുത്തുന്നു. ശേഷം ബ്രൂസിനെ രാജ്യങ്ങൾക്കപ്പുറമുള്ള ഒരു ഭൂഗർഭ തടവറയിൽ തടവിലാക്കുന്നു. ഭൂമിയിലെ നരകം എന്നറിയപ്പെടുന്ന ആ തടവറയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചവരെല്ലാം മരിച്ചു വീഴുകയാണ് ഉണ്ടായാതെന്ന് ബ്രൂസ് അറിയുന്നു. ആ തടവറയിൽ തന്നെ ജനിച്ചു വളർന്ന ഒരു കുട്ടി മാത്രമാണ് ആ തടവറയിൽ നിന്ന് ഇതിനു മുമ്പ് രക്ഷപ്പെട്ടതെന്നും തടവുകാരിൽ നിന്ന് ബ്രൂസ് അറിയുന്നു. ആ കുട്ടി ബെയ്ൻ ആയിരിക്കുമെന്ന് ബ്രൂസ് കണക്കുകൂട്ടുന്നു.

എന്നാൽ ഈ സമയത്ത് ബെയ്ൻ ഗോഥം പോലീസുകാരെ മൊത്തം ഭൂഗർഭ അറയിൽ കെണിയിലാക്കുന്നു. തുടർന്ന് ന്യൂക്ലിയാർ റിയാക്ടറിനെ ഒരു ബോംബായി മാറ്റുന്നു. പുറംലോകത്തു നിന്നാരെങ്കിലും ഗോഥം നഗരത്തെ രക്ഷിക്കാൻ ഒരുമ്പിട്ടാൽ ഗോഥം കത്തിയമരുമെന്ന് ബെയ്ൻ ഭീഷണി മുഴക്കുന്നു. ഹാർവി ഡന്റിൻറെ യഥാർത്ഥ മുഖമെന്തായിരുന്നുവെന്ന് ബെയ്ൻ, ഗോഥം നഗരത്തിനെ കാണിച്ചു കൊടുക്കുന്നു. ശേഷം ബ്ലാക്ക് ഗേറ്റ് തടവറ ആക്രമിച്ചു കുറ്റവാളികളെ തുറന്നു വിട്ടു ഒരു വിപ്ലവം സൃഷ്ടിക്കുന്നു. പണക്കാരെയും അധികാരികളെയും വലിച്ചിഴച്ച് വാദങ്ങൾക്ക് ശേഷം അവർക്ക് മരണശിക്ഷകൾ വിധിക്കുന്നു.

തൻ്റെ നഗരം നശിക്കുമ്പോൾ, താൻ ഈ തടവറയിൽ കിടന്ന് മരിക്കുമെന്ന ഭയം ബ്രൂസിനെ കൊണ്ട് തൻ്റെ പരിമിതികളും മുറിവുകളെയും മറികടന്ന് ആ തടവറ ഭേദിപ്പിക്കുന്നു. ബെയ്ൻ, റാസ് ആൽ ഗുൽ എന്ന തൻ്റെ ആദ്യ കാല ശത്രുവിൻ്റെ മകനാണെന്ന് ബ്രൂസ് മനസ്സിലാക്കുന്നു. ബ്രൂസ് ഗോഥം പോലീസിന്റെയും, സെലീന, ഫോക്സ്‌, ഗോർഡൻ, മിറാണ്ട എന്നിവരുടെ സഹായത്തോടെ ബെയ്നിൻ്റെ അനുയായികളെ നേരിടുന്നു. എന്നാൽ ബാറ്റ്മാൻ ബെയ്നെ കീഴ്പെടുതുന്നതിനിടയിൽ മിറാണ്ട ബാറ്റ്മാനെ ചതിക്കുകയും ബാറ്റ്മാൻ്റെ ശരീരത്തിലേക്ക് കഠാര കുത്തിയിറക്കുകയും ചെയ്യുന്നു. ശേഷം തൻ്റെ യഥാർത്ഥ പേര് താലിയ എന്നാണെന്നും, താൻ റാസ് ആൽ ഗുലിന്റെ മകളാണെന്നും മിറാണ്ട വെളിപ്പെടുത്തുന്നു. ആ തടവറയിൽ ജനിച്ചു വളർന്ന താലിയയുടെ സംരക്ഷകാനായിരുന്നു ആ തടവറയിലെ തന്നെ മറ്റൊരു തടവുപുള്ളിയായിരുന്ന ബെയ്ൻ. താലിയ ആയിരുന്നു ആ തടവറയിൽ നിന്ന് രക്ഷപ്പെട്ട കുട്ടി. ഇപ്പോൾ താൻ, തൻ്റെ അച്ഛന് വേണ്ടി ഗോഥം നശിപ്പിക്കാൻ പോവുകയാണെന്നും ബ്രൂസിനോട് പറയുന്നു. 10 മിനിറ്റിനകം ആ ബോംബ്‌ പൊട്ടുമെന്നും അതു ഉറപ്പു വരുത്താനായി താലിയ ആ ബോംബ്‌ കൊണ്ട് പോവുന്ന വാഹനത്തെ തേടി പോവുന്നു. ഈ സമയം ബാറ്റ്മാനെ കൊല്ലാനൊരുങ്ങുന്ന ബെയ്നെ സലീന കൊല്ലുന്നു. സലീനയും ബാറ്റ്മാനും കൂടി ബോംബ്‌ വെച്ച വാഹനം കണ്ടെത്തുന്നു. മിറാണ്ട/താലിയ വാഹനം മറിഞ്ഞ് മരിക്കുന്നതിനു മുമ്പ് ബോംബ്‌ ഒരിക്കലും നിർവീര്യമാക്കാൻ പറ്റില്ലെന്ന സത്യം ബാറ്റ്മാനോട് പറയുന്നു. ബാറ്റ്മാൻ, തൻ്റെ 'ബാറ്റ്' എന്ന വ്യോമവാഹനം ഉപയോഗിച്ച് ആ ബോംബ്‌ പൊക്കിയെടുത്തു ഗോഥം നഗരത്തിൽ നിന്ന് ദൂരെക്ക് കൊണ്ട് പോവുന്നു. സമുദ്രത്തിന്നു മുകളിൽ വെച്ച് സ്ഫോടനം സംഭവിക്കുന്നു.

ബാറ്റ്മാൻ മരിച്ചെന്നു എല്ലാവരും കണക്കുകൂട്ടുന്നു. വെയ്ൻ മന്ദിരം ഒരു അനാഥാലയമാക്കി മാറ്റപ്പെടുന്നു. ആൽഫ്രെഡ് ഫ്ലോറെൻസ് സന്ദർശിക്കുമ്പോൾ അവിടെ വെച്ച് ബ്രൂസിനെയും സലീനയെയും കാണുന്നു. ബ്രൂസ് യഥാർത്ഥത്തിൽ അന്നു മരിച്ചിട്ടില്ലായിരുന്നു. ജോൺ, തന്റെ പോലീസ് ഉദ്യോഗം രാജി വെച്ച് ബാറ്റ്മാന്റെ ഗുഹ കയ്യേറുകയും, ബാറ്റ്മാന്റെ പിൻഗാമിയായിത്തീരുകയും ചെയ്യുന്നു

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-12-14. Retrieved 2014-04-04.
  2. The Dark Knight Rises Tracking is Huge Archived 2014-12-14 at the Wayback Machine. "Expenditure on The Dark Knight Rises is estimated to be about $250–300 million, with the cost of production coming down to around $230 million after tax credits."
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-19. Retrieved 2014-04-04.
  4. "The Dark Knight Rises (2012)Box Office Mojo. December 14, 2012. Retrieved December 14, 2012.
  5. https://web.archive.org/web/20240815184633/https://www.telegraph.co.uk/films/0/best-movies-all-time-greatest-films-2021/
  6. https://www.gamesradar.com/decade-best-movies-2010-2019/2/
  7. https://www.denofgeek.com/movies/100-best-movies-of-the-decade/