എദുവാർദ് പ്ലസിദ് ദുഷസ്സാങ് ദെ ഫോന്ത്ബ്രെസ്സൻ

ഫ്രഞ്ചുകാരനായ ഒരു പ്രകൃതിശാസ്ത്രജ്ഞനും സസ്യശാസ്ത്രജ്ഞനുമായിരുന്നു എദുവാർദ് പ്ലസിദ് ദുഷസ്സാങ് ദെ ഫോന്ത്ബ്രെസ്സൻ (Édouard Placide Duchassaing de Fontbressin, ജനനം 1819 -ൽ Moule, Guadeloupe - മരണം 1873 -ൽ Périgueux).

ഗ്വാഡിലോപ് സ്വദേശിയായ അദ്ദേഹം ജന്തുശാസ്ത്രവും ജിയോളജിയും വൈദ്യവും പാരീസിൽ വച്ച് അഭ്യസിച്ചു. തിരികെ ഗ്വാഡിലോപിൽ ഡോക്ടറായി എത്തിയ അദ്ദേഹം ഒഴിവുസമയങ്ങളിൽ ദ്വീപിലെ ചെടികളെ പഠിക്കാൻ ചെലവഴിച്ചു. പിന്നീട് ആന്റിലസിലെ പല ദ്വീപുകളും അദ്ദേഹം സന്ദർശിച്ചു. പിന്നീട് 1848 -ൽ സാന്താ മാർത്തയിൽ ഒരു ഡോക്ടറായി അദ്ദേഹം എത്തിച്ചേർന്നു. അവിടെ ആ പ്രദേശത്തിന്റെ പ്രകൃതിശാസ്ത്രപഠനം തുടർന്ന അദ്ദേഹം സസ്യ‌ സ്പെസിമനുകൾ ബർളിനിലെ സസ്യശാസ്ത്രകാരനായ Wilhelm Gerhard Walpers -ന് അയച്ചുകൊടുക്കുകയുണ്ടായി, പിന്നീട് ഈ സ്പെസിമനുകൾ August Grisebach -ന്റെ ഉടമസ്ഥതയിൽ എത്തുകയും ചെയ്തു..[1]

1850 -നടുത്ത് കോപ്പൻഹേഗനിൽ നിന്നും വൈദ്യശാസ്ത്രത്തിൽ ബിരുദമെടുത്ത അദ്ദേഹം[2] സെന്റ് തോമസിൽ സ്ഥിരതാമസമാക്കി. അവിടെ ഉണ്ടായിരുന്ന 15 വർഷങ്ങളിൽ അദ്ദേഹം സ്പോഞ്ചുകളിലും കോറലുകളിലും അഗാധമായ പഠനങ്ങൾ നടത്തി. Giovanni Michelotti (1812-1898) -യോടൊപ്പം പല ഇനങ്ങളെയും ശേഖരിക്കുകയും വിവരിക്കുകയും ചെയ്തു. 1867 മുതൽ ഫ്രാൻസിലെ Périgord region ആണ് അദ്ദേഹം ജീവിച്ചത്.[1]

Duchassaingia (Erythrina യുടെ പര്യായം) എന്ന ഫാബേസീ കുടുംബത്തിലെ ജനുസിന് ഇദ്ദേഹത്തിന്റെ പേരാണ് നൽകിയിട്ടുള്ളത്.[1]

തെരഞ്ഞെടുത്ത പ്രസിദ്ധീകരണങ്ങൾ

തിരുത്തുക
  • Mémoire sur les coralliaires des Antilles, 1860 (with Giovanni Michelotti).
  • Spongiaires de la Mer Caraibe, 1864 (with Giovanni Michelotti).
  • Revue des zoophytes et des spongiaires des Antilles, 1870.[3]
  1. 1.0 1.1 1.2 JSTOR Global Plants biography
  2. Petymol Biographical Etymology of Marine Organism Names. D
  3. WorldCat Search (publications)
  4. "Author Query for 'Duchass.'". International Plant Names Index.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  • IPNI List of plants described and co-described by Duchassaing de Fontbressin.