അന്റിലിസ് ദ്വീപുകൾ

(Antilles എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വെസ്റ്റ് ഇൻഡീസിലെ ബഹാമസ് ഒഴിച്ചുള്ള ദ്വീപുകളുടെ പൊതുനാമധേയമാണ് അന്റിലിസ് ദ്വീപുകൾ. യൂറോപ്പിനു പടിഞ്ഞാറ് അറ്റ്ലാന്റിക്കിലെവിടെയോ കിടക്കുന്നുവെന്നു വിശ്വസിക്കപ്പെട്ടുപോന്ന ഒരു സാങ്കല്പികമേഖലയാണ് അന്റിലിസ് എന്ന പേരിന്നാസ്പദം. ഈ ദ്വീപുകളെ ആദ്യം കണ്ടെത്തിയ യൂറോപ്യൻ ക്രിസ്റ്റഫർ കൊളംബസ് ആണ്. വലിപ്പച്ചെറുപ്പമനുസരിച്ച് ഈ ദ്വീപുകൾ രണ്ടു വിഭാഗങ്ങളായി ഗണിക്കപ്പെടുന്നു. ക്യൂബ, ഹിസ്പാനിയോളാ, ജമൈക്ക, പ്യൂർട്ടോറിക്കോ എന്നിവ ഗ്രേറ്റർ അന്റിലിസിൽ ഉൾപ്പെടുന്നു; ബാക്കിയുള്ളവ ലെസ്സർ അന്റിലിസിലും. വെനീസ്വലയുടെ വടക്കൻ തീരം മുതൽ ഫ്ലോറിഡ വരെ ഇടവിട്ടു കിടക്കുന്ന ഈ ദ്വീപസമൂഹം ചാപാകൃതിയിൽ കാണപ്പെടുന്നു. മൊത്തം നീളം 4,000 കിലോമീറ്ററോളം വരും. പൊതുവേ പർവതങ്ങൾ നിറഞ്ഞ ഭൂപ്രകൃതിയാണ്. കടുത്ത ചൂടും കനത്ത മഴയുമുള്ള ഉഷ്ണമേഖലാ കാലാവസ്ഥയാണുള്ളത്.

അന്റിലിസ് ദ്വീപുകൾ

പുറംകണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്റിലിസ് ദ്വീപുകൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അന്റിലിസ്_ദ്വീപുകൾ&oldid=3838231" എന്ന താളിൽനിന്ന് ശേഖരിച്ചത്