നാരുവിളകൾ
(നാരുവിള എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാർഷികവിളകളിൽ ഭക്ഷ്യവിളകൾ കഴിഞ്ഞാൽ പ്രമുഖ സ്ഥാനം നാരുവിളകൾക്കാണ്. വസ്ത്രനിർമ്മാണത്തിനും മറ്റുമായിട്ടാണ് നാരുവിളകൾ കൃഷി ചെയ്യുന്നത്. പരുത്തി, ചണം, തെങ്ങ് തുടങ്ങിയവയാണ് ഇതിൽ പ്രധാനം. വസ്ത്രനിർമ്മാണത്തിനുള്ള നൂലുണ്ടാക്കുന്നത് പരുത്തിച്ചെടിയിൽ നിന്നുമാണ്. പരുത്തിച്ചെടിയിൽ നിന്നും എടുക്കുന്ന പഞ്ഞിയാണ് പിന്നീട് വിവിധ പ്രക്രിയകളിലൂടെ നൂലാക്കി മാറ്റുന്നത്. ചാക്ക് പോലുള്ള വസ്തുക്കൾ ഉണ്ടാക്കാനാണ് ചണം ഉപയോഗിക്കുന്നത്. കയറും കയറുൽപ്പന്നങ്ങളും ഉണ്ടാക്കാനായി തെങ്ങിൽ നിന്നും ലഭിക്കുന്ന ചകിരി ഉപയോഗിക്കുന്നു. [1]