മോണാലിസ

ലിയനാഡോ ഡാ വിഞ്ചി രചിച്ച ചിത്രം
(Mona Lisa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലോകത്തെ ഏറ്റവും പ്രശസ്തമായ ഛായാചിത്രമാണ് മോണാലിസ. 1503 നും 1506നും ഇടക്ക് ലിയനാഡോ ഡാവിഞ്ചിയാണ് ഇതു വരച്ചത്. ഫ്രാൻ‌സസ്‌കോ ദൽ ജിയോകോൺ‌ഡോ എന്ന ഫ്‌ളോറ്ൻ‌സുകാരന്റെ ഭാര്യയായിരുന്നു മോണാലിസ. അതിനാൽ ലാ ജിയോകോൺഡോ എന്നും പേരുണ്ട്. പാരീസിലെ ലൂവ്രേയിൽ ഈ ചിത്രം ഇന്നും കാണാം. ലോകത്തിലെഏറ്റവും പ്രശസ്തവും മറ്റെങ്ങും കിട്ടാനില്ലാത്തതുമായ ചിത്രകലകൾ സൂക്ഷിക്കുന്ന കാഴ്ചബംഗ്‌ളാവാണ് ലൂവ്ര്.ചിത്രം രചിച്ചതു ഇറ്റലിയിൽ വെച്ചാണെന്ന് കരുതപ്പെടുന്നു.

മോണാ ലിസ
ലാ ജിയോകോണ്ട
കലാകാരൻലിയൊനാർഡോ ഡാവിഞ്ചി
വർഷംcirca 15031507
തരംഓയിൽ ചിത്രം
സ്ഥാനംലർവേ മ്യൂസിയം, പാരിസ്

മോണാലിസ” എന്ന ചിത്രം കണ്ടിട്ടില്ലാത്തവരുണ്ടാവില്ല. ലോകത്തെ എക്കാലത്തേയും ഏറ്റവും മികച്ച ചിത്രകാരന്മാരിലൊരാളായി കണക്കാക്കപ്പെടുന്ന, ബഹുമുഖപ്രതിഭയായിരുന്ന ലിയനാർഡോ ഡാ വിഞ്ചിയുടെ മാസ്റ്റർപീസ്‌ എന്നറിയപ്പെടുന്ന ചിത്രങ്ങളിൽ ഒന്നാണ് മോണാലിസ. ലിയനാർഡോ 16-ാം നൂറ്റാണ്ടിൽ വരച്ച പെയിന്റിങ്ങുകളുടെ കൂട്ടത്തിലെ ചെറിയ ചായാഗ്രഹണമാണ് മൊണാലിസ അല്ലെങ്കിൽ ലാ ഗിയാകോണ്ട.”ചിരിക്കുന്ന ഒന്ന്” എന്ന് ഈ ചിത്രത്തെ വിഷേശിപ്പിക്കുന്നു.പ്രെസന്റ് എറ കാലഘട്ടത്തിൽ ഈ ചിത്രം വാദിക്കത്തക്കവിധത്തിൽ ലോക പ്രശസ്തമായ ഒന്നായിരുന്നു.ആ പ്രശ്സ്ഥി ഒളിഞ്ഞിരിക്കുന്നത് എങ്ങും പിടികൊടുക്കാതെ നിൽക്കുന്ന മൊണാലിസയുടെ ചുണ്ടിൽ വിരിയുന്ന ചിരിയിലായിരുന്നു.ഇതിലെ നിഘൂഡത നിറഞ്ഞ സവിശേഷത ഒരുപക്ഷെ,ചിത്രകാരൻ സൂക്ഷ്മമായി ചുണ്ടിന്റേയും,കണ്ണിന്റേയും മൂലകളെ നിഴലിലാക്കിയതായിരിക്കാം,അപ്പോൾ ഈ ചിരിയെ നിർണ്ണയിക്കാൻ കഴിയാതെ വരുന്നു.നിഴലിന്റെ തന്ത്രങ്ങളുപോയോഗിച്ച ലിയനാർഡോയുടെ ഈ രീതിയെ സ്ഫുമോട്ടോ എന്നും, ലിയനാർഡോയുടെ പുകവലി എന്നും വിശേഷിപ്പിച്ചു.ആ ചിരി യഥാർത്ഥ മനുഷ്യന്റെ ചിരിയേക്കാൾ ഹൃദ്യമാകുന്നു;അത് കാണുന്നയാൾക്ക് ആ ചിരി യഥാർത്ഥത്തേക്കാൾ ജീവനുള്ളതായി തോന്നും.

ഈ ചിത്രത്തിൽ മറ്റ് സവിശേഷതയായി കണക്കാക്കപ്പെടുന്നത് അലങ്കരിക്കപ്പെടാത്ത വസ്ത്രങ്ങളാണ്,കൈകൾക്കും,കണ്ണുകൾക്കും മറ്റ് വിശദാംശങ്ങളൊന്നും സാമ്യപ്പെടുത്താൻ കഴിയില്ല,നാട്യപരമായ പ്രകൃതി ദൃശ്യവും,പശ്ചാത്തലവും ഒക്കെ ലോകം കാണുന്നത് ഒരുതരം ഒഴുക്കിന്റെ രൂപത്തിലാണ്,പിന്നെ ‌ഓയിൽ പെയിന്റ് ഉപയോഗിച്ചുള്ള കീഴ്പ്പെടുത്തുന്ന ചായക്കൂട്ടും,അതിശക്തമായ പെയിന്റ്റിങ്ങ് തതന്ര്ങ്ങൾ കൊണ്ടുള്ള രമ്യമായ പ്രകൃതിയും എടുത്ത് പറയേണ്ടുന്നവയാണ്,പക്ഷെ ടെമ്പറ അതിൽ വീഴുന്നതോടേയും,പശ്ചാത്തലത്തിൽ ഇടകലരുന്നതോടേയും ബ്രഷിന്റെ അടയാളങ്ങൾ തിരിച്ചറിയാതാകുന്നു.

"https://ml.wikipedia.org/w/index.php?title=മോണാലിസ&oldid=3698919" എന്ന താളിൽനിന്ന് ശേഖരിച്ചത്