എടശ്ശേരിക്കടവ്
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ ഉൾപ്പെടുന്ന ഒരു ചെറിയ ഗ്രാമമാണ് എടശ്ശേരിക്കടവ്. എടവണ്ണപ്പാറ നഗരത്തിൽ നിന്നും അരീക്കോട് റോഡിൽ ഏകദേശം രണ്ടര കിലോമീറ്റർ അകലത്തിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ചാലിയാറിന്റെ ഓരം ചേർന്ന് കിടക്കുന്ന ഗ്രാമമായത് തന്നെ വർഷങ്ങൾക്ക് മുമ്പു വരെ മണൽ വാരൽ ഉപജീവനമാക്കിയവരായിരുന്നു ഈ പ്രദേശവാസികൾ.
ചാലിയാറിൽ അഖില കേരള ഉത്തരമേഖല ജലോത്സവം നടക്കുന്നത് ഇവിടെയാണ്. ചീക്കോട്, കീഴുപറമ്പ് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന എടശ്ശേരിക്കടവ് പാലം കാലിക്കറ്റ് എയർപോർട്ട്, കോഴിക്കോട് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേക്കുള്ള ഹ്രസ്വദൂര പാതയുമാണ്.