എടക്കുന്നി ദുർഗ്ഗാക്ഷേത്രം
കേരളത്തിലെ നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളിൽ ഉൾപ്പെട്ടതാണ്, തൃശൂർ ജില്ലയിലെ ഒല്ലൂരിൽ സ്ഥിതി ചെയ്യുന്ന എടക്കുന്നി ദുർഗ്ഗാക്ഷേത്രം[1][2]. ഇവിടത്തെ പ്രധാന പ്രതിഷ്ഠ, കിഴക്കോട്ടു ദർശനം നല്കി ഇരിക്കുന്ന ദുർഗയാണ്. ആറാട്ടുപുഴപൂരത്തിലെ പങ്കാളിക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം.
ഐതിഹ്യം
തിരുത്തുകകൊച്ചി ദിവാനായിരുന്ന ശങ്കരവാര്യർ പുനരുദ്ധരിച്ച ക്ഷേത്രമാണിത്. അദ്ദേഹത്തിന്റെ ഉപാസനാമൂർത്തി ആയിരുന്നു ഈ ദുർഗ്ഗ. ദിവാൻ ആകുന്നതിനു മുൻപ് ശങ്കരവാര്യർ ഈ ക്ഷേത്രത്തിലെ കഴകക്കാരനായിരുന്നു. ദിവാൻ പദവിയിലിരിക്കുമ്പോഴും സ്വന്തം കൈകൊണ്ടു മാല കെട്ടി ഒരു ക്ഷേത്രത്തിൽ കൊണ്ടുപോയി കൊടുക്കാതെ അദ്ദേഹം ജലപാനം പോലും കഴിച്ചിരുന്നില്ല. പണ്ട്, വടക്കിനിയേടത്ത്, തെക്കിനിയേടത്ത്, പള്ളത്തേരി എന്നീ ഇല്ലക്കാരുടേതായിരുന്നു ക്ഷേത്രം.[അവലംബം ആവശ്യമാണ്]
ഉപദേവതകൾ
തിരുത്തുകഉത്സവങ്ങൾ
തിരുത്തുക- ഉത്രം വിളക്ക്
അവലംബം
തിരുത്തുക- ↑ "എടക്കുന്നി ഉത്രം വിളക്ക് ഇന്ന്". Mathrubhumi. 2023-04-04. Archived from the original on 2024-02-23. Retrieved 2024-02-23.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "എടക്കുന്നി ഉത്രം വിളക്ക് ഇന്ന്". Madhyamam. 2018-03-30.