എക്സ്.എച്.റ്റി.എം.എൽ.
എക്സ്.എം.എൽ (XML) മാർക്കപ്പ് ഭാഷാകുടുംബത്തിൽ പെട്ട ഒരു ഭാഷയാണ് എക്സ്.എച്.റ്റി.എം.എൽ (xHTML) അഥവാ എക്സ്റ്റെൻസിബിൾ ഹൈപ്പർടെക്സ്റ്റ് മാർക്കപ്പ് ലാങ്ഗ്വിജ് (eXtensible HyperText Markup Language). നിലവിലുള്ള എച്.ടി.എം.എൽ. നിയമങ്ങളെ വിപുലീകരിച്ചു, എക്സ്.എം.എൽ നിയമങ്ങൾക്കനുസൃതമായി രൂപകൽപ്പനചെയ്തെടുത്ത ഒരു മാർക്കപ്പ് ഭാഷയാണ് ഇത്.
എക്സ്റ്റൻഷൻ | .xhtml, .xht, |
---|---|
ഇന്റർനെറ്റ് മീഡിയ തരം | application/xhtml+xml |
വികസിപ്പിച്ചത് | വേൾഡ് വൈഡ് വെബ് കൺസോർഷ്യം |
പുറത്തിറങ്ങിയത് | 26 ജനുവരി 2000 |
ഏറ്റവും പുതിയ പതിപ്പ് | 1.1 (രണ്ടാമത്തെ പതിപ്പ്) / 23 നവംബർ 2010 |
ഫോർമാറ്റ് തരം | മാർക്കപ്പ് ഭാഷ |
പ്രാഗ്രൂപം | എക്സ്.എം.എൽ., എച്.റ്റി.എം.എൽ. |
മാനദണ്ഡങ്ങൾ | 1.0 (Recommendation), 1.0 SE (Recommendation), |
നിരവധി പരീക്ഷണങ്ങൾക്കും പുതുക്കലുകൾക്കും ശേഷം ജനുവരി 26, 2000 ത്തിൽ എക്സ്.എച്.റ്റി.എം.എൽ. 1.0 ഒരു മാനദണ്ഡമായി അംഗീകരിക്കുവാൻ ഡബ്ല്യു3സി ശുപാർശ ചെയ്തു. മെയ് 31, 2001ൽ എക്സ്.എച്.റ്റി.എം.എൽ. 1.1 മാനദണ്ഡം ഡബ്ല്യു3സി നിർദ്ദേശിച്ചു. എക്സ്.എച്.റ്റി.എം.എൽ. 5 ആണ് ഏറ്റവും പുതിയ പതിപ്പ്.
പുറമേ നിന്നുള്ള ലിങ്കുകൾ
തിരുത്തുകഎക്സ്.എച്.റ്റി.എം.എൽ2 വർക്കിങ്ങ്ഗ്രൂപ്പ് പ്രധാനതാൾ, ഡബ്ല്യൂത്രീസി വെബ്സൈറ്റിൽ