എഴുത്തിലും അച്ചടിയിലും മറ്റും അടയാളങ്ങളോ, അലങ്കാരങ്ങളോ ഒക്കെ നൽകുന്നത് പതിവാണല്ലോ, ഉദാഹരണത്തിന് അടിയിൽ വരയ്ക്കുക, കട്ടിയായി എഴുതുക തുടങ്ങിയ രീതികൾ, അങ്ങനെ ചെയ്യുന്നത് ശ്രദ്ധിക്കപ്പെടാൻ വേണ്ടിയോ , തരം തിരിക്കാൻ വേണ്ടിയോ അതല്ലെങ്കിൽ മറ്റെന്തെങ്കിലും ആവശ്യങ്ങൾക്കുവേണ്ടി ആയിരിക്കും, ഈ സംവിധാനത്തിന്റെ ആധുനിക പതിപ്പാണ് മാർക്കപ്പ് ഭാഷകൾ. പണ്ടുകാലങ്ങളിൽ ഗ്രന്ഥകർത്താവ് സമർപ്പിക്കുന്ന കൈയ്യെഴുത്തു പ്രതികളിൽ ഗ്രന്ഥ പരിശോധകൻ നീല പെൻസിൽ ഉപയോഗിച്ച് തിരുത്തലുകളും അതിനാവശ്യമായ നിർദ്ദേശങ്ങളും അടയാളങ്ങളും ഇട്ടിരുന്നു, അതിൽ നിന്നാണ് ഇങ്ങനെയൊരു ആശയവും മാർക്കപ്പ് ഭാഷ എന്ന പേരും ഉരുത്തിരിഞ്ഞത്, അടയാളപ്പെടുത്തുക എന്നതിന്റെ ഇംഗ്ലീഷാണ് "marking up". ഡിജിറ്റൽ മാധ്യമത്തിൽ മാർക്കപ്പിനു വേണ്ടി ടാഗുകളാണ് ഉപയോഗിക്കുന്നത്, മാർക്കപ്പ് നിർദ്ദേശങ്ങൾ ടാഗുകൾ ഉപയോഗിച്ചു കൊടുക്കാം, മാർക്കപ്പ് ചെയ്യപ്പെടേണ്ട വസ്ത്തു ടാഗിനുള്ളിലായിരിക്കും.

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മാർക്കപ്പ്_ഭാഷ&oldid=3091118" എന്ന താളിൽനിന്ന് ശേഖരിച്ചത്