എം.വി. വാസു
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
കേരളത്തിലെ ഒരു രാഷ്ട്രീയപ്രവർത്തകനും നിയമസഭാംഗവുമായിരുന്നു എം.വി. വാസു[1]. പറളി നിയമസഭാമണ്ഡലത്തിൽ നിന്നും രണ്ടാം കേരളനിയമസഭയിലേക്ക് സിപിഐയുടെ പ്രതിനിധിയായാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്[2]. പറളി എംഎൽഎ ആയിരുന്ന എ.ആർ. മേനോൻ മരിച്ച ഒഴിവിലേക്ക് 1961 ഫെബ്രുവരി 9ന് നടന്ന തിരഞ്ഞെടുപ്പിൽ പിഎസ്‌പിയുടെ എ.എസ്. ദിവാകരനെ 12,217 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ഇദ്ദേഹം നിയമസഭയിലെത്തിയത്[3]. ഒരു സർക്കാർ ഉദ്യോഗസ്ഥനായിരുന്ന വാസു, 1953-ൽ തന്റെ ഉദ്യോഗം രാജിവച്ചാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാകുന്നത്. മലബാറിലെ കുടിയിരുപ്പ് നിയമം പാസാക്കുന്നതിനായി 1955-ൽ നടന്ന കിസ്സാൻ ജാഥയിൽ ഇദ്ദേഹം പങ്കെടുത്തിരുന്നു.
എം.വി. വാസു | |
---|---|
കേരള നിയമസഭയിലെ അംഗം | |
ഓഫീസിൽ ഫെബ്രുവരി 9 1961 – സെപ്റ്റംബർ 10 1964 | |
മുൻഗാമി | എ.ആർ. മേനോൻ |
മണ്ഡലം | പറളി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | kottekkad | ഡിസംബർ , 1927
രാഷ്ട്രീയ കക്ഷി | സി.പി.ഐ. |
കുട്ടികൾ | 3 |
As of ഡിസംബർ 8, 2020 ഉറവിടം: നിയമസഭ |
അവലംബം
തിരുത്തുക- ↑ "Members - Kerala Legislature". Retrieved 2020-12-08.
- ↑ "Members - Kerala Legislature". Retrieved 2020-12-08.
- ↑ "CEO Kerala :: Bye Election - LAC". Archived from the original on 2013-02-08. Retrieved 2020-12-08.