എം.കെ. ജോർജ്ജ്

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു എം.കെ. ജോർജ്ജ്[1]. കോട്ടയം നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ.എം. പ്രതിനിധിയായി വിജയിച്ചാണ് ഇദ്ദേഹം മൂന്നാം കേരളനിയമസഭയിൽ അംഗമായത്. 1909 മേയ് മാസത്തിൽ ജനനിച്ചു, ഇദ്ദേഹത്തിന് രണ്ട് ആൺമക്കളും രണ്ട് പെണ്മക്കളുമാണുണ്ടായിരുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ സജീവ പങ്കാളിയായിരുന്ന ഇദ്ദേഹം സി.പി.ഐ.യുടെ കോട്ടയം ജില്ലാ എക്സിക്യൂട്ടിവ് കമ്മറ്റിയംഗമായിരുന്നു. പിന്നീട് പാർട്ടി പിളർന്നപ്പോൾ സി.പി.എമ്മിൽ ചേർന്ന് 1965-66 കാലഘട്ടത്തിൽ സി.പി.എമ്മിന്റെ കോട്ടയം ജില്ലാ സെക്രട്ടറിയായി. 1965-ൽ വിയ്യൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന സമയത്തായിരുന്നു അദ്ദേഹം കോട്ടയത്ത് നിയമസഭാ മണ്ഡലത്തിൽ നിന്ന് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്[2]. 1967-ൽ തുടർച്ചയായ രണ്ടാം തവണയും എം.പി. ഗോവിന്ദൻ നായരെ പരാജയപ്പെടുത്തി മൂന്നാം കേരളനിയമസഭയിലേക്ക് ഇദ്ദേഹം തിരഞ്ഞേടുക്കപ്പെട്ടു. ദീർഘകാലം പഞ്ചായത്ത് മെമ്പർ ആയി പ്രവർത്തിച്ചിരുന്ന ഇദ്ദേഹം 1970-ൽ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് സി.പി.എം. വിട്ടു. 1995 സെപ്റ്റംബർ 12ന് അന്തരിച്ചു.

എം.കെ. ജോർജ്ജ്
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
മാർച്ച് 3 1967 – ജൂൺ 26 1970
മുൻഗാമിഎം.പി. ഗോവിന്ദൻ നായർ
പിൻഗാമിഎം. തോമസ്
മണ്ഡലംകോട്ടയം
വ്യക്തിഗത വിവരങ്ങൾ
ജനനം(1909-05-00)മേയ് , 1909
മരണംസെപ്റ്റംബർ 12, 1995(1995-09-12) (പ്രായം 86)
രാഷ്ട്രീയ കക്ഷിസി.പി.ഐ.എം.
കുട്ടികൾ2 മകൻ 2 മകൾ
As of ഡിസംബർ 24, 2020
ഉറവിടം: നിയമസഭ

തിരഞ്ഞെടുപ്പ് ചരിത്രം തിരുത്തുക

ക്രമം വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടി ലഭിച്ച വോട്ടുകൾ ഭൂരിപക്ഷം തൊട്ടടുത്ത സ്ഥാനാർത്ഥി പാർട്ടി വോട്ടുകൾ
1 1967[3] കോട്ടയം നിയമസഭാമണ്ഡലം എം.കെ. ജോർജ്ജ് സി.പി.ഐ.എം. 25,298 9,110 എം.പി. ഗോവിന്ദൻ നായർ കോൺഗ്രസ് 16,188
2 1965[4] കോട്ടയം നിയമസഭാമണ്ഡലം എം.കെ. ജോർജ്ജ് സി.പി.ഐ.എം. 17,880 3,484 എം.പി. ഗോവിന്ദൻ നായർ കോൺഗ്രസ് 14,396

അവലംബം തിരുത്തുക

  1. "Members - Kerala Legislature". Retrieved 2020-12-24.
  2. http://klaproceedings.niyamasabha.org/pdf/KLA-009-00097-00004.pdf
  3. "Kerala Assembly Election Results in 1967". Retrieved 2020-12-11.
  4. "Kerala Assembly Election Results in 1965". Retrieved 2020-12-14.
"https://ml.wikipedia.org/w/index.php?title=എം.കെ._ജോർജ്ജ്&oldid=3502718" എന്ന താളിൽനിന്ന് ശേഖരിച്ചത്