ഉത്തരാഖണ്ഡിലെ ഡെറാഡൂണിലെ ഒരു മുനിസിപ്പൽ പട്ടണവും, ഹിന്ദുക്കളുടെ പുണ്യനഗരവുമാണ് ഋഷികേശ്. ഹിമാലയത്തിലേക്കുള്ള പ്രവേശനകവാടം (The gateway to the Himalayas) എന്ന് അറിയപ്പെടുന്നു. ഹിമാലയ താഴ്‌വരയിൽ ഗംഗാ നദിയോട് ചേർന്ന്, പുണ്യനഗരമായ ഹരിദ്വാറിൽ നിന്നും 25 കി.മി ദൂരത്തിലാണ് ഋഷികേശ് സ്ഥിതി ചെയ്യുന്നത്. ബദരിനാഥ്, കേദാർനാഥ് , ഗംഗോത്രി, യമുനോത്രി എന്നീ പൂണ്യസ്ഥലങ്ങളിലേക്കുമുള്ള തുടക്കസ്ഥാനമാണ് ഋഷികേശ്. ഹിന്ദുക്കളുടെ പുണ്യനദിയായ ഗംഗ, അതിന്റെ ഉത്ഭവസ്ഥാനത്ത് നിന്നും 250 കിലോമീറ്ററിലധികം ദൂരം താഴേക്കൊഴുകി ഉത്തരസമതലത്തിൽ പ്രവേശിക്കുന്നത് ഋഷികേശിൽ വെച്ചാണ്.

ഋഷികേശ്
Map of India showing location of Uttarakhand
Location of ഋഷികേശ്
ഋഷികേശ്
Location of ഋഷികേശ്
in Uttarakhand and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Uttarakhand
ജില്ല(കൾ) ഡെഹ്രാഡൂൺ
ജനസംഖ്യ 59 (2001—ലെ കണക്കുപ്രകാരം)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

532 m (1,745 ft)

Coordinates: 30°07′N 78°19′E / 30.12°N 78.32°E / 30.12; 78.32

ഋഷികേശിന്റെ വിദൂരദൃശ്യം

നിരുക്തംതിരുത്തുക

ഹ്രിഷീകം, ഈശഃ എന്നീ പദങ്ങൾ കൂടിച്ചേർന്നാണ് ഈ നഗരത്തിന് ഋഷികേശ് എന്ന പേര് വന്നത് എന്ന് പറയപ്പെടുന്നു.[1] ഹൃഷീകം (ഹൃഷ്യതനേനേതി) എന്നാൽ ഇന്ദ്രിയം എന്നും ഈശഃ എന്നാൽ ഈശ്വരൻ എന്നുമാണ് അർത്ഥമാക്കുന്നത്. ഇന്ദ്രിയബോധങ്ങളുടെ ദേവനായ മഹാവിഷ്ണു എന്നാണ് ഹൃഷീകേശഃ എന്ന പദത്തിന്റെ വാച്യാർത്ഥം. ഹിന്ദിയിൽ ഇത് ഹൃഷീകേശ് എന്നും പിന്നീട് ലോപിച്ച് ഋഷികേശ് എന്നും ആയിത്തീർന്നു എന്നു കരുതപ്പെടുന്നു.

ഭൂമിശാസ്ത്രംതിരുത്തുക

ഋഷികേശ് സ്ഥിതി ചെയ്യുന്നത് 30°07′N 78°19′E / 30.12°N 78.32°E / 30.12; 78.32 അക്ഷാംശരേഖാംശത്തിലാണ്.[2] ശരാശരി ഉയരം 532 metres (1,745 feet) ആണ്.

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

2011 ലെ സെൻസസ് പ്രകാരം ഇവിടുത്തെ ജനസംഖ്യ 59,671 ആണ്. ഇതിൽ പുരുഷന്മാർ 56% ഉം സ്ത്രീകൾ 44% ഉം ആണ്.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

[1] Vanamali Ashram


അവലംബംതിരുത്തുക

  1. റിഷികേശ്.കോം. "The Rishikesh.com". ശേഖരിച്ചത് 2014 ജനുവരി 19.
  2. Falling Rain Genomics, Inc - Rishikesh


വിക്കിഗ്രന്ഥശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ഉള്ളടക്കം ഉണ്ട്:

  വിക്കിവൊയേജിൽ നിന്നുള്ള ഋഷികേശ് യാത്രാ സഹായി

"https://ml.wikipedia.org/w/index.php?title=ഋഷികേശ്&oldid=2485138" എന്ന താളിൽനിന്ന് ശേഖരിച്ചത്