വലിയഴീക്കൽ പാലം
ഈ താൾ പൂർണ്ണമായോ ഭാഗികമായോ ഇംഗ്ലീഷ് വിക്കിപീഡിയയിലെ « Valiyazheekkal Bridge » എന്ന താളിന്റെ തർജ്ജമയായി നിർമ്മിച്ചതാണ്. ആ താളിന്റെ എഴുത്തുകാരുടെ പട്ടിക കാണാൻ നാൾവഴി സന്ദർശിക്കുക. |
കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ ഗ്രാമത്തിന്റെ തീരപ്രദേശമായ വലിയഴീക്കലിനേയും, കൊല്ലം ജില്ലയിലെ ആലപ്പാട് ഗ്രാമത്തിലെ അഴീക്കൽ ബീച്ചും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് വലിയഴീക്കൽ പാലം അല്ലെങ്കിൽ വലിയഴീക്കൽ -അഴീക്കോട് പാലം . അറബിക്കടലിനു കുറുകെ നിർമ്മിച്ചിരിക്കുന്ന ഇത് ഏഷ്യയിലെ ഏറ്റവും നീളമേറിയ ടെൻഷൻ സ്റ്റീൽ ബാർ കോൺക്രീറ്റ് ബൗസ്ട്രിംഗ് പാലമാണ് . ചൈനയിലെ ചാവോതിയൻമെൻ പാലത്തിന് ശേഷം ഏഷ്യയിലെ ഏറ്റവും നീളമേറിയ രണ്ടാമത്തെ വില്ലുപാലം കൂടിയാണിത് .[1]