പി.​എം.​എ. ജബ്ബാർ

(ഉസ്താദ് പി.എം.എ. ജബ്ബാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പുതിയവീട്ടിൽ മുഹമ്മദ് മുസലിയാർ അബ്ദുൽ ജബ്ബാർ (പി.എം.എ. ജബ്ബാർ), പഴയകാലത്ത് മാപ്പിളപ്പാട്ട് രംഗത്ത് ശ്രദ്ധേയനായിരുന്ന ഒരു കവിയാണ്. ഒരു അഡാർ ലവ്" എന്ന 2019 ൽ പുറത്തിറങ്ങിയ സിനിമയ്ക്ക് ശ്രദ്ധ നേടിക്കൊടുക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച "മാണിക്യ മലരായ പൂവി" എന്ന ഗാനത്തോടെ അദ്ദേഹം വീണ്ടും വാർ‌ത്തകളിൽ ഇടം പിടിച്ചിരുന്നു. യു ട്യൂബിൽ റിലീസായി ഏകദേശം 48 മണിക്കൂറിനുള്ളിൽത്തന്നെ 27 ലക്ഷത്തിലധികം പേർ ഈ ഗാനം ആസ്വദിച്ചിരുന്നു.

പി.എം.എ. ജബ്ബാർ
ജനനം
ദേശീയതഇന്ത്യൻ
തൊഴിൽമാപ്പിളപ്പാട്ട് ഗായകൻ, രചയിതാവ്
അറിയപ്പെടുന്നത്മാപ്പിളപ്പാട്ട് രചയിതാവ്, ഗായകൻ
ജീവിതപങ്കാളി(കൾ)ആയിഷ
കുട്ടികൾഅമീൻ മുഹമ്മദ്
, റഫീദ

ജീവിതരേഖ

തിരുത്തുക

പി.എം.എ. ജബ്ബാർ തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂരിലെ കരൂപ്പടന്നയിലെ പുതിയവീട്ടിൽ പരേതനായ മുഹമ്മദ് മുസലിയാർ-ആമിന ദമ്പതികളുടെ മകനാണ്. കൊടുങ്ങല്ലൂർ കുഞ്ഞുക്കുട്ടൻ തമ്പുരാൻ കോളജിൽ പ്രീഡിഗ്രി പഠനം പൂർത്തിയാക്കിയതിനുശേഷം ഒരു മദ്രസാ അദ്ധ്യാപകനായാണ് അദ്ദേഹം ജീവതമാരംഭിച്ചത്.[1] ഖത്തറിൽ ഒരു ദശാബ്ദത്തിലേറെക്കാലം ജോലി ചെയ്തതിനു ശേഷമാണ് അദ്ദേഹം സൌദി അറേബ്യയിലെത്തി.[2] ജബ്ബാർ കഴിഞ്ഞ 15 വർഷങ്ങളായി റിയാദിലെ മലാസ് മേഖലയിലുള്ള അർബഈൻ തെരുവിലെ ആഷിഖ്​ ​സ്​റ്റോർ എന്ന പലവ്യഞ്ജനശാലയിലെ ജീവനക്കാരനാണ്.[3][4][5] ഐഷാബിയാണ് പത്നി. അമീൻ മുഹമ്മദ്, റഫീദ എന്നീ രണ്ട് മക്കളുണ്ട്.

1978-ൽ ആകാശവാണിയിൽ ആലപിക്കുന്നതിനായി രചിക്കപ്പെട്ട "മാണിക്യ മലരായ" എന്ന ഗാനം അക്കാലത്തുതന്നെ ഹിറ്റായി മാറുകയും ജനശ്രദ്ധ നേടുകയും ചെയ്തിരുന്നു. 1992-ൽ "ഏഴാം ബഹർ" എന്ന ഓഡിയോ ആൽബത്തിൻറെ ഭാഗമായ ഈ ഗാനം ആദ്യമായി ഈണം നൽകി ആകാശവാണിയിൽ ആലപിച്ചത് റഫീഖ് തലശ്ശേരിയായിരുന്നു. പിന്നീട് പ്രസിദ്ധ മാപ്പിളപ്പാട്ട് ഗായകൻ എരിഞ്ഞോളി മൂസ ആലപിച്ചതോടെയാണ് ഈ മാപ്പിളപ്പാട്ടിന് വിപുലമായ ജനപ്രീതി ലഭിച്ചത്.[6] 1972-ൽ മാപ്പിളപ്പാട്ടു രചനയിലേയ്ക്കു തിരിഞ്ഞ അദ്ദേഹം ഏകദേശം 15 വർഷത്തോളം ആ രംഗത്തുണ്ടായിരുന്നു. ഏകദേശം 500 ലേറെ മാപ്പിളപ്പാട്ടുകൾ ജബ്ബാറിൻറേതായി പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും അദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് നാലു പതിറ്റാണ്ടുകൾക്കു ശേഷമുള്ള ഈ ഗാനത്തിൻറെ ആധുനിക അവതരണത്തോടെയാണ്. റിയാദിലെ മാപ്പിളപ്പാട്ട് രംഗത്തു ശ്രദ്ധേയനായ സത്താർ മാവൂർ എന്ന ഗായകൻ ചിട്ടപ്പെടുത്തിയ ജബ്ബാറിൻറെ 12 ഗാനങ്ങൾ "അറേബ്യൻ നശീദ്" എന്ന പേരിലുള്ള ഒരു ആൽബമായി പുറത്തിറങ്ങിയിരുന്നു.[7]

  1. നജിം കൊച്ചുകലുങ്ക്, നജിം കൊച്ചുകലുങ്ക്. "'മാണിക്യ മലരി'ൻറെ രചയിതാവ് ഇവിടെയുണ്ട്​, റിയാദിൽ". Madhyamam daily. {{cite news}}: zero width space character in |title= at position 39 (help)
  2. Indian Express, Indian Express (15/02/2018). "Manikya-malaraya-poovi-oru-adaar-love-real-story". Here is the story behind Manikya Malaraya Poovi and the man who wrote it. Indian Express. Retrieved 17/02/2018. {{cite web}}: Check date values in: |access-date= and |date= (help)
  3. P.M.A. Jabbar, Ustad (2/12/2018). "manikya-malaraya-poovi-song-writer-jabbar". ieMalayalam (Indian Express). Indian Express. Retrieved 2/17/2018. {{cite web}}: Check date values in: |access-date= and |date= (help)
  4. mangalam, Mangalam. "വിവാദങ്ങളിൽ അന്തംവിട്ട് മാണിക്യമലരിൻറെ എഴുത്തുകാരൻ പി.എം.എ. ജബ്ബാർ". Archived from the original on 2018-02-17.
  5. നജിം കൊച്ചുകലുങ്ക്, നജിം കൊച്ചുകലുങ്ക് (12/02/2018). "'മാണിക്യ മലരി'ൻറെ രചയിതാവ് ഇവിടെയുണ്ട്​, റിയാദിൽ..." Madhyamam daily. Retrieved 17/02/2018 – via https://www.madhyamam.com/music/music-feature/mappila-song-writer-pma-jabbar-karupadanna-manikya-malar-song-music-news/2018. {{cite news}}: Check date values in: |access-date= and |date= (help); External link in |via= (help); zero width space character in |title= at position 39 (help)
  6. Malayala Manorama, Malayala Manorama (FEBRUARY 15, 2018 03:40 PM IST). "വർഗീയ വാദികൾ ഒത്തുകളിക്കുന്നു; 'മാണിക്യ മലരായ' ഗാനത്തിന് മുഖ്യമന്ത്രിയുടെ പിന്തുണ". manoramanews. Retrieved 17/02/2018 – via http://www.manoramanews.com/news/kerala/2018/02/15/cm-pinarayi-supports-mnikayamalaraya-song.html. {{cite news}}: Check date values in: |access-date= and |date= (help); External link in |via= (help)
  7. mathrubhumi, mathrubhumi. "ജബ്ബാർ, അഡാർ ലൗവിലെ ആരും കാണാത്ത താരം". mathrubhumi. Archived from the original on 2018-02-16.
"https://ml.wikipedia.org/w/index.php?title=പി.​എം.​എ._ജബ്ബാർ&oldid=3943404" എന്ന താളിൽനിന്ന് ശേഖരിച്ചത്