കരൂപ്പടന്ന

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

തൃശ്ശൂർ ജില്ലയിലെ വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് കരൂപ്പടന്ന. കൊടുങ്ങല്ലൂരിൽ നിന്ന് 7 കിലോമീറ്റർ വടക്കായാണ് കരൂപ്പടന്ന സ്ഥിതിചെയ്യുന്നത്.

ചരിത്രം

തിരുത്തുക

ചേര സാമ്രാജ്യത്തിലെ പ്രധാനപ്പെട്ട രാജകൊട്ടാരം നില നിന്നിരുന്ന പടന്ന കരൂപ്പടന്നയാണെന്ന് ചില ചരിത്രകാരന്മാർ വിശ്വസിക്കുന്നു. ചരിത്രപ്രസിദ്ധമായ കരവൂർ ഇതാകാമെന്നും ചിലർ കരുതുന്നു.

കരൂപ്പടന്ന പഴയ കൊച്ചി സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു കായലോര തുറമുഖ പട്ടണമായിരുന്നുവെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു. ചേര സാമ്രാജ്യത്തിൻറെ പടിവാതിൽ എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ഈപ്രദേശം കേരളത്തിലെ അതിപ്രാചീന ജല -ഗതാഗത കേന്ദ്രങ്ങളിൽവെച്ച് ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു. പഴയകൊച്ചി രാജ്യത്തിൻറെ തലസ്ഥാനമായ എറണാകുളത്തെയും രാജധാനിയായ തൃപ്പൂണിത്തറയേയും കൊച്ചിയുടെ വടക്കൻ ജില്ലകളുമായി കൂട്ടിമുട്ടിച്ചത് കരൂപ്പടന്നയായിരുന്നു. കരൂപ്പടന്ന ബംഗ്ലാവും ഊട്ടുപുരയും കൊച്ചി രാജാവിൻറെ ഔദ്യോഗിക രേഖകളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. [1]

91 ലെ വെള്ളപ്പൊക്കം എന്ന് പഴമക്കാരാൽ പറയപ്പെടുന്ന പ്രളയം (1924) കരൂപ്പടന്ന കടലായി നെടുങ്ങാണം എന്നീ പ്രദേശങ്ങളുടെ ഭൂഘടനയിൽ തന്നെ മാറ്റം വരുത്തിയ പ്രതിഭാസം ആയിരുന്നു.

കാർഷിക വിളകളിൽ വൈവിധ്യം നിലനിർത്തിയിരുന്ന ഭൂഘടന മദ്യകേരളത്തിൻ്റെ മറ്റു ഭാഗങ്ങളിൽ എന്ന പോലെ തന്നെ ഇവിടെയും മാറി മറിഞ്ഞു.

തുടർന്ന് കയർ പ്രധാന വ്യാവസായിക ഉൽപ്പന്നം ആവുകയും, ക്രയവിക്രയാവശ്യങ്ങൾക്കായി കനോലി കനാൽ മാർഗം കൊച്ചി ആലപ്പുഴ എന്നിവിടങ്ങളിലേക്ക് ചരക്ക് കയറ്റി അയക്കുന്ന പ്രധാന തുറമുഖ വിപണികളിൽ ഒന്നായി മാറുകയും ചെയ്തു.

കയറിനോടൊപ്പം തന്നെ വെട്ട്കല്ല്, തഴപ്പായ, മുള കൊണ്ട് നെയ്ത ഉൽപ്പന്നങ്ങൾ എന്നിവയും പ്രധാന വിപണന ഉൽപ്പന്നങ്ങൾ ആയിരുന്നു.

വിദ്യാഭ്യാസസ്ഥാപനങ്ങൾ

തിരുത്തുക
 • ഗവണ്മെന്റ് ഹയർസെക്കന്ററി സ്ക്കൂൾ, കരൂപ്പടന്ന[1]
 • ഗവണ്മെന്റ് യു.പി.സ്കൂൾ,കാരുമാത്ര
 • മുനീറുൽ ഇസ്ലാംമദ്രസ്സ നെടുങ്ങാണം
 • അംഗൻവാടി നെടുങ്ങാണം
 • ജെ & ജെ ഇംഗ്ലീഷ് മീഡിയം ഹൈയ്യർ സെക്കൻ്റെറി സ്കൂൾ, കരൂപ്പടന്ന
 • അൻവാറുൽ ഇസ്ലാം മദ്രസ കടലായി
 • അംഗൻവാടി കടലായി ട്രാൻസ്ഫോർമർ വളവ്
 • അംഗൻവാടി കടലായി 110
 • അംഗൻവാടി കാരുമാത്ര (പൈപ്പ് റോഡ്)
 • മൻസിലുൽ ഹുദ മദ്രസ കരൂപ്പടന്ന
 • മസ്ജിദുൽ ബദ്രിയ്യ അൽ മദ്റസത്തുൽ ബദ്രിയ്യ പെഴുംക്കാട്
 • പെഴുംക്കാട് പാടംമ്പസാർ അംഗൻവാടി
 • വലിയുള്ളാഹി അന്ത്രുപാപ്പ (ന:മ)

ഹിഫ്ളുൽ ഖുർആൻ കോളേജ് ഹാജി മസ്ജിദ്

 • കടലായി-കാരുമാത്ര റോഡ്
 • കടലായി-പുതിയ റോഡ്
 • കരൂപ്പടന്ന-നെടുങ്ങാണം റോഡ്
 • കരൂപ്പടന്ന - അന്നിക്കര - കടലായി റോഡ്
 • കരൂപ്പടന്ന ചന്ത - സില്ലിക്കേറ്റ് റോഡ്
 • മുസാഫിരിക്കുന്ന് റോഡ്
 • കരൂപ്പടന്ന പുതിയ റോഡ് - പെഴുംകാട് റോഡ്
 • കരൂപ്പടന്ന പള്ളി നട - വള്ളിവട്ടം റോഡ്
 1. 1.0 1.1 "ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന - Schoolwiki". Retrieved 2021-08-19.
"https://ml.wikipedia.org/w/index.php?title=കരൂപ്പടന്ന&oldid=3900275" എന്ന താളിൽനിന്ന് ശേഖരിച്ചത്