ഉഷനന്ദിനി
ഉഷാനന്ദിനി ദക്ഷിണേന്ത്യൻ സിനിമകളിലെ ഒരു അഭിനേത്രിയാണ്.[1] 1970 കളിൽ മലയാളത്തിലെ ഒരു പ്രമുഖ നടിയായിരുന്ന അവർ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിരുന്നു.[2]
ഉഷാനന്ദിനി | |
---|---|
ജനനം | ഉഷ ബേബി 1951 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | നടി |
സജീവ കാലം | 1967–1980 |
മാതാപിതാക്ക(ൾ) | കെ. ജി. രാമൻ പിള്ള, സരസ്വതിയമ്മ |
ജീവിതരേഖ
തിരുത്തുക1949 ൽ കെ. ജി. രാമൻപിള്ളയും സരസ്വതിയമ്മയുടേയും മകളായി തിരുവനന്തപുരത്തെ കലേശ്വരത്ത് ജനിച്ചു. ബിരുദം നേടിയതിനുശേഷം 1967 ൽ അവൾ എന്ന ആദ്യ മലയാളചിത്രത്തിലഭിനയിക്കുകയും ചിത്രം വൻവിജയമായിത്തീരുകയും ചെയ്തു. ശിവാജി ഗണേശനോടൊപ്പം നായികയായി രാജാപാർട്ട് രംഗദുരൈ, ഗൌരവും തുടങ്ങിയ ഏതാനും തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നാഗരമേ നന്ദി, ഓളവും തീരവും, ആ ചിത്രശലഭം പറന്നോട്ടെ എന്നിവ ഉഷാകുമാരി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഏതാനും ചിത്രങ്ങൾ.[3] പ്രമുഖ വ്യവസായിയാരുന്ന ഡോ. എസ്. മാരിയപ്പനെ വിവാഹം ചെയ്ത അവർക്ക് പ്രീതി, സജ്നി, കീർത്തന മാരിയപ്പൻ എന്നീ മൂന്ന് പെൺമക്കളും ദിയ തനുശ്രീ, താരാദേവി എന്നീ രണ്ട് പേരക്കുട്ടികളുണ്ട്.
അഭിനയിച്ച ചിത്രങ്ങൾ (ഭാഗികം)
തിരുത്തുകമലയാളം
തിരുത്തുക- ജീസസ് (1980)
- യക്ഷഗാനം (1976)
- ക്രിമിനൽസ് (1975)
- സത്യത്തിൻറെ നിഴലിൽ (1975)
- പട്ടാഭിക്ഷേകം (1974)
- ചെക്ക്പോസ്റ്റ് (1974)
- അശ്വതി (1974)
- പോലീസ് അറിയരുത് (1973)
- പെരിയാർ (1973)
- കാമുകി (1971)
- മകനേ നിനക്കുവേണ്ടി (1971)....മേരി
- ജലകന്യക (1971)
- ആ ചിത്രശലഭം പറന്നോട്ടെ (1970)
- ഓളവും തീരവും (1970)
- പാടുന്ന പുഴ (1968)
- അവൾ (1967)
- നഗരമേ നന്ദി] (1967)
തമിഴ്
തിരുത്തുക- മാലതി (1970)
- വീട്ടക്കൊരു പിള്ളൈ (1971)
- മുഹമ്മദ് ബിൻ തുഗ്ലക്ക് (1971)
- ശക്തി ലീലൈ (1972)
- ഗൌരവം (1973)
- രാജാപാർട്ട് രംഗദുരൈ (1973)
- പൊൻവണ്ട് (1973)
- പൊന്നൂഞ്ഞാൽ (1973)
- അത്തായ മാമിയ (1974)
- Thaai Veetu Seedhanam (1975)
- മനിതനും ദൈവങ്കളും] (1975)
- എന്നൈ പോൽ ഒരുവൻ] (1978)
- ജീസസ് (1980)
അവലംബം
തിരുത്തുക- ↑ "Ushanandini". malayalachalachithram.com. Retrieved 2014-02-24.
- ↑ "Actress Usha Nandini | Usha Nandini Latest News | Usha Nandini Biography | Usha Nandini Filmography | Usha Nandini Photos | Usha Nandini Videos". spicyonion.com. Archived from the original on 2014-02-27. Retrieved 2014-02-24.
- ↑ "Profile of Malayalam Actor Ushanandini". en.msidb.org. Retrieved 2014-02-24.[പ്രവർത്തിക്കാത്ത കണ്ണി]