ലോഹങ്ങളുടെയും അലോഹങ്ങളുടെയും സ്വഭാവം ഒരേ സമയം പ്രകടിപ്പിക്കുന്ന മൂലകങ്ങളെ ആണ് ഉപലോഹങ്ങൾ (Metalloids) എന്ന് വിളിക്കുന്നത്‌.[1] ആറു മൂലകങ്ങളെ ആണ് സാധാരണയായി ഈ ഗണത്തിൽ പെടുത്തുന്നത് . ബോറോൺ , സിലിക്കൺ , ജെർമേനിയം, ആർസെനിക്, ആന്റിമണി, ടെലൂറിയം എന്നിവ ഉപലോഹങ്ങൾ ആയി അറിയപ്പെടുന്നു.[2] പൊളോണിയം എന്ന റേഡിയോ ആക്ടീവ് മൂലകത്തെയും ഉപലോഹം ആയി പരിഗണിക്കാറുണ്ട് .കാഴ്ച്ചയിൽ ലോഹങ്ങളെ പോലെ ആണ് ഉപലോഹങ്ങൾ കാണപ്പെടുക. എന്നാൽ അവ വേഗം പൊട്ടുന്നവയും വൈദ്യുതി യുടെ അർദ്ധചാലകങ്ങളും ആണ് . രാസപരമായി അലോഹങ്ങളുടെ സ്വഭാവം ആണ് ഇവ സാധാരണയായി പ്രകടിപ്പിക്കുന്നത് .

അവലംബങ്ങൾ

തിരുത്തുക
  1. http://chemistry.about.com/od/elementgroups/a/metalloids.htm
  2. http://www.chemicalelements.com/groups/metalloids.html

.

"https://ml.wikipedia.org/w/index.php?title=ഉപലോഹങ്ങൾ&oldid=1812832" എന്ന താളിൽനിന്ന് ശേഖരിച്ചത്