പീർ റിവ്യൂ

തിരുത്തുക

സിമി,

ഞാനിപ്പോൾ കമ്മ്യൂണിറ്റി പോർട്ടൽ തയാറാക്കിക്കൊണ്ടിരിക്കുന്നതു ശ്രദ്ധിച്ചല്ലോ. അതിലൂടെ പീർ റിവ്യൂ, ഫീച്ചേർഡ് ആർട്ടിക്കിൾ സോർട്ടിംഗ്, ഗുഡ് ആർട്ടിക്കിൾ സോർട്ടിങ് ഇങ്ങനെ ചില പരിപാടികൾക്കു തുടക്കമിടാനാകാമെന്നു കരുതുന്നു. ഏകദേശം പൂർത്തിയായ ലേഖനങ്ങളുടെ സ്റ്റബ് ടാഗ് ഒഴിവാക്കുകയേ തൽക്കാലം മാർഗമുള്ളൂ. അത്തരം ലേഖനങ്ങളെ നമുക്കു കൊളാബ്രെഷനിൽ എത്തിച്ച് പൂർത്തിയാക്കാൻ നോക്കാം. :-Manjithkaini 04:46, 8 നവംബർ 2006 (UTC)Reply

മംഗലം ഡാം

തിരുത്തുക

സിമി ഇതു പാലക്കാട് ജില്ലയിൽ ഉള്ള ഒരു ഡാം ആണ്. ഇതിനു മംഗലം ഡാം എന്നാണ് ഞങ്ങളുടെ അവിടെയൊക്കെ പറയുന്നത്. മാത്രമല്ല പത്രങ്ങളിലും അങ്ങനെയാണ് എഴുതാറ്. അതാണ് ഞാൻ പറഞ്ഞത്.--Shiju Alex 08:13, 8 നവംബർ 2006 (UTC)Reply

മംഗലം നദി തന്നെ ആകാണാണ് സാധ്യത.മംഗലം നദിയിൽ കെട്ടിയ അണക്കെട്ടായതു കൊണ്ടാണല്ലോ മംഗലം ഡാം എന്നു പറയുന്നത്. --Shiju Alex 08:30, 8 നവംബർ 2006 (UTC)Reply

ഫ്രാൻസിസ് ഇ-മെയിൽ ഐഡി ഒന്നു തരാമോ? എന്റേതു shijualex@hotmail.com എന്നാണ്.--Shiju Alex 02:10, 9 നവംബർ 2006 (UTC)Reply

OPT IN

തിരുത്തുക

As per ur rqst I'm tryin 2 enable opt in graph 4 u. Lets hope 4 the best

Thanks Tux the penguin 16:12, 11 നവംബർ 2006 (UTC)Reply

വെള്ളാനിക്കര

തിരുത്തുക

വെള്ളാനിക്കര എന്നാണ് സിമി,വെള്ളാണിക്കര അല്ല. പിന്നെ വെള്ളായണി കാർഷിക കോളേജ്.

മാമാങ്കം വളരെ അധികം കൂട്ടിച്ചേക്കാനുണ്ട്.താ‍മസിയാതെ ശരിയാക്കി എടുക്കാം.

ദയവായി yahoo messenger ,jigeshpk എന്ന Id add ചെയ്യുക.കൂടുതൽ ഉപകാരമായിരിക്കും .

സഹരണങ്ങൾ പ്രതീക്ഷിച്ചു കൊണ്ട്.

--Jigesh 15:10, 12 നവംബർ 2006 (UTC)Reply

നെല്ലിയാമ്പതി

തിരുത്തുക

നെല്ലിയാമ്പതി കുഴപ്പമില്ല നന്നായിട്ടുണ്ട്. ചിത്രങ്ങളിൽ ചിലമാറ്റങ്ങൾ വരുത്തുയിട്ടുണ്ട്. ചിലക്കൂട്ടിച്ചേർക്കലുകൾ താമസിയാതെ പ്രതീക്ഷിക്കാം.

--Jigesh 02:49, 14 നവംബർ 2006 (UTC)Reply

കുറെ തെറ്റുകൾ

തിരുത്തുക

പ്രിയ സിമി,

സീതാർകുണ്ട് ശരിയലല്ലോ!! ഇത് ഒരു ഗ്രാ‍മമല്ല.ഈ സ്ഥലം സീതാർകുണ്ട് ഏസ്റ്റേറ്റിന്റെ ഉടമസ്ഥതയിലാണ്. ഏസ്റ്റേറ്റിൻറെ അനുവാദമില്ലാതെ സന്ദർശിക്കാൻ പോലും പറ്റില്ല. നെല്ലിയാമ്പതി ലേഖനത്തിൽ സീതാകുണ്ട് ഞാൻ രേഖപ്പെടുത്തിയിട്ടുണ്ട്. ഇരിങ്ങാലക്കുട ലേഖനത്തിലും പോരായ്മ ഉണ്ട്. താങ്കളെ നിരുത്സാഹപ്പെടുത്തുകയല്ല.സഹകരണം ഉണ്ടാകും എപ്പോഴും......

--Jigesh 03:17, 14 നവംബർ 2006 (UTC)Reply

കൂടൽ മാണിക്യക്ഷേത്രം

തിരുത്തുക

പ്രിയ സിമി,

ചിത്രത്തിൽ കാണിച്ചിരിക്കുന്നത് കുലീപിനി തീർത്ഥവും കൂടൽമാണിക്യക്ഷേത്രവുമാകുന്നു,വെറും കുളമല്ല. പിന്നെ കുലീപിനി തീർത്ഥം ഉണ്ടായതിനു ശേഷമാണ് ക്ഷേത്രം ഉണ്ടായത്. പിന്നെ കേരളത്തിലെ ക്ഷേത്രങ്ങൾ കാറ്റഗറി ഉണ്ടാക്കിയതു നന്നായി. താങ്കളുടെ വിക്കിപീഡിയയോടുള്ള അർപ്പണബോധം ഉത്സാഹവും സന്തോഷവും വർദ്ധിപ്പിക്കുന്നുണ്ട്. ഇങ്ങനെ പോയാൽ നമ്മുക്കു തമിഴ്,ഹിന്ദി ഭാഷകളെ മറികടക്കാ‍ൻ സാധിക്കും എന്ന് കരുതുന്നു.

--Jigesh 10:11, 14 നവംബർ 2006 (UTC)Reply

കുറുവ ദ്വീപ്

തിരുത്തുക

പ്രിയ സിമി,

കുറുവ ദ്വീപ് പൂർണമായും ശരിയല്ല. കാരണമെന്തെന്നാൽ ഒരുപാട് വളരെ ചെറിയദ്വീപ് സമൂഹങ്ങളുമായി ചുറ്റപ്പെട്ടതാണ് ഈ സ്ഥലം. അതുകൊണ്ടു തന്നെ കുറുവ ദ്വീപിൻറെ മുഖ്യഭാഗത്തേക്കൂ കടക്കുവാൻ ഒരു വഞ്ചിയൊ ,മറ്റു സൌകര്യങ്ങളൊ വേണ്ട. ദ്വീപുകൾ,പാറക്കെട്ടുകൾ ഉണ്ടാകിയിട്ടുള്ള കൊച്ച് അരുവികളിൽലൂടെ കാൽനടയായി ഇട മുറിച്ച് കൊണ്ട് എത്തിച്ചേരാവുന്നതാണ്. ഇതുതന്നെയാണ് സന്ദർശകരെ ഹരം കൊള്ളിപ്പിക്കുന്നത്.


--Jigesh 18:12, 14 നവംബർ 2006 (UTC)Reply


ആറാട്ടുപുഴ

തിരുത്തുക

പ്രിയ സിമി,

ആശാനെ!!!! ആശാൻ ലേഖനങ്ങൾ ഒരുപാട് എഴുത്തുന്നുണ്ട്. ശരിക്കും പറഞ്ഞാൽ അസൂയ തോന്നുന്നുണ്ട്. എന്തു ചെയ്യാൻ എനിക്ക് സമയം കിട്ടില്ല. ഇവിടെ സമയകുറവണാശാനെ. പക്ഷെ, എന്താമാഷെ എല്ലായ്പ്പോഴും ഒരു തെറ്റെങ്കിലും ഒരു ലേഖനത്തിലെങ്കിലും കാണാതിരിക്കില്ല. ആറാട്ടുപുഴ പൂരം , ദേവമല ആണെന്ന് കണ്ടു. devamala or devamela ??? സംഭവം english wikiയിൽ നിന്നും വന്നതാണെന്നു മനസിലായി. സത്യത്തിൽ മാഷെ അതു “ദേവമേള” ആണ് .എന്തെന്നാൽ 108 ആനപ്പുറത്താണ് അവിടെ പൂരം നടത്തുക.108 ആനകൾ മുഴുവനും വെവേറെ ക്ഷേത്രങ്ങളിൽ നിന്നാണ് വരുന്നത്. ഓരോ ആനകളും ഓരോ ദേവകളെ പ്രതിനീധീകരിക്കും. ആറാട്ടുപുഴ ശാസ്താവ് ആതിഥേയനായിരിക്കും. ആറാട്ടുപുഴ ശാസ്താവിൻറെ വിഗ്രഹങ്ങളുടെ photo എൻറെ കൈവശമുണ്ട്. പക്ഷെ ചില സുരക്ഷാക്രമീകരണങ്ങൾക്ക് വിധേയമായി ഞാൻ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നില്ല. ഒരുപാട് അപൂർവ്വങ്ങളായ ഫോട്ടോകൾ ml.wiki സംഭാവന ചെയ്യാൻ സാധിക്കും പക്ഷെ നിയമപരമായ വിലക്കുകൾ(history based,protected monuments)ആണ് അവ. പക്ഷെ വിക്കിയിൽ നിന്ന് ഔദ്യോദികമാ‍യ അപേക്ഷ മേൽ അധികാരികൾക്ക് കൊടുത്താൽ നമ്മുക്ക് പ്രസിദ്ധീകരിക്കാവുന്നതാണ്. ഒരുപക്ഷെ മജ്ജിത്ത് ചേട്ടന് ഈ കാര്യത്തിൽ സഹായിക്കാൻ പറ്റുമോ എന്ന് അറിയില്ല.

പിന്നെ engilsh wikiയിൽ തെറ്റുകൾ കാണുന്നുണ്ട്. വിണ്ടഉം തർജ്ജമകൾ ചെയ്യണം. കൂടുതൽ ലേഖനങ്ങൾ എഴുതണം engilsh wikiയിൽ നിന്നു തന്നെ. നമ്മൾ എല്ലാവരും ഒത്തുപിടിച്ചാൽ മലയാളം വിക്കിയെ നല്ലൊരു സ്ഥാനത്ത് എത്തിക്കാം.

ശുഭാശംസകളോടെ ,

--Jigesh 03:43, 18 നവംബർ 2006 (UTC)Reply

മുത്തപ്പൻ ക്ഷേത്രം

തിരുത്തുക

സിമി ചേട്ടോ!!! കണ്ണൂർ ജില്ലയിൽ ഒരുപാ‍ട് മുത്തപ്പൻ ക്ഷേത്രങ്ങൾ ഉണ്ട്,അതു കൊണ്ട് മുത്തപ്പൻ ക്ഷേത്രം എന്ന പേർ പറശ്ശിനികടവ് മുത്തപ്പൻ ക്ഷേത്രം എന്നാക്കേണ്ടതാ‍ണ് എന്നു ഞാൻ വിശ്വസിക്കുന്നു. പിന്നെ മുത്തപ്പൻ എന്ന മൂർത്തി (ദേവത) കേരളത്തിൽ പലരീതിയിലാണ് പൂജിച്ചുവരുന്നത് . പൃതൃക്കളെ (പിതാമഹനെ) മുത്തപ്പൻ ആയി തെക്കൻ,മദ്ധ്യകേരളത്തിൽ ആരാധിക്കുന്നുണ്ട്, ചിലപ്പോൾ ദേവത - ദേവനെ പ്രതിഷ്ഠിച്ച വ്യക്തിയെ മുത്തപ്പനായി കണക്കാക്കൂകയും ചെയ്യുന്നുണ്ട്. പാലക്കാട്,മലപ്പുറം ഭാഗത്ത് മുത്തപ്പനെ ഗുരുപ്രേതം എന്നു വിളിക്കാറുണ്ട്.

ഒന്നു ശ്രദ്ധിക്കണേ!!!

സ്നേഹത്തോടെ,

--Jigesh 16:28, 22 നവംബർ 2006 (UTC)Reply

താങ്കള് നൽകിയ താരകത്തീൻ നന്ദി. ലിജു 21:37, 22 നവംബർ 2006 (UTC)Reply

വാഴച്ചാലിനെപ്പറ്റി

തിരുത്തുക

സിമി,

വാഴച്ചാൽ ലേഖനം നന്നായിട്ടുണ്ട്. താ‍ങ്കളുടെ ലേഖനത്തിൽ വന്ന ചില തെറ്റുകൾ (എന്റെ നോട്ടത്തിൽ) ചൂണ്ടിക്കാണിക്കുകയാണ്. 1. അതിരപ്പിള്ളിയെ, ആതിരപ്പള്ളി എന്നും 2. ജില്ലാ ആസ്ഥാനം (headquarters) എന്നതിന് തലസ്ഥാനം (capital)എന്നുമുള്ള ഉപയോഗങ്ങൾ തെറ്റാണെന്നാണ് എന്റെ അഭിപ്രായം

1-ന് തെളിവായി അതിരപ്പിള്ളിയുടെ ഇംഗ്ലീഷ് വിക്കിയിലേക്കുള്ള കണ്ണി.

സ്നേഹപൂർവ്വം Vssun 19:51, 23 നവംബർ 2006 (UTC)Reply

അതിരപ്പിള്ളി

തിരുത്തുക

അതിരപ്പിള്ളി എന്ന താൾ കൂടാതെ അതിരപ്പിള്ളി വെള്ളച്ചാട്ടം എന്ന ഒരു താളും നിലവിലുണ്ട് എന്നറിയാമല്ലോ അല്ലേ?.

ആശംസകളോടെ

Vssun 21:35, 23 നവംബർ 2006 (UTC)Reply

മറുപടി:പീർ‌റിവ്യൂ

തിരുത്തുക

അതിനെന്താ സിമീ പക്ഷേ എനിക്കീ സ്ഥലനാമങ്ങളെക്കുറിച്ചും ആൾക്കാരെകുറിച്ചും വലിയ പിടിപാടില്ല, പീർ റിവ്യൂ എന്ന പരിപാടി എങ്ങിനെയാണ് ചെയ്യേണ്ടത് എന്നും കൂടി പറഞ്ഞുതരുമല്ലോ(evaluate professionally a colleague's work കടപ്പാട്:ഡിക്ഷനറി.കോം) എന്തായാലും ഞാൻ ശ്രമിക്കാം(എണ്ണം അല്പം കുറക്കുമല്ലോ)--പ്രവീൺ:സംവാദം 18:34, 26 നവംബർ 2006 (UTC)Reply

  ഇതു വലിയ സംഭവമാണല്ലോ --പ്രവീൺ:സംവാദം 18:57, 26 നവംബർ 2006 (UTC)Reply

Reply

തിരുത്തുക

Francis, although i do not login..i visit wiki almost everyday...cant focus really on wiki....about thirumaandhaamkunnu...you have already changed it..its a popular temple...cheer User:irarum07:29, 27 നവംബർ 2006 (UTC)Reply

പുതിയ പെൺ പുലി

തിരുത്തുക

പടം നന്നായി. ഗതികെട്ടാൽ പുലി പുല്ലും തിന്നുമല്ലേ? --ചള്ളിയാൻ 05:49, 30 നവംബർ 2006 (UTC)Reply

താരകത്തിന് നന്ദി

തിരുത്തുക

താങ്കളുടെ അനുമോദനത്തിനും താരകത്തിനും നന്ദി! വീണ്ടും ഉപദേശങ്ങളും പിന്തുണയും നൽകുമെന്ന് കരുതുന്നു. --ജിഗേഷ്Jigesh 08:42, 30 നവംബർ 2006 (UTC)Reply

നാനാർത്ഥ റ്റെമ്പ്ലേറ്റ്

തിരുത്തുക

നന്ദി സിമി, മലയാളം വിക്കിയിൽ അത്തരം ഒരു റ്റെമ്പ്ലേറ്റ് നിലവിലുണ്ടെന്ന് അറിയുമായിരുന്നില്ല. അതിനാലാണ് ഇംഗ്ലീഷ് വിക്കിയിൽ ഉപയോഗിച്ചിരുന്ന റ്റെമ്പ്ലേറ്റിനെ മൊഴിമാറ്റം നടത്താൻ തുടങ്ങിയത്. മേലിലും ഇത്തരം സഹായങ്ങൾ പ്രതീക്ഷിക്കുന്നു.

പക്ഷേ രണ്ട് അർത്ഥങ്ങൾ മാത്രമുള്ള ഇത്തരം വാക്കുകൾക്കായി ഞാൻ ഉപയോഗിച്ച തരം റ്റെമ്പ്ലേറ്റല്ലേ നല്ലത്? എങ്ങനെയാണ് ഞാൻ കൂട്ടിച്ചേർത്ത റ്റെമ്പ്ലേറ്റ് നീക്കം ചെയ്യുന്നത്?

Vssun 11:23, 1 ഡിസംബർ 2006 (UTC)Reply


.

ലിങ്കു കുഴലുകൾ

തിരുത്തുക

പ്രിയ സിമി,

പൈപ്ഡ് ലിങ്കുകൾ നൽകുമ്പോൾ വാക്യങ്ങൾ മുഴുവനായി ലിങ്കു ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. നന്ദി.മൻ‌ജിത് കൈനി 06:08, 2 ഡിസംബർ 2006 (UTC)Reply

മലയാറ്റൂർ

തിരുത്തുക

മലയാറ്റൂർ രാമകൃഷ്ണന്റെ പേര്, ആലുവയുടെ താളിൽ പ്രശസ്തരായ വ്യക്തികളുടെ കൂട്ടത്തിൽ കണ്ടിരുന്നു. ആലുവയുമായി അദ്ദേഹത്തിന്റെ ബന്ധം എന്തെങ്കിലുമുണ്ടോ?. --Vssun 07:33, 2 ഡിസംബർ 2006 (UTC)Reply

നിറ്ത്താം അല്ലേ..

തിരുത്തുക

പ്രിയ സിമീ,

പറയി പെറ്റ പന്തിരുകുലം റിവ്യൂ നിറ്ത്താം. അത് പൂറ്ണ്ണമായി എന്ന് തോന്നുന്നു, എന്തു പറയുന്നു ? എല്ലാ സഹായങ്ങൾക്കും ഒരിക്കൽ കൂടി നന്ദി.

 ടക്സ്‌ എന്ന പെന്‌ഗ്വിൻ   സംവാദം Tux the penguin 06:56, 5 ഡിസംബർ 2006 (UTC)Reply

"Simynazareth/Talk archive 3" എന്ന ഉപയോക്താവിന്റെ താളിലേക്ക് മടങ്ങുക.