നമസ്കാരം Simynazareth !,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ‍‍ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ‍ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ‍ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

-- Simynazareth

താങ്കൾ ഉപ്പ് എന്ന തലക്കെട്ടിലിട്ടിരുന്ന കവിത കണ്ടു. ആരുടെ കവിതയാണതെന്നും, പകർപ്പവകാശരഹിതമാണോ അതെന്നും താങ്കൾ പറയുകയാണെങ്കിൽ ആ കവിത വിക്കിവായനശാലയിലേക്കു മാറ്റാമായിരുന്നു. വിക്കിപീഡിയ പ്രതീക്ഷിക്കുന്നതു വിജ്ഞാന പ്രദമായ ലേഖനങ്ങളെ ആണല്ലോ. നന്ദി--പ്രവീൺ 17:32, 22 ജൂലൈ 2006 (UTC)Reply

എസ്.കെ.പൊറ്റെക്കാട്ട്

തിരുത്തുക

ലേഖനത്തിലെ ചിത്രം കാണാൻ സാധിക്കുന്നില്ല, പിന്നെ അടിയിലാ‍യി “Example.jpg” എന്ന ചിത്രവും കാണുന്നു,ശ്രദ്ധിക്കുമെന്നു കരുതുന്നു. നന്ദി. Deepugn 20:50, 22 ജൂലൈ 2006 (UTC)Reply

നന്ദി

തിരുത്തുക

മലയാളം വിക്കിപീഡിയയ്ക്കായി താങ്കൾ ചെയ്യുന്ന സേവനങ്ങൾ അഭിനന്ദനാർഹമാണ്. എന്റെ അഭിപ്രായത്തിൽ കവികളുടെ വാക്കുകളേക്കാളും കവിയുടെ ജീവിതത്തിനല്ലേ ഇവിടെ കൂടുതൽ പ്രാധാന്യം നൽകേണ്ടത്, പകർപ്പവകാശരഹിതമായ പുസ്തകങ്ങൾക്കായി വിക്കിഗ്രന്ഥശാല ഉണ്ടല്ലോ. താങ്കൾ അപ്‌ലോഡു ചെയ്യുന്ന ചിത്രങ്ങൾ പകർപ്പവകാശരഹിതമാണെന്നും വിശ്വസിക്കട്ടെ. നന്ദി. --പ്രവീൺ 06:00, 23 ജൂലൈ 2006 (UTC)Reply


താങ്കൾ ശരിയാണ്. കവിതമാത്രമാകരുതെന്നാണ് ഞാനുദ്ദേശിച്ചത് ;-). സംവാദം താളുകളിൽ ഒപ്പു പതിപ്പിക്കാൻ മറക്കരുത്. ഞാനും പണ്ടു മറന്നിരുന്നു. ഒരു കാര്യം കൂടി ചുരുക്കെഴുത്തിനായുള്ള (ഉദാ: ഒ.എൻ.വി ; ഒ. എൻ. വി; ഒ എൻ വി) ഒരു മാനദണ്ഡത്തിനായുള്ള താങ്കളുടെ അഭിപ്രായം വിക്കിസമൂഹം സംവാദം താളിൽ അറിയിക്കുമല്ലോ. കീഴ്‌വഴക്കങ്ങൾ താളിൽ കൊടുത്തിരിക്കുന്നതിനുപരിയായി ഡോട്ടിനു ശേഷം ഒരു സ്പേസിടുന്ന രീതി കൂടുതൽ അഭികാമ്യമായി ഞാൻ കരുതുന്നു. --പ്രവീൺ 06:24, 23 ജൂലൈ 2006 (UTC)Reply

ഗ്ലൂമി സൺ‌ഡേ

തിരുത്തുക

സുഹൃത്തേ,

ഗ്ലൂമി സൺ‌ഡേ ഗാനത്തിൻറെ സ്വതന്ത്ര തർജ്ജമ കൺ‌ടു. നന്നായിരിക്കുന്നു. പക്ഷേ, താങ്കൾ തർജ്ജമ ചെയ്തിരിക്കുന്നത് അത്രയൊന്നും വികാരതീവ്രമല്ലാത്ത റെസ്യൂ സെരെസ്സിൻറെ വരികളാണ്. ഈ ഗാനത്തിൻറെ പ്രത്യേക ചരിത്രം തുടങ്ങുന്നത്, ലെയ്സിയോ ജെയ്‌വോൻ വരികൾ മാറ്റിയപ്പോളാണെന്നു തോന്നുന്നു. താഴെ കാണിച്ചിരിക്കുന്ന ലിങ്കിൽ, ഈ ഗാനത്തിൻറെ വിവിധ രചയിതാക്കളുടെ വരികൾ കാണാം. കൂടുതൽ ശരിയായ വരികൾ കൂടി തർജ്ജമ ചെയ്ത് കാണിക്കുമല്ലോ.

http://www.phespirit.info/gloomysunday/lyrics_lewis.htm

മാത്രവുമല്ല, താങ്കൾ ഇപ്പോൾ, മലയാളം തർജിമ എന്ന പേരിൽ ഒരു പുതിയ ലേഖനം ഉണ്ടാക്കിയിരിക്കുകയാണ്. ആ പേർ് മാറ്റുന്നതാണ് ശരി എന്നു തോന്നുന്നു. പകർപ്പവകാശമുള്ള ഗാനങ്ങളുടെ സ്വതന്ത്ര തർജ്ജമ പകർപ്പവകാശപ്രശ്നങ്ങൾ സൃഷ്ടിക്കുമോ എന്നു കൂടി നോക്കുക.

സചി

എസ്.കെ പൊറ്റക്കാട്

തിരുത്തുക

പേജ് കണ്ടു , ഇപ്പോൾ ശരിയായി.
Deepugn 18:03, 23 ജൂലൈ 2006 (UTC)Reply

ചില നിർദ്ദേശങ്ങൾ

തിരുത്തുക

സുഹൃത്തേ,

മലയാളം വിക്കിപീഡിയയിൽ സജീവ സാന്നിധ്യമാകുന്നതിനു നന്ദി. ലേഖനങ്ങൾ കൂടുതൽ മികവുറ്റതാക്കാൻ ഉപകരിച്ചേക്കാവുന്ന ഒന്നു രണ്ടു നിർദ്ദേശങ്ങൾ പറഞ്ഞു കൊള്ളട്ടെ.

1. ലേഖനങ്ങൾക്ക് തലക്കെട്ട് നൽകുമ്പോൾ ഏറ്റവും യോജിച്ചത് തിരഞ്ഞെടുക്കുക. ആത്മഹത്യാ ഗാനത്തിന്റെ പരിഭാഷയ്ക്ക് മലയാള തർജമ എന്നു തലക്കെട്ടു നൽകിയാൽ ഏതു തർജ്ജമ, എന്തു തർജ്ജമ എന്നൊക്കെ സംശയം വരുമല്ലോ. ഇതിലൊക്കെ ഉപരിയായി, വിക്കിപീഡിയയ തർജമകളോ കവിതാ രൂപങ്ങളോ പ്രസിദ്ധീകരിക്കാനുള്ള വേദിയല്ല എന്നും ഓർമ്മിപ്പിച്ചുകൊള്ളട്ടെ.

2. ഏതാനും ലേഖനങ്ങൾക്കൊപ്പം താങ്കൾ ചില ചിത്രങ്ങൾ ചേർത്തിരിക്കുന്നതും ശ്രദ്ധിച്ചു. ചിത്രങ്ങൾ ഉൾപ്പെടുന്നത് എപ്പോഴും സ്വാഗതാർഹമാണ്. എന്നാൽ പകർപ്പവകാശ പ്രശ്നങ്ങളില്ലാത്ത ചിത്രങ്ങളാണ് ഇവിടെ ഉൾപ്പെടുത്തേണ്ടത്. താങ്കൾ ചേർത്ത ചില ചിത്രങ്ങൾ മറ്റുചില വെബ്‌സൈറ്റുകളിൽ നിന്ന് കടംകൊണ്ടതാണെന്നു മനസിലാക്കുന്നു. മറ്റു വെബ് സൈറ്റുകളുടെ എന്നല്ല അച്ചടി മാസികകളുടെയോ പത്രങ്ങളുടെയോ സ്കാൻ ചെയ്ത ചിത്രങ്ങൾ പോലും ഇവിടെ ഉൾപ്പെടുത്തുന്നതിനു നിയമ തടസങ്ങളുണ്ട്. മേല്പറഞ്ഞ ഗണത്തിലുള്ള ചിത്രങ്ങൾ ഉൾപ്പെടുത്തുന്നതിനുമുൻ‌പായി അവയുടെ പ്രസാധകരുടെ മുൻകൂർ അനുമതി വാങ്ങേണ്ടതുണ്ട്. അവരുടെ സമ്മതം ആ ചിത്രത്തിന്റെ സംവാദ താളിൽ രേഖപ്പെടുത്തുകയും വേണം. പകർപ്പവകാശ നിയമങ്ങൾക്ക് നമ്മൾ അതിന്റേതായ സ്ഥാനം നൽകണമല്ലോ.

3. താങ്കൾ മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കുന്ന ഫോണ്ടോ ഉപകരണമോ ചില തെറ്റുകൾ വരുത്തുന്നുണ്ട്. ന്റെ എന്നത് താങ്കളുടെ ലേഖനങ്ങളിൽ ൻ‌റെ എന്നായി മാറുന്നു. ഇതും ശ്രദ്ധിക്കുമല്ലോ.

മലയാളം വിക്കിപീഡിയയുടെ വളർച്ചയിൽ തുടർന്നും പങ്കാളിയാവുക. ആശംസകൾ !!!

മന്‍‌ജിത് കൈനി (വരൂ, സംസാരിക്കാം)03:45, 24 ജൂലൈ 2006 (UTC)Reply

തലക്കെട്ട്

തിരുത്തുക

വിക്കിപീഡിയയ്ക്കായി ലേഖനങ്ങൾ തയ്യാറാക്കാൻ താങ്കൾക്ക് സന്തോഷമേയുള്ളു എന്നറിഞ്ഞതിൽ ഏറേ സന്തോഷം. തലക്കെട്ടുകൾ തിരഞ്ഞെടുക്കാൻ അൽപ്പം കൂടി ശ്രദ്ധിക്കുമല്ലോ, നന്ദി. --പ്രവീൺ 16:28, 26 ജൂലൈ 2006 (UTC)Reply

വിമർശനം

തിരുത്തുക

മലയാള സാഹിത്യ വിമർശകർ എന്നോ മറ്റോ അല്ലേ കൂടുതൽ യോജ്യം? മറ്റൊരു കാര്യം കൂടി: സഫലം ആണ് ശരി എന്നു തോന്നുന്നു (യൂസർ താളിൽ) --പ്രവീൺ 19:13, 29 ജൂലൈ 2006 (UTC)Reply

കുറെയേറെ ശൂന്യമായ താളുകൾ തുടങ്ങിയിരിക്കുന്നതു കണ്ടു. ഒന്നുമില്ലാതെ പേജു തുടങ്ങുന്നത് അത്ര നല്ല പ്രവണതയല്ല. ഒന്നോ രണ്ടോ വരികളെങ്കിലും ചേർക്കുന്നതാണു നല്ലത്. ലേഖനങ്ങൾ കഴിവതും ബാലൻ‌സ് ചെയ്തെഴുതുവാൻ ശ്രദ്ധിക്കുമല്ലോ. നന്ദി.

Manjithkaini 06:17, 6 ഓഗസ്റ്റ്‌ 2006 (UTC)

തലക്കെട്ടുകൾ

തിരുത്തുക

വാസ്തു വിദ്യ, വസ്ത്ര ധാരണം, വിനോദം, ഭാഷ മുതലായ ലേഖനങ്ങൾ കണ്ടു. ഇത്തലക്കെട്ടുകളൊക്കെയും ലേഖനങ്ങൾക്കു യോജിക്കുന്നുണ്ടോ എന്നു സംശയം. ഭാഷ എന്നു പറഞ്ഞാൽ കേരളത്തിലെ ഭാഷ എന്നർത്ഥമില്ലല്ലോ. അതുപോലെ തന്നെ മേൽപ്പറഞ്ഞ ലേഖനങ്ങളിലെ ഉള്ളടക്കങ്ങളൊക്കെ തന്നെയും കേരളം എന്ന ലേഖനത്തിൽ ഉൾക്കൊള്ളിക്കുന്നതാണ് കൂടുതൽ നല്ലത് എന്നും എനിക്കു തോന്നുന്നു. നന്ദി. --പ്രവീൺ 17:54, 17 ഓഗസ്റ്റ്‌ 2006 (UTC)

ഇംഗ്ലീഷിൽ മറ്റു വിജ്ഞാനസ്രോതസ്സുകൾ ഉണ്ടെന്നു കരുതി നാം മലയാളത്തിൽ അവ ഉണ്ടാക്കാതിരിക്കേണ്ട കാര്യമില്ലല്ലോ. ഉണ്ടെങ്കിൽ നന്ന് എന്നല്ലേ താങ്കളുടെ അഭിപ്രായം തന്നെ. അല്ലങ്കിൽ തന്നെ കേരളത്തിനു വെളിയിൽ എത്രയോ മലയാളി കുടുംബങ്ങളുണ്ടാകാം, മലയാളികൾ ഒരു പക്ഷെ ഇന്ത്യൻ പൌരന്മാരോ കേരളം കണ്ടിട്ടുള്ളവരോ പോലുമാകണമെന്നില്ല. തലക്കെട്ടുകൾക്കെ ‘കേരളത്തിലുള്ളവരുടെ‘ എന്നുള്ള അർത്ഥവും ഇല്ലന്നു മാത്രമാണ് ഞാനുദ്ദേശിച്ചത്. ഫ്രഞ്ചു വിക്കിപീഡിയയിലെ ഭാഷ ലേഖനം കാണൂ അതു ഫ്രഞ്ചുഭാഷയേക്കുറിച്ചോ ഫ്രാൻസിൽ സംസാരിക്കുന്ന ഭാഷകളെ കുറിച്ചോ അല്ലല്ലോ. അത്രമാത്രമേ ഞാൻ കണക്കാക്കിയുള്ളു. കൂടാതെ മലയാളം എന്ന ലേഖനം നമുക്ക് സ്വന്തമായിട്ടുമുണ്ടല്ലോ..--പ്രവീൺ 18:46, 17 ഓഗസ്റ്റ്‌ 2006 (UTC)

വെട്ടിലും വെട്ട്ക്കിളിയും രണ്ടാണ് എന്നാണ്. എൻറെ അറിവ്. ‌വെട്ടിൽ പച്ചക്കുതിരയാണ് എന്നും തോന്നുന്നു. ഒരു വിദഗ്ദഭിപ്രായം തേടേണ്ടിയിരിക്കുന്നു.

---

വിക്കിപീഡിയയിൽ ലോക്കലൈസേഷൻ എന്നതുകൊണ്ട് പ്രാദേശികമായ കാര്യങ്ങൾ മാത്രം എഴുതുക എന്നല്ല അർത്ഥമാക്കുന്നത്. വിജ്ഞാനം എല്ലാവരിലുമെത്തിക്കുക എന്നതാണല്ലോ വിക്കിഫൌണ്ടേഷന്റെ ലക്ഷ്യം തന്നെ. അതിനുള്ള ഉപാധിയായാണു് എല്ലാ ഭാഷകളിലും എഡിഷനുകൾ എന്ന ആശയം നടപ്പിലാക്കുന്നത്. ഇംഗ്ലീഷിൽ തെരഞ്ഞാൽ കിട്ടുന്ന കാര്യങ്ങൾ എന്തിനു മലയാളത്തിലാക്കണം എന്നു താങ്കൾ ചോദിച്ചിരിക്കുന്നതു ശ്രദ്ധിച്ചു. ആ ചോദ്യം അൽ‌പം പഴയതാണെന്നാണ് എന്റെ അഭിപ്രായം. യുണികോഡിന്റെ വരവോടെ സോഫ്റ്റ്വെയറുകൾ പോലും ലോക്കലൈസേഷനു പ്രാധാന്യം കൊടുക്കുന്നതെന്തിന് എന്നാണെന്റെ മറുചോദ്യം. താങ്കൾ പറഞ്ഞ കേരള സംസ്കാരം, ചരിത്രം എന്നിവയൊക്കെ ഇംഗ്ലീഷിലല്ലേ കൂടുതൽ എഴുതപ്പെടേണ്ടത്. അതൊന്നും ഇവിടെ വേണ്ട എന്ന അഭിപ്രായം എനിക്കില്ല. എല്ലാം ഒരു പോലെ പ്രധാനമാണ്. മറ്റൊരു കാര്യം വിക്കിപീഡിയയിൽ എഴുതപ്പെടുന്ന എല്ലാ ലേഖനങ്ങളും വ്യക്തമായ റഫറൻസുകളോടെ വേണം എന്ന നിഷ്കർഷയുണ്ട്. മലയാളനാട്ടിൽ നിന്നും മൈലുകൾ ദൂരെയിരുന്ന് ഈ പ്രൊജക്ടിൽ പങ്കെടുക്കുന്ന ഒരാൾക്ക് റഫറൻസുകൾക്കായി സമീപിക്കാൻ അധിക സ്ഥലങ്ങളില്ല. സ്വന്തം നിരീക്ഷണങ്ങൾ ഒരു കാരണവശാലും വിക്കിയിൽ സ്വീകാര്യമല്ലതാനും. അപ്പോൾ തൽക്കാലം ചെയ്യാവുന്നത് ഇതര വിക്കികളിൽ റഫറൻ‌സുകളോടെ എഴുതപ്പെട്ടിരിക്കുന്നവയുടെ ലോക്കലൈസേഷനാണ്. ഇവിടെയും ഓണം, കഥകളി തുടങ്ങിയ കാര്യങ്ങളൊന്നും ഇംഗ്ലീഷ് വിക്കിയിൽ നിന്നു വിവർത്തനം ചെയ്യുന്നതിലും അർത്ഥമില്ലെന്നു പറഞ്ഞുകൊള്ളട്ടെ. മൊത്തത്തിൽ ഇതര വിക്കികളിൽ നിന്നുള്ള പരിഭാഷകളെ പ്രാധാന്യം കുറച്ചു കണേണ്ട എന്നു പറയുകയായിരുന്നു. വിക്കിപീഡിയ എന്ന ആശയത്തിന്റെ പിന്തുടർച്ച തന്നെയാണത്. Wikipedia എന്നുള്ളത് എത്ര ശ്രമിച്ചിട്ടും വൈക്കിപീഡിയ എന്നുവായിക്കാൻ പറ്റുന്നില്ല. താങ്കൾ ഒരു തമാശയ്ക്ക് അങ്ങനെ എഴുതിയതാവും അല്ലേ. ഹവായിയൻ ഭാഷയിലെ wiki wiki എന്ന പ്രയോഗത്തിൽ നിന്നാണ് വിക്കി സോഫ്റ്റ്വെയറും വിക്കിപീഡിയയും ഉണ്ടായതെന്നറിയാമല്ലോ. അതിന്റെ ഉച്ചാരണം <WICK-ee> എന്നു തന്നെയാണ്; സംശയം വേണ്ട.

മന്‍‌ജിത് കൈനി (വരൂ, സംസാരിക്കാം) 03:13, 18 ഓഗസ്റ്റ്‌ 2006 (UTC)

ശൂന്യമായ താളുകൾ

തിരുത്തുക

വിക്കിപീഡിയയ്ക്കായി പ്രവർത്തിക്കാൻ താങ്കൾ കാണിക്കുന്ന ആർജ്ജവം അഭിനന്ദനാർഹമാണ്‌. കൂട്ടത്തിൽ പറയട്ടെ താങ്കൾ തുടങ്ങിയിരിക്കുന്ന ഒട്ടനവധി ശൂന്യമായ താളുകളിൽ ഏതാനം വരികളെങ്കിലും ചേർത്ത് അതൊരു ലേഖനമാക്കാൻ ശ്രദ്ധിക്കുമല്ലോ. കേവലം ചിത്രങ്ങളും ഫലകങ്ങളും അറിവു യാതൊന്നും പങ്കുവെയ്ക്കുന്നില്ലന്നാണ് എന്റെ വിശ്വാസം --പ്രവീൺ:സംവാദം 13:26, 25 ഓഗസ്റ്റ്‌ 2006 (UTC)

നന്ദി

തിരുത്തുക

ഫ്രാൻസിസ്, വളരേ നന്ദി.മുരാരി (സംവാദം) 05:37, 19 സെപ്റ്റംബർ 2006 (UTC)Reply

സഹസ്ര വിക്കി

തിരുത്തുക

പ്രിയ സുഹൃത്തേ,

മലയാളം വിക്കിയിൽ അങ്ങനെ ആയിരാമത്തെ ലേഖനം പിറന്നു. ഈ നേട്ടത്തിലെത്താൻ താങ്കൾ നടത്തിയ സേവനങ്ങൾ നന്ദിയോടെ സ്മരിക്കുന്നു. കൂടുതൽ നേട്ടങ്ങൾക്കായി നമുക്കൊത്തൊരുമിച്ച് അധ്വാനിക്കാം. നന്ദി.

മന്‍‌ജിത് കൈനി (വരൂ, സംസാരിക്കാം)15:40, 20 സെപ്റ്റംബർ 2006 (UTC)Reply

രാഷ്ട്രപതികളുടെ ഫലകം

തിരുത്തുക

ഫ്രാൻസിസ്,

{{Template:Indian Presidents}} എന്ന ഫലകം കണ്ടീല്ലേ? ഒരേണ്ണം വിക്കിപീഡിയ:ഫലകങ്ങൾ എന്ന താ‍ളിൽ ഉണ്ടായിരന്നല്ലോ. മുരാരി (സംവാദം) 13:26, 25 സെപ്റ്റംബർ 2006 (UTC)Reply

ഫലകം

തിരുത്തുക

പ്രിയ ഫ്രാൻസിസ്, താങ്കൾ ഉണ്ടാക്കിയ Presidents of India എന്ന ഫലകം ഡിലീറ്റ് ചെയ്തിട്ടുണ്ട്. താങ്കളുടെ ഫലകത്തിൽ ഉണ്ടായിരുന്ന മുഹമ്മദ് ഹിദായത്തുള്ള , ബാദപ്പ ദാനപ്പ ജട്ടി എന്നിവർ ആക്ടിംഗ് പ്രസിഡന്റുമാർ ആയിരുന്നു അതുകൊണ്ട് അവരെ ഉൾപ്പെടുത്തണോ വേണ്ടയോ എന്നൊരു ചെറിയ സംശയം. ഉണ്ടെന്നാണ് താങ്കളുടെ അഭിപ്രായമെങ്കിൽ അത് പഴയ ഫലകത്തിൽ ചേർക്കുക {{Template:Indian Presidents}}

ദീപു [Deepu] 17:23, 25 സെപ്റ്റംബർ 2006 (UTC)Reply

ഫലകം (ഇന്ത്യയിലെ രാഷ്ട്രപതിമാർ)

തിരുത്തുക

താങ്കളുടെ അഭിപ്രായം ശരിതന്നെയെന്നു തോന്നുന്നു, ആക്ടിംഗ് എന്ന കുറിപ്പ് ചേർത്തതു കൊണ്ട് വായനക്കർക്ക് കാര്യം വ്യക്തമാവുകയും ചെയ്യും.

നന്ദി, ദീപു [Deepu] 16:40, 26 സെപ്റ്റംബർ 2006 (UTC)Reply

പുതിയ താളുകൾ

തിരുത്തുക

പ്രിയ സിമി,

കുറച്ചു നാളായി ഉള്ള ബഗ്ഗാണത്. മീഡിയാവിക്കിയിൽ റിപ്പോർട്ട് ചെയ്തു ശരിയാക്കാം. ശ്രദ്ധയിൽപ്പെടുത്തിയതിനു നന്ദി. --Manjithkaini 04:18, 27 സെപ്റ്റംബർ 2006 (UTC)Reply

റീഡയറക്ടുകൾ: മറുപടി

തിരുത്തുക

പ്രിയ സിമീ, ഇംഗ്ലീഷ് വിക്കിപീഡിയയിൽ ബറുണ്ടി എന്ന് എഴുതിയിരിക്കുന്നത് /bəˈɹʊndɪ/ എന്നാണ്, സമീപത്തുള്ള മലയാളം ഉച്ചാരണം ബറുണ്ടി എന്നല്ലേ, എരിട്രിയ, ʾĒrtrā എന്നും കുറിച്ചിരിക്കുന്നു--പ്രവീൺ:സംവാദം 12:49, 27 സെപ്റ്റംബർ 2006 (UTC)Reply

എന്താ ചെയ്യുക സിമീ, വ്യക്തമായ വിവരമുള്ള ആരെങ്കിലും ശരിയാക്കുമെന്നു കരുതാം--പ്രവീൺ:സംവാദം 19:28, 27 സെപ്റ്റംബർ 2006 (UTC)Reply
Burundi എന്നെഴുതിയതുകൊണ്ട് ബറുണ്ടി ബുറുണ്ടി ആകണമെന്നില്ല. ഇംഗ്ലീഷ് വിക്കിയിൽ നൽകിയിരിക്കുന്നത് ഐ.പി.എ, ഉച്ചാരണമാണ്. അതുതന്നെ സ്വീകരിക്കുകയാണു നല്ലത്. എഴുത്തിനനുസരിച്ചാണെങ്കിൽ Burmaയെ നമ്മൾ ബുർമ്മ ആക്കണമായിരുന്നല്ലോ :). എറിട്രിയയുടെ കാര്യത്തിൽ ഉറപ്പില്ല. --Manjithkaini 20:03, 27 സെപ്റ്റംബർ 2006 (UTC)Reply

അഭിനന്ദനങ്ങൾ

തിരുത്തുക

ബോറിസ് പാസ്തനാർക്കിനെ കുറിച്ചു് ഇംഗ്ലീഷ് വിക്കിയിലുള്ള ലേഖനം വളരെ നല്ല രീതിയിൽ മലയാളത്തിലേയ്ക്ക് തർജമപ്പെടുത്തിയതിനു് എന്റെ അഭിനന്ദനങ്ങൾ - പെരിങ്ങോടൻ 09:35, 28 സെപ്റ്റംബർ 2006 (UTC)Reply

ഫ്രാൻസിസ്,

നൊബേൽ ലൊറേറ്റ്സ് എല്ലാം നന്നാകുന്നുണ്ട്. ഇനിയും പോരട്ടേ ;). ഇംഗ്ലീഷ് വിക്കിയിലെ റഫറൻ‌സുകൾക്കൂടി നമുക്ക് ഇങ്ങോട്ടേക്കു മാറ്റാവുന്നതാണ്. മീഡിയാവിക്കി അപ്‌ഡേഷൻ നോക്കുന്നുണ്ട്. നന്ദി. --Manjithkaini 03:53, 29 സെപ്റ്റംബർ 2006 (UTC)Reply

Malampuzha Dam

തിരുത്തുക

ഇടുക്കിയും മുല്ലപെരിയാറും വേറേ വേറേയാണ്. ഇടുക്കി ഇന്ത്യയിലേ (ഏഷ്യയിലേയും) ഏറ്റവും വലിയ ആർ‌ച്ച് ഡാമാണ്. മുല്ലപെരിയാർ ഒരു ചെറിയ മേസണറി ഡാമാണ്.ഇവ രണ്ടില്ലും ഏകദേശം 30 കീ മി.(ആദ്യം മുല്ലപെരിയാർ) ദൂര വ്യത്യാസത്തിൽ പെരിയാറിൽ തന്നെയാണ് പണിതിരികുന്നത്.മുരാരി (സംവാദം) 05:31, 5 ഒക്ടോബർ 2006 (UTC)Reply

"Simynazareth/Talk archive 1" എന്ന ഉപയോക്താവിന്റെ താളിലേക്ക് മടങ്ങുക.