വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Naveen Sankar,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 08:09, 29 മാർച്ച് 2012 (UTC)Reply

കർണാടകത്തിലെ അം തിരുത്തുക

കർണാടകയോ കർണാടകമോ ശരി എന്നു നിശ്ചയിക്കാൻ, കന്നഡയിൽ ഇല്ലാത്ത ഈ അം എങ്ങനെ നമ്മുടെ ഭാഷയിൽ കയറിവന്നു എന്നതിലേക്കും നമ്മുടെ ചിന്തയെ നീട്ടിക്കെട്ടണം. മലയാളനാമപദങ്ങളിൽ പ്രചുരമായി കാണുന്ന ഈ അം നപുംസകപ്രത്യയമാണ്. രാമൻ കൃഷ്ണൻ എന്നിവയിലെ അൻ എന്ന പുല്ലിംഗപ്രത്യയം പോലെ ഭാഷയിൽ ഇത് വ്യാപകമായി ഉപയോഗിക്കുന്നു.ആ നിലയ്ക്ക് കർണാടകം എന്നത് കുറച്ചുകൂടെ മലയാളീകരിക്കപ്പെട്ട രൂപമാണെന്നു പറയാം.എന്നു കരുതി കർണാടക തെറ്റെന്നുവരുന്നില്ല.രണ്ടുരൂപവും ലിഖിതഭാഷയിൽ ഉപയോഗിക്കുന്നുണ്ടെന്നും ഓർക്കുക.അതങ്ങനെ കുറേക്കാലം കൂടി നിന്നോട്ടെ എന്നു കരുതാൻ മറ്റൊരു കാര്യം കൂടി ഉണ്ട്,കർണാടകയിലെ ഭാഷയെ നാം കന്നഡ എന്നല്ലാതെ കന്നഡം എന്നെഴുതാറില്ലല്ലോ

ബിനു (സംവാദം) 06:34, 20 ജൂലൈ 2012 (UTC)Reply

നമസ്കാരം Naveen Sankar, I want to know how is called in Malayalam characters (svarachihnam): ാ (in Tamil - aravu, in Sinhala - elapilla), ി (valli?). ീ, ു (kunippu?), െ, േ, ൗ ? And another question: അ - akaram. ആ - akaram dirgha? ru:Участник:ВМНС

"Naveen Sankar/Archive 2012" എന്ന ഉപയോക്താവിന്റെ താളിലേക്ക് മടങ്ങുക.