നമസ്കാരം DigitalJimshad !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 06:56, 2 ജൂൺ 2020 (UTC)Reply

സമദാനി

തിരുത്തുക

നമസ്തേ സുഹൃത്തേ, താങ്കൾ ഒരു ഐ.പിയുടേയും മറ്റൊരു ഉപയോക്താവിന്റെയും ഒപ്പം സമദാനിയുടെ താളിൽ നിന്നും ഒരു പ്രത്യേകമായ വരി നീക്കം ചെയ്യാൻ ശ്രമിക്കുന്നതായി ശ്രദ്ധയിൽ പെട്ടു. മുൻപ് ഐപി തിരുത്തിക്കൊണ്ടിരുന്നപ്പോൾ സംവാദത്തിന് ആളെ അറിയാൻ കഴിയാത്തതിനാലാണ്. ഐ.പി.കളെ ആ താളിൽ തിരുത്തൽ വരുത്താൻ കഴിയാത്ത വിധം ആക്കിയത്. ഇപ്പോൾ താങ്കൾ അതേ തിരുത്തൽ വരുത്താൻ ശ്രമിക്കുന്നതിനാൽ താങ്കളോട് സംവദിക്കാം എന്ന് വിചാരിക്കുന്നു. സമദാനിയുടെ ആദ്യകാല സിമി ബന്ധം സൂചിപ്പിക്കുന്ന ആ വരി അവിടെ വരാതിരിക്കാൻ എന്തെങ്കിലും കാരാണം സ്വതന്ത്രമായ തെളിവ് സഹിതം സംവാദത്തിൽ ചേർക്കാമോ? തെളിവുകൾ പ്രകാരം ലഭ്യമായ ഒരു വിവരം വിക്കിയിൽ നിന്നു മായ്ക്കുക എന്നതല്ല ഇവിടുത്തെ രീതി അത് തെറ്റാണെന്ന് ഒരു വാദം ഉണ്ടെങ്കിൽ അതും കൂടി അവിടെ എഴുതി ചേർക്കുകയാണ് വേണ്ടത്. ഇനി അദ്ദേഹം ആദ്യകാല സിമി പ്രവർത്തകനാണെന്ന് പുറത്തറിയുന്നത് മാനക്കേടാണെന്ന് താങ്കൾ വിചാരിക്കുന്നു എങ്കിൽ. വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല - ദയവായി ഇതും കൂടി ഒന്നു വായിക്കുക. ആ വരിയുടെ പുറകേ പോകാതെ അദ്ദേഹത്തെക്കുറിച്ചുള്ള മറ്ററിവുകൾ ലോകത്തോട് തെളിവുകളോടെ അറിയിക്കാൻ ഉപദേശിക്കുന്നു. നല്ലൊരു വിക്കി അനുഭവം ആശംസിക്കുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:00, 7 ഒക്ടോബർ 2021 (UTC)Reply

തുടർച്ചയായി മുൻപ്രാപനം നടത്തി വിവരങ്ങൾ മായ്ക്കരുത്. ഇത് തുടരുന്നത് ഇവിടെ തിരുത്തുന്നതിൽ നിന്നും താങ്കളെ തടയാൻ ഇടവരും. ദയവായി സഹകരിക്കുക.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 13:13, 7 ഒക്ടോബർ 2021 (UTC)Reply
സമദാനിയുടെ ആദ്യകാല സിമി ബന്ധം എന്ന പേരിൽ നിങ്ങൾ എഴുതിച്ചേർത്ത വരികൾ തികച്ചും വസ്തുതാവിരുദ്ധമാണ് എന്നതിനാലാണ് ആ വരികൾ നീക്കം ചെയ്യാൻ ശ്രമിക്കുന്നത്. അപ്രസക്തവും അവലംബമില്ലാത്തതുമായ ഇത്തരം കാര്യങ്ങൾ കൂട്ടിച്ചേർക്കുന്നത് കൊണ്ട് പ്രത്യേകിച്ച് ആർക്കെങ്കിലും പ്രയോജനം ലഭിക്കുമെന്ന് കരുതാൻ നിർവാഹമില്ല. ഇത്തരം പരാമർശങ്ങൾ എഴുതി ചേർക്കുമ്പോൾ അതിനു അനുകൂലമായ തെളിവുകൾ ചൂണ്ടിക്കാണിക്കേണ്ടതും എഴുതുന്നവർ തന്നെയല്ലേ ?. അതിനു സാധിക്കുന്നില്ലെങ്കിൽ ദയവുചെയ്ത് ഈ പരാമർശം നീക്കം ചെയ്ത് ഈ ഉദ്യമത്തിൽ നിന്ന് താങ്കൾ പിൻമാറണമെന്ന് വിനയപൂർവം അറിയിക്കുന്നു. DigitalJimshad (സംവാദം) 08:49, 11 ഒക്ടോബർ 2021 (UTC)Reply