അനസ് വി പേങ്ങാട്
നമസ്കാരം അനസ് വി പേങ്ങാട് !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
- വിക്കിപീഡിയിലെ നയങ്ങളും മാർഗ്ഗരേഖകളും.
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
കവിത
തിരുത്തുകനാല് വരി കവിത എഴുതാത്തവർ വിരളമാണ്. ഏതൊരു വ്യക്തിയും തന്റെ ഏകാന്ത, സന്തോഷ,അരോചക നിമിഷങ്ങളിൽ ,ചിലപ്പോൾ എന്തെങ്കിലും കുത്തിക്കുറിക്കുവാൻ ആഗ്രഹിച്ചേക്കാം. എന്നാൽ ചില കവിതകൾ ഒരു ഈണത്തിലാവണമെന്നില്ല. അവരുടെ ആ നിമിഷങ്ങളിലെ ചിന്തകളായിരിക്കാം ആ വരികൾ. എങ്കിലും ആ വരികൾക്ക് ഒരു ഈണമുണ്ടെങ്കിൽ എന്ന് ആഗ്രഹിക്കാറുണ്ട് .ചിലതെല്ലാം ഒരു മിനിക്കഥ വായിക്കുന്നത് പോലെ. കവിതയ്ക്ക് ഈണം നല്ലതല്ലേ? അനസ് വി പേങ്ങാട് (സംവാദം) 05:55, 2 ജൂൺ 2020 (UTC)
പ്രളയം
തിരുത്തുകലേഖനം - ആ പ്രളയകാലത്ത്...
നിർത്താതെയുള്ള മഴയായിരുന്നു ആ ദിവസങ്ങളിൽ .പാതിരാത്രിയിൽ എപ്പോഴോ ഉണർന്നപ്പോൾ എന്തുകൊണ്ടോ എനിക്ക് ഉറക്കം വന്നില്ല .വെറുതെ വാട്സ് ആപ്പ് എടുത്തു നോക്കിയപ്പോൾ സുഹൃത്ത് ഹബീബിന്റെ ഒരു ശബ്ദ സന്ദേശം കണ്ടു.പൂച്ചാൽ സ്വദേശിയും എന്റെ പ്രിയ സുഹൃത്തുമായ കണ്ണനാരി അസിയും കുടുംബവും മണ്ണിടിഞ്ഞ് വീടിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണെന്ന ഞെട്ടിക്കുന്ന വാർത്ത ആയിരുന്നു അത്! ഉടനെ സുഹൃത്തുക്കളുമായ് ബസപ്പെട്ടുവെങ്കിലും,അസിയും ഭാര്യയും ഇളയ മകനും ഒരു റൂമിൽ മണ്ണിനടിയിലാണെന്നും സമീപത്തെ മുറിയിൽ ഉറങ്ങിയിരുന്ന മുതിർന്ന 2 കുട്ടികളും രക്ഷപ്പെട്ടുവെന്നും അറിഞ്ഞു.സംഭവ സ്ഥലത്ത് എത്തിയപ്പോൾ ജനങ്ങൾ ഒത്തൊരുമിച്ച് മണ്ണും കല്ലും നീക്കുവാൻ ശ്രമിക്കുന്നതാണ് കാണുവാൻ സാധിച്ചത്. മണിക്കൂറുകൾ കഠിനമായ് ശ്രമിച്ചതിന്റെ ഫലമായി മൂന്നു പേരുടേയും മൃതദേഹങ്ങൾ ലഭിച്ചുവെങ്കിലും അത് കണ്ടു നിൽക്കുവാൻ ഞങ്ങൾക്ക് സാധ്യമല്ലായിരുന്നു. നാടിന്റെ ഓരോ സ്പന്ദനത്തിലും ഞാനുണ്ടെന്നു തന്റെ പ്രവർത്തനങ്ങളിലൂടെ വിളിച്ചു പറയുമായിരുന്ന, നിറപുഞ്ചിരിയുമായ് ഞങ്ങൾക്കിടയിൽ പാറിക്കളിച്ചിരുന്ന അസി ഞങ്ങളിൽ നിന്നു ഏറെ അകലെ മറഞ്ഞു പോയെന്നു വിശ്വസിക്കുവാൻ കഴിയുന്നില്ല... അവിടെ നിന്നു വിങ്ങിയ മനസ്സുമായ് വീട്ടിലേക്കു തിരിച്ച് അൽപ്പസമയത്തിനുള്ളിൽ തന്നെ അടുത്ത ദുരന്തവും കാതുകളിലെത്തി. കഴിഞ്ഞ രാത്രിയെ തോൽപ്പിക്കുന്ന വിധത്തിൽ പെരിങ്ങാവിൽ 9 ജീവനുകൾ മണ്ണിനടിയിൽ അകപ്പെട്ടതായുള്ള നടുക്കുന്ന വാർത്ത! സംഭവസ്ഥലത്ത് സാഗരം പോലെ ജനങ്ങൾ നിറഞ്ഞു നിന്നതിനാൽ ഒന്നും അറിയുവാൻ കഴിയാത്ത സാഹചര്യം. ചാനൽ വാർത്തകളെ ആശ്രയിക്കേണ്ട അവസ്ഥ .ചിലർ രക്ഷപ്പെട്ടുവെന്ന വാർത്തയിൽ ആശ്വസിക്കുമ്പോഴാണ് മണ്ണിനടിയിൽ അകപ്പെട്ട 9 പേരും മരണപ്പെട്ട വാർത്ത കേൾക്കുന്നത്! ചെറുകാവ് പഞ്ചായത്തിനെ, അല്ലെങ്കിൽ മലപ്പുറം ജില്ലയെ, അതുമല്ലെങ്കിൽ കേരളത്തെ തന്നെ നടുക്കിയ ഭീകര ദുരന്തം! രാവിലെ ആദ്യ ദുരന്ത സ്ഥലത്തു നിന്ന് നിറകണ്ണുകളുമായ് വീട്ടിലേക്കു മടങ്ങിയ ബഷീർക്ക ഉൾപ്പെട്ട 9 പേർ. നാടിന്റെ പുരോഗമന പ്രവർത്തനങ്ങളിൽ സജീവ സാനിധ്യമായിരുന്ന ബഷീർക്കയെ പോലെ, നൂറു കൂട്ടം സ്വപ്നങ്ങളും പ്രതീക്ഷകളുമായ് വൈവാഹിക ജീവിതത്തിലേക്കു പ്രവേശിച്ച ആ കല്യാണ പയ്യനെ പോലെ, ഒരു നാടിന്റെ ചലനം തന്നെ നിശ്ചലമാക്കുവാൻ ശേഷിയുണ്ടായിരുന്നു ആ ഭീകര ദുരന്തത്തിന്.ഈ രണ്ട് ദുരന്തവും പേങ്ങാടിനോടു ചേർന്നു നിൽക്കുന്ന പ്രദേശങ്ങളിലാണെന്ന നിലയിൽ ഇവരുടെ വിയോഗം ഞങ്ങൾക്കു അസഹ്യമാണെന്നതിനാൽ തന്നെ ദുഃഖത്തോടെ എഴുതട്ടെ, രണ്ട് ദുരന്തവും പ്രളയജലത്താൽ വീട് നിറഞ്ഞു കവിഞ്ഞതല്ലായിരുന്നു, ജല ശക്തിയാൽ ഭിത്തി തകർന്നു സംഭവിച്ചതുമല്ല.മറിച്ച് പ്രകൃതി ശക്തിയെ തിരിച്ചറിയാതെ ഭൗതിക സൗകര്യത്തിനായ് ഭൗതിക സൗന്ദര്യം നഷ്ടപ്പെടുത്തിയപ്പോൾ അനിവാര്യമായ ദുരന്തം തേടി എത്തിയതാണ്. ഇരുവീടുകളുടേയും പിൻവശം മനോഹരമായ കുന്നിൻ ചെരിവുകളാണ്.എന്നാൽ മണ്ണെടുത്ത് വീടെടുക്കുമ്പോൾ ഇങ്ങനെയൊരു ദുരിതം പ്രതീക്ഷിച്ചിരിക്കില്ല. തങ്ങളുടെ ബന്ധുക്കളുടെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കുവാൻ സ്വന്തം മോഹങ്ങൾ മറന്നു ജീവിച്ച കുടുംബനാഥർ ഉൾപ്പെട്ട, ഇണയുമൊത്ത് പുതിയൊരു ജീവിതം ആഗ്രഹിച്ച സഹോദരങ്ങൾ ഉൾപ്പെട്ട 12 പേർ ഞങ്ങൾക്കു നഷ്ടമാവുമ്പോൾ ഞാൻ വിശ്വസിക്കുന്നു - അവർ ഞങ്ങളുടെ അനാസ്ഥയിൽ ഞങ്ങൾക്കായ് രക്തസാക്ഷിത്വം വഹിച്ച്, ഞങ്ങളുടെ കണ്ണുതുറപ്പിക്കുക ആയിരുന്നുവെന്ന്... അവശ്യ ഘട്ടത്തിൽ മണ്ണെടുക്കുമ്പോഴും കല്ലെടുക്കുമ്പോഴുംമണ്ണിനെ അറിഞ്ഞ്, പ്രകൃതിയെ അടുത്തറിഞ്ഞ്, കുറ്റബോധത്തോടെ, നിവൃത്തിയില്ലാത്ത സാഹചര്യത്തിൽ മാത്രം വേണ്ടതാണെന്നു ഞങ്ങൾക്കിന്നു ബോധ്യപ്പെട്ടു. അതിനു പക്ഷേ ഞങ്ങൾക്കു വിലപ്പെട്ട 12 ജീവനുകൾ നഷ്ടപ്പെടുത്തേണ്ടി വന്നുവെന്നു ലജ്ജയോടെ ഓർക്കട്ടെ!
അനസ് വി പേങ്ങാട് അനസ് വി പേങ്ങാട് (സംവാദം) (സംവാദം) 17:51, 15 ജൂലൈ 2021 (UTC)
അനസ് വി പേങ്ങാട്
തിരുത്തുകഅനസ് വി പേങ്ങാട്
അക്ഷരങ്ങളുടെ അടുക്കി വെയ്ക്കൽ കൗതുകത്തോടെ നോക്കി നിൽക്കുന്നൊരാൾ. മലപ്പുറം ജില്ലയിലെ ചെറുകാവ് പഞ്ചായത്തിൽ പേങ്ങാട് എന്ന ഗ്രാമമാണ് ജന്മ പ്രദേശം.
നവ മാധ്യമങ്ങളെ കൂട്ട് പിടിച്ച് കൊച്ചു കവിതകളും ചെറുകഥകളും എഴുതാറുണ്ട്. 2009 -ൽ 'ഹൃദയം കവർന്ന റോസാ പുഷ്പങ്ങൾ' എന്ന പേരിൽ പ്രവാചക ചരിത്രം പരിമിതമായ അറിവിൽ കവിതാ രൂപത്തിൽ പുസ്തകമാക്കി.സർഗ ലയ പബ്ലിക്കേഷൻസ് 2021ഓഗസ്റ്റ് -ഇൽ ആരംഭിച്ച 'സർഗ ലയ' ഡിജിറ്റൽ ദ്വൈ മാസികയുടെ , മാനേജിങ് എഡിറ്ററായി പ്രവർത്തിക്കുന്നു.
സർഗ ലയ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച പ്രഥമ കവിതാ സമാഹാരമായ കാവ്യ തീർത്ഥം പ്രശസ്ത പ്രഭാഷകൻ കെ ഇ എൻ വേലായുധൻ പന്തീരാങ്കാവിന് നൽകി പ്രകാശനം ചെയ്തു.
പേങ്ങാട്, എന്റെ നാട്, രതി വൈകൃതം, ചിതൽ തുടങ്ങിയ കവിതകൾ, അയാളുടെ സ്വപ്ന വഴിയിൽ, അച്ഛനും ഞാനും തുടങ്ങിയ കഥകളും സൃഷ്ടികളിൽ പെടുന്നു.
അമ്മ-ഖദീജ
അച്ഛൻ - മൊയ്തീൻ
ഭാര്യ-- സൗദ,
മക്കൾ - ഗിൽഷ ഫാത്തിമ, ഷഹിൻഷാ, മെഹർഷാ [Anas V Pengad|Anas V Pengad]] (സംവാദം) 15:23, 6 സെപ്റ്റംബർ 2023 (UTC)