ഒരു മലയാള ചലച്ചിത്ര പിന്നണിഗായകനാണ് ഉദയ് രാമചന്ദ്രൻ. സംഗീത സംവിധായകൻ, കർണ്ണാടക സംഗീതജ്ഞൻ, സംഗീത അദ്ധ്യാപകൻ, വോയിസ് ട്രെയ്നർ, എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നു.[1] 2004 മുതൽ സംഗീത രംഗത്ത്[2] സജീവമാണ്.

ഉദയ് രാമചന്ദ്രൻ
പ്രമാണം:Uday Ramachandran.jpg
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംവി ആർ ഉദയകുമാർ
ഉത്ഭവംവൈക്കം, കേരളം
തൊഴിൽ(കൾ)സംഗീതജ്ഞൻ
വർഷങ്ങളായി സജീവം2004 മുതൽ

ജീവിത രേഖ

തിരുത്തുക

കോട്ടയം ജില്ലയിലെ വൈക്കം സ്വദേശിയായ വി.എൻ. രാമചന്ദ്രന്റെയും തങ്കമണിയുടെയും മകനായി ജനിച്ചു. ചെറിയപ്രായം മുതൽ തന്നെ അച്ഛന്റെയും ജ്യേഷ്ഠൻ വി.എൻ. രാജന്റെയും കീഴിൽ സംഗീതം പഠിച്ചു. തൃപ്പൂണിത്തുറ ആർ.എൽ.വി. മ്യൂസിക് അക്കാദമിയിൽ നിന്നാണ് ഗാനഭൂഷണം നേടിയത്. കർണാടക സംഗീതത്തിൽ എൻ പി രാമസ്വാമിയും, താമരക്കാട് ഗോവിന്ദൻ നമ്പൂതിരിയും, ഹിന്ദുസ്ഥാനി സംഗീതത്തിൽ ഉസ്താദ് ഫൈയാസ് ഖാനും, മോഹൻകുമാറുമാണ് ഗുരുക്കന്മാർ.

സംഗീത ജീവിതം

തിരുത്തുക

എം ജി സർവകലാശാല കലോത്സവങ്ങളിൽ ലളിതഗാനമൽസരത്തിൽ മൂന്നു വർഷം തുടർച്ചയായി വിജയിയായിരുന്നു ഉദയ് രാമചന്ദ്രൻ. ഗായകൻ വി ദേവാനന്ദ് ചിട്ടപ്പെടുത്തിയ "ആവണി പൗർണ്ണമി മുഖം നോക്കുവാനെത്തും" എന്നുതുടങ്ങുന്ന ലളിതഗാനമാണ് ഇദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്.[3]

തൃപ്പുണിത്തുറ ശ്രുതി ഓർക്കസ്ട്രയിൽ പാടുന്ന കാലയളവിലാണ് ഭക്തിഗാനങ്ങൾക്ക് ട്രാക്ക് പാടാനുള്ള അവസരം ലഭിച്ചത്. തുടർന്ന് ദേവരാജൻ, രവീന്ദ്രൻ, രാജാമണി, വിദ്യാധരൻ, പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്‌, ദർശൻ രാമൻ, അർജുനൻ മാസ്റ്റർ, ജയവിജയ (ജയൻ), മങ്കൊമ്പ് ഗോപാലകൃഷ്‌ണൻ, ടി എസ് രാധാകൃഷ്ണജി, ബിജിബാൽ, ഷാൻ റഹ്മാൻ, ഗോപി സുന്ദർ തുടങ്ങിയ സംഗീതജ്ഞർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.[4][5]

അജ്മൽ സംവിധാനം നിർവഹിച്ച് 2012 ൽ പുറത്തിറങ്ങിയ "ഡോക്ടർ ഇന്നസെന്റാണ്" എന്ന സിനിമയിലെ സന്തോഷ് വർമ്മ വരികളും സംഗീതവും നൽകിയ 'സ്നേഹം പൂക്കും തീരം' ആണ് ഉദയിന്റെ ആദ്യഗാനം. സിനിമാ ഗാനങ്ങൾ, ആൽബങ്ങൾ, ഭക്തിഗാനങ്ങൾ എന്നീ വിഭാഗത്തിലായി അഞ്ഞൂറിലേറെ ഗാനങ്ങൾ ഉദയിന്റേതായി ഇതിനോടകം പുറത്തെത്തിയിട്ടുണ്ട്. ഡോൺ മാക്സിന്റെ സംവിധാനത്തിൽ  പുറത്തിറങ്ങിയ  പത്ത് കൽപനകളിലെ "ഋതുശലഭമേ" എന്ന ഗാനം ശ്രേയാ ഘോഷാലിനൊപ്പം ആലപിച്ചു.

ദൂരദർശനിലെ 'എന്നുണ്ണിക്കണ്ണൻ ഉറങ്ങാൻ' എന്ന സീരിയലിനു വേണ്ടിയും ഏഷ്യാനെറ്റ് ചാനലിലെ 'സ്വരരാഗം' എന്ന സീരിയലിനു വേണ്ടിയും ടൈറ്റിൽ മ്യൂസിക് ഒരുക്കിയത് ഇദ്ദേഹമാണ്. നിരവധി ആൽബങ്ങൾക്കു വേണ്ടി സംഗീത സംവിധാനവും, ഓർക്കസ്ട്രേഷനും ചെയ്തിട്ടുണ്ട്. കുവൈറ്റിലെ ആദ്യ മലയാളം റേഡിയോ സ്റ്റേഷനായ 98.4 യു എഫ് എമ്മിൽ അഡ്മിനിസ്ട്രേഷൻ വിഭാഗം തലവനായും മ്യൂസിക് മാനേജറായും ഉദയ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ആകാശവാണിയുടെ ബി ഹൈ ഗ്രേഡ് ആർട്ടിസ്റ്റ് ആണ് ഇദ്ദേഹം.

  1. M., Athira (7 December 2015). "Hitting the right notes". The Hindu. Retrieved 5 October 2018.
  2. "കുസൃതിക്കുപ്പായക്കാരാ..." (in ഇംഗ്ലീഷ്). Archived from the original on 2021-06-13. Retrieved 2020-11-24.
  3. "പാട്ടിന്റെ വഴിയിലെ വേറിട്ട സ്വരം". Retrieved 8 ഡിസംബർ 2020.
  4. "Uday Ramachandran youTube Channel". Retrieved 1 August 2015.
  5. "Kerala: Playback singers up the ante on royalty". Archived from the original on 2020-08-15. Retrieved 2020-11-24.
"https://ml.wikipedia.org/w/index.php?title=ഉദയ്_രാമചന്ദ്രൻ&oldid=3937155" എന്ന താളിൽനിന്ന് ശേഖരിച്ചത്