വടക്കേമുറി
കോട്ടയം ജില്ലയിലെ ഗ്രാമം
കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു ഗ്രാമമാണ് വടക്കേമുറി.[1] വൈക്കത്തിനു സമീപം ഉദയനാപുരം പഞ്ചായത്തിൽ ഉൾപ്പെട്ടതാണ് ഈ ഗ്രാമം. ഈ ഗ്രാമത്തിലെ ജനങ്ങളുടം പ്രധാന ജീവനമാർഗ്ഗം കൃഷിയാണ്. വ്യവസായ വികസനത്തിനായി കാത്തിരിക്കുന്ന ഈ ഗ്രാമത്തിൽ വിദ്യാഭ്യാസം, കുടിവെള്ളം, റോഡ്, വൈദ്യുതി എന്നിവ ആശങ്കയുളവാക്കുന്ന ഘടകങ്ങളാണ്.
വടക്കേമുറി | |
---|---|
ഗ്രാമം | |
Country | India |
State | കേരളം |
District | കോട്ടയം |
• ഭരണസമിതി | Gram panchayat |
(2001) | |
• ആകെ | 18,022 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL- |
കാലാവസ്ഥ
തിരുത്തുകതെക്കൻ കേരളത്തിൽ കോട്ടയം ജില്ലാ ആസ്ഥാനത്ത് നിന്ന് ഏകദേശം 25 കിലോമീറ്റർ വടക്കുഭാഗത്തായി അറബിക്കടലിനോട് ചേർന്നാണ് ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഗ്രാമത്തിലെ കാലാവസ്ഥ ഈർപ്പം കലർന്നതാണ്.
ജനസംഖ്യ
തിരുത്തുക2001 ലെ ഇന്ത്യൻ കനേഷുമാരി പ്രകാരം വടക്കേമുറി ഗ്രാമത്തിൽ 8783 പുരുഷന്മാരും 9239 സ്ത്രീകളുമെന്ന നിലയിൽ 18022 ആയിരുന്നു ജനസംഖ്യ[2].
അവലംബം
തിരുത്തുക- ↑ "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Retrieved 2008-12-10.
- ↑ "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Retrieved 2008-12-10.