ഈസ്റ്റ്‍വെയിൽ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് റിവർസൈഡ് കൌണ്ടിയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്തു സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. ഇത് തെക്കൻ കാലിഫോർണിയയിലെ ഇൻലാന്റ് എമ്പയർ മേഖലയിലാണ് സ്ഥിതിചെയ്യുന്നത്. ഇതിന്റെ അതിരുകൾ  പടിഞ്ഞാറു ഭാഗത്തേയ്ക്ക് ഹെൽമാൻ അവന്യൂ വരെയും (സാൻ ബർണാർഡിനോ കൌണ്ടി ലൈൻ) വടക്കുഭാഗത്തേയ്ക്ക് ബെല്ലെഗ്രേവ് അവന്യൂ വരെയും (സാൻ ബർ‌നാർഡിനോ കൌണ്ടി ലൈൻ) തെക്കു ഭാഗത്തേയ്ക്ക് സാന്ത അന നദി, നോർക്കോ നഗരം എന്നിവ വരെയും കിഴക്ക് ഇന്റർസ്റ്റേറ്റ് പാത 15 വരെയും നീണ്ടു കിടക്കുന്നു. 2010 ലെ സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 53,668 ആയിരുന്നു.

ഈസ്റ്റ്‍വെയിൽ
City of Eastvale
Motto(s): 
"Community, Pride, Prosperity"
Location of Eastvale in Riverside County, California.
Location of Eastvale in Riverside County, California.
ഈസ്റ്റ്‍വെയിൽ is located in the United States
ഈസ്റ്റ്‍വെയിൽ
ഈസ്റ്റ്‍വെയിൽ
Location in the United States
Coordinates: 33°57′49″N 117°33′51″W / 33.96361°N 117.56417°W / 33.96361; -117.56417[1]
CountryUnited StatesUnited States
StateകാലിഫോർണിയCalifornia
CountyRiverside
IncorporatedOctober 1, 2010[2]
ഭരണസമ്പ്രദായം
 • MayorClint Lorimore[3]
 • City council[3]Joseph Tessari
Brandon Plott
Todd Rigby
Adam Rush
വിസ്തീർണ്ണം
 • ആകെ13.11 ച മൈ (33.96 ച.കി.മീ.)
 • ഭൂമി12.66 ച മൈ (32.80 ച.കി.മീ.)
 • ജലം0.45 ച മൈ (1.16 ച.കി.മീ.)  0.35%
ഉയരം627 അടി (191 മീ)
ജനസംഖ്യ
 (2010)
 • ആകെ60,540
 • കണക്ക് 
(2016)[5]
61,151
 • ജനസാന്ദ്രത4,829.11/ച മൈ (1,864.49/ച.കി.മീ.)
സമയമേഖലUTC-8 (PST)
 • Summer (DST)UTC-7 (PDT)
ZIP codes
92880 and 91752
ഏരിയ കോഡ്909, 951
FIPS code06-21230
GNIS feature IDs2629135, 2650583, 2650584
വെബ്സൈറ്റ്www.eastvaleca.gov

ചരിത്രം തിരുത്തുക

1954 നു മുമ്പ് തിരുത്തുക

ഏകദേശം 8,000 വർഷങ്ങൾക്കു മുമ്പുതന്നെ ഈ പ്രദേശം തദ്ദേശീയരായ തോൻഗ്വ ജനങ്ങളുടെ അധിവാസമേഖലയായിരുന്നു. ഇന്നത്തെ റിവർസൈഡ് കൗണ്ടിയുടെ ദൂരെയുള്ള പടിഞ്ഞാറൻ ഭാഗങ്ങളുടേയും സാന്താ അനാ നദിയുടെ വടക്കുവശത്തെയും രേഖപ്പെടുത്തപ്പെട്ട ചരിത്രം ആരംഭിക്കുന്നത് 1838 ൽ അൾട്ടാ കാലിഫോർണിയ പ്രദേശത്തെ മെക്സിക്കൻ ഗവർണറായിരുന്ന ജുവാൻ അൽവാർഡോ, 48 ചതുരശ്ര മൈൽ വിസ്താരമുള്ള റാഞ്ചോ ജുറുപ്പ, ജുവാൻ ബൻഡിനിയ്ക്കു നൽകിയതോടെയാണ്.  ഇന്നത്തെ ഈസ്റ്റ്‍വെയിൽ നഗരം പഴയ റാഞ്ചോ ജുറുപ്പ ദാനഭൂമിയുടെ ഏറ്റവും പടിഞ്ഞാറുള്ള ഏകദേശം നാലിലൊന്നു ഭാഗം കയ്യാളുന്നു. അമേരിക്കൻ ഐക്യനാടുകളും മെക്സിക്കോയും തമ്മിലുണ്ടായ മെക്സിക്കൻ-അമേരിക്കൻ യുദ്ധം 1848 ൽ അവസാനിക്കുകയും ഗ്വാഡലൂപ്പെ ഹിഡാൽഗോ കരാർ നിലവിൽ വരുകയും ചെയ്തതിന്റെ ഫലമായി മെക്സിക്കോ, അൽട്ടാ കാലിഫോർണിയയുടേയും മറ്റു ഭൂരിഭാഗം തെക്കുപടിഞ്ഞാറൻ ഭൂപ്രദേശങ്ങളുടേയും അവകാശം അമേരിക്കൻ ഐക്യനാടുകൾക്ക് വിട്ടുകൊടുക്കുകയും ചെയ്തു. രണ്ടു വർഷത്തിനു ശേഷം, 1850 സെപ്റ്റംബർ 9-ന്, കാലിഫോർണിയ ഒരു യുഎസ് സംസ്ഥാനമായി മാറി

1889 നും 1954 നും ഇടയിലുള്ള 65 വർഷക്കാലത്തോളം സാന്താ അനാ നദിയുടെ വടക്കൻ വശത്തുള്ള 6 ചതുരശ്ര മൈൽ വിസ്തീർണ്ണമുള്ള റാഞ്ച് ഭൂമി ഫുള്ളർ കുടുംബത്തിന്റെ സ്വന്തമായിരുന്നു. ഷ്ലെയ്സ്മാൻ റോഡിനും നദിക്കുമിടയിൽ ഇന്നത്തെ ഈസ്റ്റ്‍വെയിൽ നഗരത്തിന്റെ ഏതാണ്ടു പകുതിയും, ഫുല്ലർ റാഞ്ചിന്റെ അതിർത്തിക്കുള്ളിൽ ഉൾപ്പെട്ടിരുന്നു.

അവലംബം തിരുത്തുക

  1. 1.0 1.1 "Eastvale". Geographic Names Information System. United States Geological Survey. Retrieved November 18, 2014.
  2. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
  3. 3.0 3.1 "City Council". City of Eastvale, CA. Archived from the original on 2017-04-25. Retrieved May 9, 2017.
  4. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. "Office of the City Manager". City of Eastvale, CA. Archived from the original on 2015-02-09. Retrieved March 13, 2015.
"https://ml.wikipedia.org/w/index.php?title=ഈസ്റ്റ്‍വെയിൽ&oldid=3658779" എന്ന താളിൽനിന്ന് ശേഖരിച്ചത്