പ്രാചീനകേരളത്തിലെ ശിക്ഷാരീതികൾ

(ഈയംവാരൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ രാജഭരണകാലത്തെ ശിക്ഷ സമ്പ്രദായങ്ങൾ കടുത്തതും ഭായാജനകമായിരുന്നു. ജാതി അടിസ്ഥാനമാക്കിയാണ് ശിക്ഷ വിധിച്ചിരുന്നത്. ബ്രാഹ്മണർക്ക് ആണ് ഈ കാലഘട്ടത്തിൽ ഏറ്റവും കുറഞ്ഞ ശിക്ഷ നൽകിയിരുന്നത്. മറ്റ് ജാതികളിൽ ഉൾ‍പ്പെട്ടവർക്ക് അതികഠിനമായ ശിക്ഷയാണ് നൽകിയിരുന്നത്.

വിവിധ ശിക്ഷാരീതികൾ

തിരുത്തുക

ജലപരീക്ഷ, അഗ്നിപരീക്ഷ, വിഷപരീക്ഷ, തൂക്കുപരീക്ഷ, എന്നിങ്ങനെ പലതരം സത്യപരീക്ഷകളാണ് കുറ്റം തെളിയിക്കുവാനായി പണ്ടുകാലത്ത് പ്രയോഗിച്ചിരുന്നത്. ജാതി നോക്കിയാണ് ശിക്ഷ നടപ്പാക്കുന്നത്. തൂക്കുപരീക്ഷ ബ്രാഹ്മണർക്കും അഗ്നിപരീക്ഷ ക്ഷത്രീയർക്കും ജലപരീക്ഷ വൈശ്യർക്കും വിഷപരീക്ഷ ശുദ്രർക്കും എന്നായിരുന്നു പ്രമാണം.

അഗ്നിപരീക്ഷ

തിരുത്തുക

കുറ്റവാളിയെന്നു സംശയിക്കപ്പെടുന്ന ആളെ തിളച്ചുകോണ്ടിരിക്കുന്ന നെയ്യിലോ എണ്ണയിലോ കൈ മുക്കിച്ചാണ് അഗ്നിപരീക്ഷ നടത്തുന്നത്. കൈ മുക്കുമ്പോൾ കൈ പൊള്ളിയാൽ അയാൾ കുറ്റക്കാരനെന്നും പൊള്ളിയില്ലെങ്കിൽ കുറ്റക്കാരനല്ല എന്നും വിധിക്കുന്നു.

കൈമുക്ക്

തിരുത്തുക

ശുചീന്ദ്രം ക്ഷേത്രത്തിൽ നമ്പൂതിരിമാർക്കുവേണ്ടി ഏർപ്പെടുത്തിയിരുന്ന സത്യപരീക്ഷയായിരുന്നു കൈമുക്ക്. ഒരുപാത്രത്തിൽ തിളച്ചുകോണ്ടിരിക്കുന്ന പശുവിൽനെയ്യിൽ ചെറിയൊരു ലോഹ വിഗ്രഹം ഇടുന്നു. തിളയ്ക്കുന്ന നെയ്യിൽ കൈമുക്കി വിഗ്രഹം എടുക്കണം. തുടർന്ന് കൈ ഒരു വസ്ത്രംകൊണ്ട് പൊതിഞ്ഞു കെട്ടുന്നു. നിശ്ചിത ദിവസത്തിനു ശേഷം കെട്ടഴിക്കുമ്പൊൾ കൈ പൊള്ളിയില്ലെങ്കിൽ ഉത്തമ ബ്രാമണരുടെ കൂട്ടത്തിൽപ്പെടുത്തി ആദരിക്കുന്നു. കൈ പൊള്ളിയാൽ ജാതിഭ്രഷ്ട് കല്പിക്കും.

ഈയംവാരൽ

തിരുത്തുക

തിളച്ച നെയ്യിൽ കൈമുക്കുന്നതുപോലെയുള്ള ഒരാചാരമായിരുന്നു ഈയംവാരൽ. നന്നായി ചൂടാക്കിയ ഈയക്കട്ട കുറ്റവാളിയെന്നു സംശയിക്കപ്പെടുന്ന ആളെകൊണ്ട് കൈയിൽ എടുപ്പിക്കുന്നു. കൈപൊള്ളിയാൽ കുറ്റവാളി ശിക്ഷിക്കപ്പെടും. ഇല്ലെങ്കിൽ വെറുതെവിടും. ശുചീന്ദ്രത്തും തിരുവിതാംകൂറിലും‍ ഈ ശിക്ഷ നടപ്പാക്കിയിരുന്നു.

ജലപരീക്ഷ

തിരുത്തുക

നായന്മാർ, ക്ഷത്രിയർ, തുടങ്ങിയവർ കുറ്റം ചെയതോയെന്നു നിശ്ചയിക്കുന്നതിന് അവരെ മുതലകളും ചീങ്കണ്ണികളുമൊക്കെയുള്ള കുളത്തിൽ നീന്തിക്കുന്ന ഒരു സമ്പ്രദായം കേരളത്തിൽ നിലനിന്നിരുന്നു. വിശന്നുവലഞ്ഞ മുതലകൾ കുറ്റവാളിയെ ഭക്ഷിച്ചാൽ കുറ്റക്കാരനെന്നും രക്ഷപ്പെട്ടാൽ നിരപരാധിയെന്നും വിധിച്ചിരുന്നു. പ്രാചീന കേരളത്തിലെ എല്ലാപ്രദേശങ്ങളിലും ഈ ശിക്ഷ നടപ്പിലാക്കിയിരുന്നു.

വിഷപരീക്ഷ

തിരുത്തുക

കുറ്റവാളിയെന്നു സംശയിക്കപ്പെടുന്നവരെ വിഷം കഴിപ്പിച്ചു കൊല്ലുക, ഉഗ്രവിഷമുള്ള സർപ്പത്തെ അടച്ചുകെട്ടിയിരിക്കുന്ന കുടത്തിൽ കൈയിടുവിക്കുക എന്നിവയാണ് വിഷപരീക്ഷയിൽ ഉൾപ്പെട്ടിരിക്കുന്നത്.

തൂക്കുപരീക്ഷ

തിരുത്തുക

ബ്രാഹ്മണർക്കു നൽകിയിരുന്ന സത്യപരീക്ഷയാണ് തൂക്കുപരീക്ഷ. തികച്ചും വ്യത്യസ്തമായ ഒരു ശിക്ഷയാണ് തൂക്കുപരീക്ഷ. കുറ്റവാളിയെന്നു സംശയിക്കപ്പെടുന്ന ആളെ ഒരു ത്രാസിലിരുത്തി ആദ്യം അയാളുടെ തൂക്കം നോക്കുന്നു. തുടർന്ന് അയാൾ ചെയ്തിട്ടുള്ള കുറ്റങ്ങൾ ഒരു ഓലയിലെഴുതി കഴുത്തിൽ കെട്ടുന്നു തുടർന്ന് വീണ്ടും കുറ്റവാളിയെ തുക്കുന്നു. ആദ്യത്തെ ഭാരത്തിനേക്കാളും ഇപ്പോൾ ഭാരം കൂടിയിട്ടുണ്ട് എങ്കിൽ കുറ്റക്കാരൻ എന്നു വിധിക്കുന്നു.

ഇതും കാണുക

തിരുത്തുക

പുറത്തുനിന്നുള്ള വിവരങ്ങൾ

തിരുത്തുക
  1. http://www.keralahistory.ac.in/ Archived 2011-09-28 at the Wayback Machine.
  2. 2009 ഫെബ്രുവരി 9 ന് പ്രസിദ്ദീകരിച്ച അക്ഷരമുറ്റം
  3. http://www.indiasite.com/kerala/history.html Archived 2009-02-15 at the Wayback Machine.