ഈനാമ്പേച്ചി

(ഈനാംപേച്ചി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഈനാമ്പേച്ചി[2] അഥവാ ഇന്ത്യൻ ഈനാമ്പേച്ചി (ശാസ്ത്രീയനാമം: Manis crassicaudata) ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാണപ്പെടുന്ന ഈനാമ്പേച്ചി ജനുസ്സിൽപ്പെട്ട ഒരു ജന്തുവാണ്.

ഇന്ത്യൻ ഈനാമ്പേച്ചി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
M. crassicaudata
Binomial name
Manis crassicaudata

ഇവയുടെ ശരീരം മുഴുവനും കവചം പോലെ ശല്ക്കങ്ങൾ കൊണ്ട് പൊതിഞ്ഞിരിക്കുന്നു. കടുവ പോലെയുള്ള ശത്രുവിൽ നിന്ന് രക്ഷപെടുന്നതിനുവേണ്ടി സ്വയം പ്രതിരോധത്തിനായി ഒരു പന്തുപോലെ ചുരുണ്ടുകൂടുന്നു. ഈയവസരത്തിൽ ശല്ക്കത്തിന്റെ നിറം മാറി അതിനു ചുറ്റുമുള്ള ഭൂമിയുടെ നിറമായി തീരുന്നു.

[3] മങ്ങിയ ഊത നിറം കലർന്ന വെള്ളത്തൊലിയും മുകൾഭാഗത്ത് അതിനെ മുടിനിൽക്കുന്ന ഒരുകൂട്ടം മഞ്ഞ ചെതുമ്പലുകളുള്ള ജീവിയാണ് ഈനാംപേച്ചി. [4] അങ്ങുമിങ്ങും ചുവപ്പു കലർന്ന തവിട്ടുനിറവുമുണ്ട്. മുഖത്തു ശരീരത്തിന്റെ അടിവശത്തു മാത്രമേ തൊലി കാണാൻ കഴിയൂ. അതിന്റെ പിൻകാലുകളിൽ പാദത്തിന്റെ അടിവശം കട്ടിയുള്ള തൊലിയോടുകൂടിയതും മൂർച്ഛയില്ലാത്ത നീളം കുറഞ്ഞ നഖങ്ങളോടുകൂടിയതുമാണ്. മുൻകാലുകളാകട്ടെ ശക്തവും വളരെ നീളമുള്ള നഖങ്ങളോടു കൂടിയതുമാണ്.

വലിപ്പം

തിരുത്തുക

ശരീരത്തിന്റെ മൊത്തം നീളം: 60-70 സെ.മീ.

തൂക്കം: 9-11 കിലോ.

ആവാസം / കാണപ്പെടുന്നത്

തിരുത്തുക

ബംഗ്ലാദേശ്[5], ഇന്ത്യ, ശ്രീലങ്ക, നേപ്പാൾ, ഭൂട്ടാൻ [6]എന്നീ രാജ്യങ്ങളിലെ കുന്നുകളിലെ സമതലപ്രദേശങ്ങളിൽ ഇതിനെ സാധാരണ കണ്ടുവരുന്നു. മറ്റുസ്ഥലങ്ങളിൽ ഇത് സാധാരണയായി കാണപ്പെടുന്നില്ല.

പെരുമാറ്റം

തിരുത്തുക

മുൻകാലുകളിലെ നഖങ്ങൾകൊണ്ട് മൺകൂനകളിലും തടികളിലും കാണപ്പെടുന്ന ചിതലുകളെയും ഉറുമ്പുകളെയും ഭക്ഷിക്കുന്ന കീടഭോജി വിഭാഗത്തിൽപ്പെടുന്നവയാണിവ. നിശാസഞ്ചാരികളായ ഇവ പകൽ മുഴുവനും ആഴത്തിലുള്ള മാളങ്ങളിൽ വിശ്രമിക്കുന്നു. ഇവയെ ഇറച്ചിയ്ക്കും പരമ്പരാഗതമായ ഔഷധ നിർമ്മാണത്തിനും വേണ്ടി വേട്ടയാടപ്പെടുന്നു. [1]ശത്രുക്കളെ കണ്ടാൽ ഈനാംപേച്ചി ശക്തമായി ചീറും.

ഈനാമ്പേച്ചികൾക്ക് ശരീരത്തെ പൊതിഞ്ഞ് കെരാറ്റിൻ എന്ന വസ്തു കൊണ്ടു നിർമ്മിതമായ വലിയ ശൽക്കങ്ങൾ ഉണ്ട്. നിശാചാരികളായ ഈനാമ്പേച്ചികളെ അവയുടെ അതിതീക്ഷ്ണമായ ഘ്രാണശേഷി ഇരതേടാൻ സഹായിക്കുന്നു.

ഈനാമ്പേച്ചി ദിനം

തിരുത്തുക

ഫെബ്രുവരി 20-ാം തീയതി ലോക ഈനാംപേച്ചി ദിനമായി ആചരിക്കുന്നു. [7]

ഏറ്റവും നന്നായി കാണാവുന്നത്

തിരുത്തുക

1. മുതുമല നാഷണൽ പാർക്ക് (തമിഴ്നാട്)

2.ബന്ദിപ്പൂർ നാഷണൽ പാർക്ക് (കർണ്ണാടകം)

നിലനില്പിനുള്ള ഭീഷണി

തിരുത്തുക

വേട്ടയാടൽ

ഇതും കാണുക

തിരുത്തുക
  1. 1.0 1.1 Baillie, J.; Challender, D.; Kaspal, P.; Khatiwada, A.; Mohapatra, R.; Nash, H. (2014). "Manis crassicaudata". The IUCN Red List of Threatened Species. 2014. IUCN: e.T12761A45221874. doi:10.2305/IUCN.UK.2014-2.RLTS.T12761A45221874.en. Retrieved 14 January 2018. {{cite journal}}: Unknown parameter |last-author-amp= ignored (|name-list-style= suggested) (help)
  2. P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
  3. ”Pangolins And Porcupines” by Jayantha Jayawardene, ”Daily News”, 21 August 2006. http://www.angelfire.com/planet/wildlifesl/articles/dn_pangolins_porcupines.htm (Retrieved on 4-6-2011).
  4. വിവേക് മേനോൻ (2008). ഇന്ത്യയിലെ സസ്തനികൾ ഒരു ഫീൽഡ് ഗൈഡ്. ഡി സി ബുക്ക്സ്. p. 165.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-08-05. Retrieved 2018-02-14.
  6. Schlitter, D.A. (2005). "Order Pholidota". In Wilson, D.E.; Reeder, D.M (eds.). Mammal Species of the World: A Taxonomic and Geographic Reference (3rd ed.). Johns Hopkins University Press. p. 530. ISBN 978-0-8018-8221-0. OCLC 62265494. {{cite book}}: Invalid |ref=harv (help)
  7. "World Pangolin Day".

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഈനാമ്പേച്ചി&oldid=3735235" എന്ന താളിൽനിന്ന് ശേഖരിച്ചത്