ഇ. അബൂബക്കർ

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

ഇ. അബൂബക്കർ പോപ്പുലർ ഫ്രണ്ട് ഒാഫ് ഇന്ത്യയുടെ ദേശിയ ചെയർമാനും, ആൾ ഇന്ത്യ മുസ്ലീം പേഴ്സണൽ ബോർഡ്,അംഗവുമാണ്. സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയുടെ മുൻ ദേശീയ പ്രസിഡന്റ് [1] പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രഥമ ചെയർമാൻ, എൻ.ഡി.എഫ് സ്ഥാപക ചെയർമാൻ,[2] ആൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് സ്ഥാപകാംഗം ആൾ ഇന്ത്യ മില്ലി കൗൺസിൽ സ്ഥാപകാംഗവും പ്രവർത്തക സമിതി അംഗവും, ആൾ ഇന്ത്യ മുസ്ലിം മജ്ലിസെ മുശാവറ അംഗം [3] എന്നീ നിലകളിൽ പ്രശസ്തൻ.

ഇ.അബൂബക്കർ
Eabu.JPG
[പോപുലർ ഫ്രണ്ട് ഒാഫ് ഇന്ത്യ ദേശിയ ചെയർമാൻ]
Personal details
Born (1952-05-31) മേയ് 31, 1952 (പ്രായം 67 വയസ്സ്)
കരുവൻപൊയിൽ, കോഴിക്കോട് ജില്ല
Political partyഎസ്.ഡി.പി.ഐ
Residenceകരുവൻപൊയിൽ

ജീവിതരേഖതിരുത്തുക

കോഴിക്കോട് ജില്ലയിലെ കൊടുവള്ളി കരുവൻപൊയിൽ .[4] 1952 മെയ് 31 നു ഇരുപ്പുങ്ങൽ ഹസ്സന്റെയും കെ.പി ഉമ്മയ്യയുടേയും മകനായി ജനനം.തറവട്ടത്ത് മാളിയേക്കൽ ആമിനയാണ് ഭാര്യ. കരുവൻപൊയിൽ ജി.യു.പി സ്കൂൾ , കൊടുവള്ളി ഹൈ സ്കൂൾ , ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജ് ,അരീക്കോട് സുല്ലമുസ്സലാം അറബി കോളേജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം നേടി. കോഴിക്കോട് ട്രൈനിംഗ് സെന്ററിൽ ഭാഷാ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ചു, 1973 - 74 കാലയളവിൽ ഐഡിയൽ സ്റ്റുഡൻസ് ലീഗിന്റെ ഓഫീസ് സെക്രട്ടറിയായും 1982 ൽ സ്റ്റുഡൻസ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി)യുടെ സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. 2005 മുതൽ അഖിലേന്ത്യ മില്ലി കൗൺസിൽ സെക്രട്ടറിയാണു.

ചിത്രങ്ങൾതിരുത്തുക

അവലംബംതിരുത്തുക

  1. Mathurbhumi English news
  2. thaindian.com
  3. http://www.mushawarat.com/news.asp?id=480
  4. http://www.karuvanpoyil.com/personalities.html


"https://ml.wikipedia.org/w/index.php?title=ഇ._അബൂബക്കർ&oldid=3276230" എന്ന താളിൽനിന്ന് ശേഖരിച്ചത്