പി. ഗോവിന്ദൻ നമ്പ്യാർ
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
പെരിന്തൽമണ്ണ നിയോജകമണ്ഡലത്തെ ഒന്നാം കേരള നിയമസഭയിൽ പ്രതിനിധീകരിച്ച രാഷ്ട്രീയ നേതാവാണ് പി. ഗോവിന്ദൻ നമ്പ്യാർ (15 ഡിസംബർ 1915 - 1969). കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്ന ഇദ്ദേഹം പെരിന്തൽമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. 1932-ൽ രാഷ്ട്രീയത്തിൽ പ്രവേശിച്ച ഗോവിന്ദൻ നമ്പ്യാർ 1942ലാണ് സി.പി.ഐ.യിൽ അംഗമായത്[1]. നിരവധി തവണ ഇദ്ദേഹം ജയിലവാസം അനുഷ്ഠിച്ചിട്ടുണ്ട്.
പി. ഗോവിന്ദൻ നമ്പ്യാർ | |
---|---|
കേരള നിയമസഭ അംഗം | |
ഓഫീസിൽ മാർച്ച് 16 1957 – ജൂലൈ 31 1959 | |
പിൻഗാമി | ഇ.പി. ഗോപാലൻ |
മണ്ഡലം | പെരിന്തൽമണ്ണ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഡിസംബർ 15, 1915 |
മരണം | 1969 | (പ്രായം 53–54)
രാഷ്ട്രീയ കക്ഷി | സി.പി.ഐ. |
As of നവംബർ 4, 2020 ഉറവിടം: നിയമസഭ |