ഇ.പി. കൃഷ്ണൻ നമ്പ്യാർ

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു ഇ.പി. കൃഷ്ണൻ നമ്പ്യാർ (ജീവിതകാലം: 26 ഒക്ടോബർ 1920 - 27 ജനുവരി 1987)[1]. ഇരിക്കൂർ നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ.എം. സ്ഥാനാർഥിയായി വിജയിച്ചാണ് മൂന്നാം കേരളനിയമസഭയിൽ അംഗമായത്. 1920 ഒക്ടോബർ 26ന് ജനിച്ചു, ഇദ്ദേഹത്തിന് രണ്ട് മകനും ഒരു മകളുമാണുണ്ടായിരുന്നത്. ഒരു അധ്യാപകൻ കൂടിയായിരുന്ന അദ്ദേഹം പലപ്പോഴായി ഒളിവിലും മൂന്ന് വർഷം തടവിലും കഴിഞ്ഞിട്ടുണ്ട്.

ഇ.പി. കൃഷ്ണൻ നമ്പ്യാർ
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
മാർച്ച് 3 1967 – ജൂൺ 26 1970
മുൻഗാമിടി.സി. നാരായണൻ നമ്പ്യാർ
പിൻഗാമിഎ. കുഞ്ഞിക്കണ്ണൻ
മണ്ഡലംഇരിക്കൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം(1920-10-26)ഒക്ടോബർ 26, 1920
മരണംജനുവരി 27, 1987(1987-01-27) (പ്രായം 66)
രാഷ്ട്രീയ കക്ഷിസി.പി.ഐ.എം.
കുട്ടികൾരണ്ട് മകൻ, ഒരു മകൾ
As of ജനുവരി 4, 2020
ഉറവിടം: നിയമസഭ

വഹിച്ച പദവികൾ തിരുത്തുക

  • കേരള നിയമസഭാംഗം - മൂന്നാം നിയമസഭ
  • മലബാർ ജില്ലാ ബോർഡംഗം -1956-ൽ
  • പ്രസിഡന്റ് - മുല്ലക്കൊടി റൂറൽ സഹകരണ ബാങ്ക്
  • അംഗം - സി.പി.ഐ.എം കണ്ണൂർ ജില്ലാക്കമ്മിറ്റി, കണ്ണൂർ ജില്ലാ കർഷക സംഘം
  • വൈസ് ചെയർമാൻ - ഇരിക്കൂർ ബ്ലോക്ക് ഉപദേശക സമിതി

തിരഞ്ഞെടുപ്പ് ചരിത്രം തിരുത്തുക

ക്രമം വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടി ലഭിച്ച വോട്ടുകൾ ഭൂരിപക്ഷം തൊട്ടടുത്ത സ്ഥാനാർത്ഥി പാർട്ടി വോട്ടുകൾ
1 1977[2] പേരാവൂർ നിയമസഭാമണ്ഡലം കെ.പി. നൂറുദ്ദീൻ കോൺഗ്രസ് 36,449 4,984 ഇ.പി. കൃഷ്ണൻ നമ്പ്യാർ സി.പി.ഐ.എം. 31,465
2 1967[3] ഇരിക്കൂർ നിയമസഭാമണ്ഡലം ഇ.പി. കൃഷ്ണൻ നമ്പ്യാർ സി.പി.ഐ.എം. 31,590 14,911 കെ.ആർ. കരുണാകരൻ കോൺഗ്രസ് 16,679
3 1965[4] ഇരിക്കൂർ നിയമസഭാമണ്ഡലം ഇ.പി. കൃഷ്ണൻ നമ്പ്യാർ സി.പി.ഐ.എം. 27,284 10,251 എ. നാരയണ നമ്പീശൻ കോൺഗ്രസ് 17,033

അവലംബം തിരുത്തുക

  1. "Members - Kerala Legislature". Retrieved 2021-01-04.
  2. "Kerala Assembly Election Results in 1977". Retrieved 2020-12-28.
  3. "Kerala Assembly Election Results in 1967". Retrieved 2020-12-11.
  4. "Kerala Assembly Election Results in 1965". Retrieved 2021-01-03.
"https://ml.wikipedia.org/w/index.php?title=ഇ.പി._കൃഷ്ണൻ_നമ്പ്യാർ&oldid=3508488" എന്ന താളിൽനിന്ന് ശേഖരിച്ചത്