കെ.പി. നൂറുദ്ദീൻ
ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍
കേരള മന്ത്രിസഭയിലെ വനം വകുപ്പ് കൈകാര്യം ചെയ്തിരുന്ന ഒരു മന്ത്രിയായിരുന്നു കെ. പി. നൂറുദ്ദീൻ (K P Nurudheen). 1939 ജൂലൈ 30 -നു ജനനം. പിതാവ് വേങ്ങാടൻ മുഹമ്മദ്, മാതാവ് മറിയുമ്മ. 1953 -ൽ യൂത്ത് കോൺഗ്രസിന്റെ കുറ്റൂർ പെരുവാമ്പ യൂണിറ്റ് സെക്രട്ടറിയായി രാഷ്‌ട്രീയപ്രവർത്തനം ആരംഭിച്ച നൂറുദ്ദീൻ പേരാവൂരിൽനിന്ന് അഞ്ച് തവണ എം.എൽ.എ. ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1982 മുതൽ 1987 വരെ കെ. കരുണാകരൻ മന്ത്രിസഭയിൽ വനം-സ്‌പോർട്‌സ് മന്ത്രിയായിരുന്നു. 1977 -ലാണു പേരാവൂരിൽനിന്നു കമ്യൂണിസ്‌റ്റ് പാർട്ടിയിലെ കൃഷ്‌ണൻ നമ്പ്യാരെ തോൽപിച്ച് ആദ്യം നിയമസഭയിലെത്തിയത്. 2016 മെയ് 29 -ന് അന്തരിച്ചു.[1]
വർഷം | മണ്ഡലം | വോട്ടർമാരുടെ എണ്ണം (1000) | പോളിംഗ് ശതമാനം | വിജയി | ലഭിച്ച വോട്ടുകൾ% | പാർട്ടി | മുഖ്യ എതിരാളി | ലഭിച്ച വോട്ടുകൾ% | പാർട്ടി |
---|---|---|---|---|---|---|---|---|---|
1991 | പേരാവൂർ നിയമസഭാമണ്ഡലം | 120.29 | 79.84 | കെ.പി. നൂറുദ്ദീൻ | 50.67 | INC | രാമചന്ദ്രൻ കടന്നപ്പള്ളി | 43.62 | ICS(SCS) |
1987 | പേരാവൂർ നിയമസഭാമണ്ഡലം | 103.98 | 85.27 | കെ.പി. നൂറുദ്ദീൻ | 46.19 | INC | രാമചന്ദ്രൻ കടന്നപ്പള്ളി | 44.45 | ICS(SCS) |
1982 | പേരാവൂർ നിയമസഭാമണ്ഡലം | 77.45 | 78.58 | കെ.പി. നൂറുദ്ദീൻ | 47.90 | IND | പി. രാമകൃഷ്ണൻ | 47.74 | ICS |
1980 | പേരാവൂർ നിയമസഭാമണ്ഡലം | 77.16 | 80.13 | കെ.പി. നൂറുദ്ദീൻ | 59.18 | INC(U) | സി. എം. കരുണാകരൻ നമ്പ്യാർ | 40.82 | INC(I) |
1977 | പേരാവൂർ നിയമസഭാമണ്ഡലം | 70.44 | 84.89 | കെ.പി. നൂറുദ്ദീൻ | 53.06 | INC | ഇ. പി. കൃഷ്ണൻ നമ്പ്യാർ | 45.81 | CPM |