ബിൽ ബ്രൈസൺ എഴുതി 2000-ൽ പ്രസിദ്ധീകരിച്ച ഓസ്ട്രേലിയയെക്കുറിച്ചുള്ള യാത്രാവിവരണപ്പുസ്തകമാണ് ഇൻ എ സൺബേൺഡ് കൺട്രി (ഇംഗ്ലീഷ്: In a sunburned country). ബ്രിട്ടണിൽ ഇത് ഡൗൺ അണ്ടർ (ഇംഗ്ലീഷ്: Down Under) എന്ന പേരിലായിരുന്നു പുറത്തിറക്കിയത്. 1990-കളുടെ അവസാനം നടത്തിയ ഓസ്ട്രേലിയൻ സഞ്ചാരത്തിൻ്റെ വിവരണമാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓസ്ട്രേലിയയുടെ അരികുകളിലുള്ള പട്ടണങ്ങളും വരണ്ട ഉൾനാടൻ പ്രദേശങ്ങളിലൂടെയും ഉള്ള യാത്രയുടെ വിവരണങ്ങൾ പുസ്തകത്തിൽ ഉൾക്കൊള്ളുന്നു.

ഇൻ എ സൺബേൺഡ് കൺട്രി
കർത്താവ്Bill Bryson
ചിത്രരചയിതാവ്Neil Gower
പുറംചട്ട സൃഷ്ടാവ്David Cook
രാജ്യംGreat Britain
ഭാഷEnglish
വിഷയംAustralia
സാഹിത്യവിഭാഗംTravel
പ്രസാധകർDoubleday
പ്രസിദ്ധീകരിച്ച തിയതി
2000
മാധ്യമംPrint
ഏടുകൾ319
ISBN0-552-99703-X
OCLC46662535
മുമ്പത്തെ പുസ്തകംNotes from a Big Country
ശേഷമുള്ള പുസ്തകംBill Bryson's African Diary

ഉള്ളടക്കം

തിരുത്തുക

മൂന്ന് ഭാഗങ്ങളായാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ഓസ്ട്രേലിയയുടെ കിഴക്കും പടിഞ്ഞാറും ബന്ധിപ്പിക്കുന്ന ഇന്ത്യൻ പസിഫിക് ട്രെയിനിൽ സിഡ്നിയിൽ നിന്ന് പെർത്തിലേക്കുള്ള സഞ്ചാരമാണ് ഇൻറ്റൂ ദ ഔട്ട്ബാക്ക് (ഇംഗ്ലീഷ്: Into the Outback) എന്ന ഒന്നാം ഭാഗത്തിലുള്ളത്. ഓസ്ട്രേലിയയുടെ തെക്കും കിഴക്കുമുള്ള ഏറ്റവും ജനവാസമേറിയ പ്രദേശങ്ങളായ സിഡ്നി, ക്യാൻബെറ, അഡെലെയ്ഡ്, മെൽബൺ എന്നീ പട്ടണങ്ങളും അവക്കിടയിലൂടെയുള്ള യാത്രയുമാണ് സിവിലൈസ്ഡ് ഓസ്ട്രേലിയ എന്ന രണ്ടാം ഭാഗം. മൂന്നാം ഭാഗമായ എറൗണ്ട് ദ എഡ്ജസിൽ ജനവാസം കുറഞ്ഞ വടക്കൻ-മദ്ധ്യ മരുഭൂമി പ്രദേശങ്ങളും പടിഞ്ഞാറൻ തീരവും വിവരിക്കുന്നു.

വിവരിക്കപ്പെടുന്ന പ്രധാനപ്പെട്ട സ്ഥലങ്ങളും കാര്യങ്ങളും

തിരുത്തുക
 
ത്രീ സിസ്റ്റേഴ്സ്
 
ലണ്ടൻ ബ്രിഡ്ജ് തകരുന്നതിനുമുമ്പ്
 
വഴിയോരത്തെ വലിയ രൂപങ്ങൾ
 
സർഫേഴ്സ് പാരഡൈസ്
 
ഡെവിൾസ് മാർബിൾസ്
 
ഉലൂരു
 
വാലി ഓഫ് ജയൻ്റ്സിലെ മരങ്ങൾക്കുമുകളിലൂടെയുള്ള നടപ്പാത
"https://ml.wikipedia.org/w/index.php?title=ഇൻ_എ_സൺബേൺഡ്_കൺട്രി&oldid=3244340" എന്ന താളിൽനിന്ന് ശേഖരിച്ചത്