സഞ്ചാരസാഹിത്യം

പൊരിച്ചമീനിന്റെ മന്ധ്രവാദിനി
(Travel literature എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു യാത്രയെക്കുറിച്ചുള്ള കാര്യങ്ങൾ യാത്രാവിവരണം എന്ന് പറഞ്ഞിരുന്നത് (Travel literature). ഇത് സാധാരണരീതിയിൽ എഴുത്തുകാരന്റെ ഏതെങ്കിലും യാത്രയെ സംബന്ധിക്കുന്നതോ, യാത്ര ചെയ്തപ്പൊൾ ഉണ്ടായ അനുഭവത്തെക്കുറിച്ചോ ആയിരിക്കും. ചിലപ്പോൾ ഇങ്ങനെയുള്ളതിന്റെ ട്രാവലോഗ് ( travelogue or itinerary) എന്നും വിശേഷിപ്പിക്കാറുണ്ട്. ലോകത്ത് സഞ്ചാര സാഹിത്യം രൂപപ്പെട്ടത് ആദ്യകാല കച്ചവട സമൂഹത്തിന്റെ യാത്രയുമായി ബന്ധപ്പെട്ടാണ്.താരതമ്യ സാഹിത്യം രൂപപ്പെടുന്നതും ഇതിന്റെ ഭാഗമായിട്ടാണ്. ഇന്ത്യയെക്കുറിച്ചും ഏഷ്യയെക്കുറിച്ചും എഴുതിയ പൗരസ്ത്യ വാദപഠനങ്ങളിലും സഞ്ചാരസാഹിത്യത്തിന്റെ സ്വാധീനം കാണാം.

First edition of Gulliver's Travels by Jonathan Swift (1726)

മലയാള സാഹിത്യത്തിൽ സഞ്ചാര സാഹിത്യം ആരംഭിക്കുന്നത് പാറേമാക്കൽ തോമാക്കത്തനാരുടെ റോമായാത്രയോടെയാണ് (വർത്തമാനപുസ്തകം). എസ്.കെ.പൊറ്റക്കാടാണ് മലയാളത്തിലെ സഞ്ചാര സാഹിത്യത്തെ വിപുലപ്പെടുത്തിയത്. ഇന്ന് വിപുലമായി വളർന്ന ഒരു സാഹിത്യ പ്രസ്ഥാനമാണ് ഇത്. ചിന്താരവി, മുസഫർ അഹമ്മദ് തുടങ്ങി ഒരു നിരയെ നമുക്ക് കാണാം.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

 
Wiktionary
itinerary എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=സഞ്ചാരസാഹിത്യം&oldid=3970599" എന്ന താളിൽനിന്ന് ശേഖരിച്ചത്