വാർബി-ഓവൻസ് ദേശീയോദ്യാനം ആസ്ത്രേലിയയിലെ വിക്റ്റോറിയയിലെ ഹ്യൂ മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 14,655 ഹെക്റ്റർ പ്രദേശത്തായി വ്യാപിച്ചുകിടക്കുന്ന ഈ ദേശീയോദ്യാനം വൻഗറാറ്റയ്ക്കു പടിഞ്ഞാറായി ഏകദേശം 10 കിലോമീറ്ററും മെൽബണിൽ നിന്നും വടാക്കു-കിഴക്കായി 240 കിലോമീറ്ററും അകലെയാണ്. [1][2]

വാർബി-ഓവൻസ് ദേശീയോദ്യാനം

Victoria
വാർബി-ഓവൻസ് ദേശീയോദ്യാനം is located in Victoria
വാർബി-ഓവൻസ് ദേശീയോദ്യാനം
വാർബി-ഓവൻസ് ദേശീയോദ്യാനം
നിർദ്ദേശാങ്കം36°19′47″S 146°11′17″E / 36.32972°S 146.18806°E / -36.32972; 146.18806
വിസ്തീർണ്ണം146.55 km2 (56.6 sq mi)[1]
Websiteവാർബി-ഓവൻസ് ദേശീയോദ്യാനം

ഈ ദേശീയോദ്യാനത്തിന് ഈ പേരു ലഭിച്ചത് വാർബി മലനിരകളുടേയും നിന്നും ഓവൻസ് നദിയുടേയും പേരിൽ നിന്നാണ്. ഈ മേഖലയിൽ 1844 താമസമാരംഭിച്ച ബെൻ വാർഡി എന്ന ചെമ്മരിയാടുകർഷകനോടുള്ള ആദരസൂചകമായാണ് മലനിരകൾക്ക് അദ്ദേഹത്തിന്റെ പേരിട്ടത്. 1987ൽ സ്റ്റേറ്റ് ഫോറസ്റ്റ് ആയി സംരക്ഷിച്ച ഈ പ്രദേശത്തെ 2010 ജൂണിൽ ദേശീയോദ്യാനമായി പ്രഖ്യാപിച്ചു. ബോക്സ്-അയൺബാക്ക് വനആവാസവ്യവസ്ഥകൾ, ഇവയുമായി ബന്ധപ്പെട്ടിരിക്കുന്ന വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന അനേകം സ്പീഷീസുകളിൽപ്പെട്ട പക്ഷികൾ എന്നിവയെ സംരക്ഷിക്കുന്നതിലുള്ള പ്രാധാന്യം മൂലം  25,300 ഹെക്റ്റർ വിസ്തീർണ്ണമുള്ള പ്രധാനപ്പെട്ട പക്ഷിസങ്കേതമായ വാർബി-ചിൽറ്റേൺ ബോക്സ്-അയൺബാക്കിൽ ഈ ദേശീയോദ്യാനത്തിന്റെ ഭാഗങ്ങൾ ഉൾപ്പെട്ടിരിക്കുന്നു. [3]

ഇതും കാണുക തിരുത്തുക

  • Protected areas of Victoria (Australia)

അവലംബം തിരുത്തുക

  1. 1.0 1.1 "Warby-Ovens National Park: Visitor Guide" (PDF). Parks Victoria (PDF). Government of Victoria. March 2012. Archived from the original (PDF) on 2018-05-08. Retrieved 16 August 2014.
  2. "Warby-Ovens National Park". Parks Victoria. Government of Victoria. Archived from the original on 2017-07-19. Retrieved 16 August 2014.
  3. "IBA: Warby-Chiltern Box-Ironbark Region". Birdata. Birds Australia. Archived from the original on 6 July 2011. Retrieved 20 November 2011.