ബിൽ ബ്രൈസൺ
ജന പ്രിയ ആംഗ്ലോ - അമേരിക്കൻ എഴുത്തുകാരനാണ് വില്യം മക്ഗ്വയർ 'ബിൽ' ബ്രൈസൺ.(ജനനം ഡിസംബർ 8, 1951) നിരവധി യാത്രാവിവരണങ്ങളും ഇംഗ്ലീഷ് ഭാഷ, ശാസ്‌ത്രസാഹിത്യ പുസ്‌തകങ്ങളുമെഴുതിയിട്ടുണ്ട്. ‘എ ഷോർട് ഹിസ്‌റ്ററി ഓഫ് നിയർലി എവരിതിങ്ങ് ഇംഗ്ലണ്ടിൽ മാത്രം മൂന്നുലക്ഷത്തിലേറെ പ്രതികൾ വിറ്റഴിഞ്ഞു. അമേരിക്കയിൽ ജനിച്ച ബിൽ 1973 ൽ ബ്രിട്ടൻ സന്ദർശിക്കാനെത്തി, അവിടെ തുടരാൻ തീരുമാനിക്കുകയായിരുന്നു. 1995 നും 2003 നുമിടയ്ക്ക് വീണ്ടും അമേരിക്കയിലേക്കു വന്നു. ഡർഹാം സർവകലാശാല യുടെ ചാൻസലറായി 2005 മുതൽ2011 വരെ പ്രവർത്തിച്ചു.[1][2][3][4]
ബിൽ ബ്രൈസൺ | |
---|---|
ജനനം | വില്യം മക്ഗ്വയർ 'ബിൽ' ബ്രൈസൺ ഡിസംബർ 8, 1951 Des Moines, Iowa, United States |
തൊഴിൽ | എഴുത്തുകാരൻ |
Genre | |
വെബ്സൈറ്റ് | |
billbryson |
‘നോട്‌സ് ഫ്രം എ സ്‌മാൾ ഐലൻഡ്’(1995), എന്ന യാത്രാവിവരണം പ്രസിദ്ധീകരിച്ചതോടെ യു.കെ. യിൽ ശ്രദ്ധേയനായി. ‘എ ഷോർട് ഹിസ്‌റ്ററി ഓഫ് നിയർലി എവരിതിങ്ങ്’ (2003), എന്ന ശാസ്ത്രസഞ്ചാര കൃതി ലോകമെമ്പാടും വില്പനയിൽ ചരിത്രം സൃഷ്ടിച്ചു .
ആദ്യ കാല ജീവിതം
തിരുത്തുകസ്പോർട്സ് ലേഖകനായിരുന്ന ബിൽ ബ്രൈസൺ സീനിയറിന്റെയും ഐറിഷുകാരിയായ ആഗ്നസ് മേരിയുടെയും മകനായി അമേരിക്കയിലെ ഡെയ്മൊയിൻസ്, അയോവയിൽ ജനിച്ചു. .[5] മൈക്കൽ(1942–2012), എന്നൊരു സഹോദരനും മേരി ജെയിൻ എലിസബത്ത് എന്നൊരു സഹോദരിയുമുണ്ട്. 2006 ൽ പ്രസിദ്ധീകരിച്ച ലൈഫ് ആൻഡ് ടൈംസ് ഓഫ് ദ തണ്ടർബൾട്ട് കിഡ് എന്ന ഗ്രന്ഥത്തിൽ ഡെയ്മൊയിൻസിലെ തന്റെ ബാല്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സ്മരണകളുണ്ട് .
ഡ്രേക്ക് സർവകലാശാലയിൽ രണ്ടു വർഷത്തോളം പഠിച്ചെങ്കിലും പൂർത്തിയാക്കിയില്ല.1972 ൽ നാലു മാസത്തെ യൂറോപ്പ് സന്ദർശനത്തിനിറങ്ങി. അടുത്ത വർഷം ഹൈസ്കൂൾ കാലത്തെ സുഹൃത്ത് സ്റ്റീഫൻ കാറ്റ്സുമൊത്ത് വീണ്ടും യൂറോപ്പിലേക്കു മടങ്ങി.[6]
യുണൈറ്റഡ് കിങ്ഡത്തിലേക്ക്
തിരുത്തുക1973 ൽ യൂറോപ്പ് യാത്രയ്ക്കിടെ ബ്രിട്ടൺ സന്ദർശിച്ച ബിൽ അവിടെ തുടരാൻ തീരുമാനിച്ചു.[7] ഒരു മാനസിക രോഗാശുപത്രിയിലായിരുന്നു ജോലി.[8] അവിടെ നഴ്സായിരുന്ന സിന്തിയാ ബില്ലനെ പിന്നീട് വിവാഹം കഴിച്ചു [8] 1975 ൽ ഡെയ്മൊയിൻസിലേക്കു സർവകലാശാലാ ഡിഗ്രി പൂർത്തിയാക്കാനായി രണ്ടു പേരും മടങ്ങി. 1977 ൽ ബ്രിട്ടനിൽ സ്ഥിരതാമസമായി.[9]
പത്രപ്രവർത്തകനായാണ് ജോലി തുടങ്ങുന്നത്. പിന്നെ മുഴുവൻസമയ എഴുത്തുകാരനായി. ടൈംസ് പത്രത്തിന്റെ ബിസിനസ് വിഭാഗത്തിന്റെ കോപ്പി എഡിറ്ററും ഇൻഡിപെൻഡന്റ് പത്രത്തിന്റെ ദേശീയ ഉപ മേധാവിയുമായി പ്രവർത്തിച്ചു. 1987, ൽ പത്ര പ്രവർത്തനമുപേക്ഷിച്ചു. മുഴുവൻസമയ എഴുത്തുകാരനായി.
ബില്ലിന് ബ്രിട്ടനിലും അമേരിക്കയിലുമായി ഇപ്പോൾ ഇരട്ട പൗരത്വമുണ്ട്.[8]
രചനകൾ
തിരുത്തുക2003, ലെ ലോക പുസ്തക ദിനത്തിൽ ബ്രിട്ടീഷ് വോട്ടർമാർ ബ്രൈസന്റെ ‘നോട്‌സ് ഫ്രം എ സ്‌മാൾ ഐലൻഡ്’ എന്ന പുസ്തകം ബ്രിട്ടീഷ് വ്യക്തിത്വത്തിന്റെ ചുരുക്കമായി തെരഞ്ഞെടുത്തു.[10] ആ വർഷം അദ്ദേഹത്തെ ഇംഗ്ലീഷ് പൈതൃകത്തിന്റെ കമ്മീഷണറായി നിയമിച്ചു. 2006 നവംബറിൽ അന്നത്തെ ബ്രിട്ടൺ പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയറിനെ ബിൽ ഇന്റർവ്യൂ ചെയ്തു .[11]
ഇംഗ്ലീഷ് ഭാഷയുടെ ചരിത്രത്തെ അനാവരണം ചെയ്യുന്ന ദ മദർ ടങ്, മേഡ് ഇൻ അമേരിക്ക എന്നീ രണ്ടു കൃതികൾ ബില്ലെഴുതിയിട്ടുണ്ട്.
പുരസ്കാരങ്ങളും ബഹുമതികളും
തിരുത്തുക2004 ൽ എ ഷോർട് ഹിസ്‌റ്ററി ഓഫ് നിയർലി എവരിതിങ്ങ് എന്ന ഗ്രന്ഥത്തിന് അവന്റിസ് പുരസ്കാരവും 2005 ൽ യൂറോപ്യൻ യൂണിയന്റെ ദെക്കാർത്തസ് പുരസ്കാരവും ലഭിച്ചു. [12][12] 2005 ൽ തന്നെ റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രിയുടെ പ്രസിഡന്റ് പുരസ്കാരവും ലഭിച്ചു. 2007 ൽ ബോസ്റ്റൺ ശാസ്ത്ര മ്യൂസിയത്തിന്റെ ബ്രാഡ്ഫോർഡ് വാഷ്ബോൺ പുരസ്കാരം ലഭിച്ചു.
2013 ൽ റോയൽ സൊസൈറ്റി ഫെല്ലോ ആയി തെരഞ്ഞെടുത്തു. [13] ഈ ബഹുമതിക്കർഹനാകുന്ന ബ്രിട്ടീഷുകാരനല്ലാത്ത ആദ്യയാളായി.[14][15]
മലയാളത്തിൽ
തിരുത്തുകഎ ഷോർട് ഹിസ്‌റ്ററി ഓഫ് നിയർലി എവരിതിങ്ങ് എന്ന പുസ്തകത്തിൻറെ മലയാള പരിഭാഷ പ്രപഞ്ച മഹാകഥ- എല്ലാ പ്രപഞ്ച വസ്തുക്കളുടെയും ഹ്രസ്വ ചരിത്രം എന്ന പേരിൽ ഡി സി ബുക്ക്സ് പുറത്തിറക്കിയിട്ടുണ്ട്.[16]
കൃതികൾ
തിരുത്തുകTitle | Publication Date | Genre | Notes |
---|---|---|---|
ദ പാലസ് അണ്ടർ ദ ആൽപ്സ് ആൻഡ് ഓവർ 200 അദർ അൺ യൂസുവൽ അൺസ്പോയിൽഡ് ആൻഡ് ഇൻഫ്രീക്വന്റ്‌ലി വിസിറ്റഡ് സ്പോട്ട്സ് ഇൻ 16 യൂറോപ്യൻ കൺട്രീസ്[17] | 1985-01-? | യാത്ര | |
ദ ലോസ്‌ട് കോണ്ടിനന്റ് | 1989-08-? | യാത്ര | |
മദർ ടങ്ങ്(UK) | 1990-06-01 | ഭാഷ |
Adapted for Journeys in English in 2004 for BBC Radio 4. |
നെയ്‌ദർ ഹിയർ നോർ ദേർ | 1992-02-01 | യാത്ര | Featuring Stephen Katz |
മെയ്‌ഡ് ഇൻ അമേരിക്ക (U.S.) | 1994-07-04 | ഭാഷ | |
നോട്‌സ് ഫ്രം എ സ്‌മാൾ ഐലൻഡ് | 1996-05-16 | യാത്ര | Adapted for television by Carlton Television in 1998. |
എ വോക് ഇൻ ദ വുഡ്‌സ് | 1998-05-04 | യാത്ര | Featuring Stephen Katz |
നോട്‌സ് ഫ്രം എ ബിഗ് കൺട്രി (UK) | 1999-01-01 | യാത്ര | |
ഡൗൺ അണ്ടർ (UK) | 2000-06-06 | യാത്ര | |
ബ്രൈസൺസ് ഡിക്ഷണറി ട്രബിൾസം വേഡ്സ് | 2002-09-17 | ഭാഷ | |
വാക്ക് എബൗട്ട് | 2002-10-01 | യാത്ര | Single volume containing Down Under and A Walk in the Woods. |
ആഫ്രിക്കൻ ഡയറി | 2002-12-03 | യാത്ര | Travels in Africa for CARE International. |
എ ഷോർട് ഹിസ്‌റ്ററി ഓഫ് നിയർലി എവരിതിങ്ങ് | 2003-05-06 | ശാസ്ത്രം | |
ലൈഫ് ആൻഡ് ടൈംസ് ഓഫ് ദ തണ്ടർബൾട്ട് കിഡ് | 2006-10-17 | ഓർമ്മ | |
ഷേക്സ്പീയർ ദ വേൾഡ് അസ് എ സ്റ്റേജ് | 2007-01-01 | ജീവചരിത്രം | |
ബ്രൈസൺസ് ഡിക്ഷണറി ഫോർ റൈറ്റേഴ്‍സ് ആൻഡ് എഡിറ്റർസ് | 2008-05-20 | ഭാഷ | |
ഐക്കൺ ഓഫ് ഇംഗ്ലണ്ട് |
2008-09-09 | ചരിത്രം | A collection of essays from various contributors, edited by Bryson |
എ ഷോർട് ഹിസ്‌റ്ററി ഓഫ് നിയർലി എവരിതിങ്ങ് | 2009-10-27 | ശാസ്ത്രം | |
അറ്റ് ഹോം: എ ഷോർട്ട് ഹിസ്റ്ററി ഓഫ് പ്രൈവറ്റ് ലൈഫ് | 2010-12-05 | ചരിത്രം | |
ഒൺ സമ്മർ: അമേരിക്ക, 1927 | 2013-10-01 | ചരിത്രം | |
ദ റോഡ് ടു ലിറ്റിൽ ഡ്രിബ്ലിംഗ്: മോർ നോട്ട്സ് ഫ്രം എ സ്മാൾ ഐലാൻഡ് | 2015-10-08 | യാത്ര | |
ദി ബോഡി എ ഗൈഡ് ഫോർ ഒക്ക്യുപെൻസ്[18] | 2019-10-03 | ശാസ്ത്രം |
അവലംബം
തിരുത്തുക- ↑ Bill Bryson Profile at Durham University
- ↑ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ബിൽ ബ്രൈസൺ
- ↑ ബിൽ ബ്രൈസൺ ശേഖരിക്കപ്പെട്ട വാർത്തകളും വിവരണങ്ങളും. ദി ഗാർഡിയനിൽ
- ↑ ബിൽ ബ്രൈസൺ വാർത്തകൾ ന്യൂ യോർക്ക് ടൈംസിൽ
- ↑ The Life and Times of the Thunderbolt Kid, p121.
- ↑ http://www.usatoday.com/story/life/movies/2015/09/01/bill-brysons-stephen-katz/71494350/
- ↑ http://www.theguardian.com/books/2015/mar/14/bill-bryson-books-interview-follow-up-notes-from-a-small-island
- ↑ 8.0 8.1 8.2 http://www.belfasttelegraph.co.uk/life/books/bill-bryson-im-american-but-i-cheer-for-england-now-in-the-world-cup-until-they-get-kicked-out-34136384.html
- ↑ Longden, Tom. "Famous Iowans: Bill Bryson". Des Moines Register.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Bryson tops 'England' poll". BBC News. 2003-03-06. Retrieved 2008-08-05.
- ↑ PM in conversation with Bill Bryson (published 2006-11-30), 2006-11-29, archived from the original on 2007-10-27, retrieved 2009-04-10
- ↑ 12.0 12.1 Pauli, Michelle (2005-12-07). "Bryson wins Descartes prize for his guide to science". The Guardian. London.
- ↑ "Mr Bill Bryson OBE FRS Honorary Fellow". London: Royal Society. Archived from the original on 2015-10-05.
- ↑ "New Fellows 2013". Royal Society. 2013-05-02. Retrieved 2012-05-03.
- ↑ "Honorary Fellows of the Royal Society". Royal Society. 2013-05-23. Retrieved 2013-11-24.
- ↑ www.dcbooks.com (2019-02-02). "പ്രപഞ്ചമഹാകഥ" (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2021-05-18.
- ↑ http://www.wanderlust.co.uk/magazine/articles/interviews/bill-bryson-interview-author
- ↑ "Bill Bryson returns with The Body: A Guide for Occupants". Retrieved 2021-05-18.