ഇൻസ്റ്റിറ്റ്യൂഷണൽ റെപ്പോസിറ്ററി
ഗവേഷണസ്ഥാപനത്തിന്റേയോ സർവ്വകലാശാലയുടേയോ ബുദ്ധിപരമായ ഉൽപന്നങ്ങൾ ഡിജിറ്റൽ രൂപത്തിൽ ശേഖരിക്കുന്നതിനും സൂക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനും വേണ്ടിയുള്ള ഓൺലൈൻ ശേഖരണികളാണ് ഇൻസ്റ്റിറ്റ്യൂഷണൽ റെപ്പോസിറ്ററീസ് (Institutional Repository). ഗവേഷണ പ്രബന്ധങ്ങൾ, ലേഖനങ്ങൾ, വൈജ്ഞാനിക അദ്ധ്യാപനങ്ങൾ (അദ്ധ്യാപനങ്ങൾ ), ഉപന്യാസങ്ങൾ തുടങ്ങിയ ബുദ്ധിപരമായ ഉത്പന്നങ്ങളാണ് ഒരു ഇൻസ്റ്റിറ്റ്യൂഷണൽ റെപ്പോസിറ്ററിലെ ശേഖരങ്ങൾ. ഒരു സ്ഥാപനത്തിന്റെ ബുദ്ധിപരമായ മുതൽക്കൂട്ടുകളുടെ തുറന്ന ലഭ്യത ഉറപ്പാക്കുവാൻ ഇൻസ്റ്റിറ്റ്യൂഷണൽ റെപ്പോസിറ്ററി വഴി സാധിക്കുന്നു.
നേട്ടങ്ങൾ
തിരുത്തുക- സ്ഥാപനത്തിന്റെ ബുദ്ധിപരമായ ഉൽപന്നങ്ങൾ ഡിജിറ്റൽ രൂപത്തിൽ ശേഖരിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു.
- ഗവേഷണസ്ഥാപനങ്ങളുടേയോ സർവ്വകലാശാലകളുടേയോ ഗവേഷണ ഉത്പന്നങ്ങൾ ലോകത്തിലു മുമ്പിൽ തുറന്നുകാണിക്കുവാൻ എളുപ്പത്തിൽ സാധ്യമാക്കുന്നു.
- സ്ഥാപനത്തിന്റെ വൈജ്ഞാനിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുവാനും അളക്കുവാനും സാധിക്കുന്നു.
- സ്ഥാപനത്തിന്റെ ബുദ്ധിപരമായ മുതൽക്കൂട്ടുകളുടെ തുറന്ന ലഭ്യത ഉറപ്പാക്കുവാൻ ഇൻസ്റ്റിറ്റ്യൂഷണൽ റെപ്പോസിറ്ററി വഴി സാധിക്കുന്നു.
ഇൻസ്റ്റിറ്റ്യൂഷണൽ റെപ്പോസിറ്ററി സോഫ്ട്വെയറുകൾ
തിരുത്തുക- ഡി സ്പേസ്
- ഇപ്രിന്റ്സ്
- Fedora Commons
- Invenio
- MyCoRe
- Opus
- SobekCM
- Greenstone