ഒരു ഓപ്പൺ സോഴ്സ് ഇൻസ്റ്റിറ്റ്യൂഷണൽ റെപ്പോസിറ്ററി സോഫ്ട്വെയർ പാക്കേജാണ് (open source institutional repository software package ) ഇപ്രിന്റ്സ് (EPrints). സാധാരണയായി ഗവേഷണ സ്ഥാപനങ്ങളോ മറ്റുവിദ്യാഭ്യാസ സ്ഥാപനങ്ങളോ അവരുടെ ബുദ്ധിപരമായ ഉത്പന്നങ്ങൾ ശേഖരിക്കുവാനും അവ വളരെ എളുപ്പത്തിൽ ആളുകളിലേക്കെത്തിക്കാനും വേണ്ടിയാണ് ആണ് വിവരസംഗ്രഹാലയങ്ങൾ നിർമ്മിക്കുന്നത്. ഗവേഷണ പ്രബന്ധങ്ങൾ, ലേഖനങ്ങൾ, വൈജ്ഞാനിക അദ്ധ്യാപനങ്ങൾ (അദ്ധ്യാപനങ്ങൾ )തുടങ്ങിയ ബുദ്ധിപരമായ ഉത്പന്നങ്ങളാണ് ഒരു വിവരസംഗ്രഹാലയത്തിലെ ശേഖരങ്ങൾ. പല വിവരസംഗ്രഹാലയങ്ങളിൽ നിന്നും മെറ്റാഡാറ്റ ശേഖരിക്കുന്ന പ്രോട്ടോകോൾ ആയ ഒ.എ.ഐ.പി.എം.എച്ച്. ( Open Archives Initiative Protocol for Metadata Harvesting.)ന് അനുകൂലമായതാണ്. ഒരു വിവരസംഗ്രഹാലയ സോഫ്ട്വെയർ അഥവാ ഇൻസ്റ്റിറ്റ്യൂഷണൽ റെപ്പോസിറ്ററി സോഫ്ട്വെയർ (institutional repository software) എന്ന നിലയിൽ ഇപ്രിന്റ്സ്ന് ഡോക്യുമെന്റ് മാനേജ്മെന്റ് സിസ്റ്റത്തിന്റെ ചില വിശേഷഗുണങ്ങൾ കൂടിച്ചേർന്നിട്ടുണ്ട്. യൂണിവേഴ്സിറ്റി ഓഫ് സൗത്താംപ്റ്റൺ ഓഫ് ഇലക്ട്രോണിക്സ് ആന്റ് കമ്പ്യൂട്ടർ സയൻസ് ആണ് ഇപ്രിന്റ്സ് പുറത്തിറക്കിയത്. [1]

Eprints
വികസിപ്പിച്ചത്University of Southampton
Stable release
3.3.13 / 8 ജനുവരി 2015 (2015-01-08), 3605 ദിവസങ്ങൾ മുമ്പ്
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷPerl
ഓപ്പറേറ്റിങ് സിസ്റ്റംCross-platform
തരംInstitutional repository software
അനുമതിപത്രംGPL
വെബ്‌സൈറ്റ്software.eprints.org

ചരിത്രം

തിരുത്തുക

ആദ്യത്തെ ഇൻസ്റ്റിറ്റ്യൂഷണൽ റെപ്പോസിറ്ററി സോഫ്ട്വെയർ ആയ ഇപ്രിന്റ്സ് ന്റെ ആദ്യപതിപ്പ് 2000ത്തിൽ യൂണിവേഴ്സിറ്റി ഓഫ് സൗത്താംപ്റ്റൺ ഓഫ് ഇലക്ട്രോണിക്സ് ആന്റ് കമ്പ്യൂട്ടർ സയൻസ് പുറത്തിറക്കി.

സവിശേഷതകൾ

തിരുത്തുക
  • സ്വതന്ത്ര സോഫ്റ്റ് വെയർ വിഭാഗത്തിൽ പ്പെടുന്ന ഇതിന്റെ സോഴ്സ് കോഡ് നമുക്ക് ലഭ്യമാണ്.
  • ഇപ്രിന്റ്സിൽ ഉപയോഗപരമായ മാറ്റങ്ങൾ വരുത്താവുന്നതാണ് .
    • യൂസർ ഇന്റർ ഫേസിൽ ഭേദഗതി വരുത്താവുന്നതാണ്: ഇതിന്റെ യൂസർ ഇന്റർ ഫേസിൽ ആവശ്യാനുസരണം ഭേദഗതി വരുത്താവുന്നതാണ്. സാധാരണയായി സ്ഥാപനത്തിന്റെ വിഷയസ്വഭാവമനുസരിച്ച് അവരുടെ ഡിസ്പേസിന്റെ യൂസർ ഇന്റർ ഫേസിൽ മാറ്റങ്ങൾ വരുത്താറുണ്ട്.
    • മെറ്റാഡാറ്റ രൂപമാതൃകയിൽ ഭേദഗതി വരുത്താവുന്നതാണ്. ഡുബ്ലിൻകോർ മെറ്റാഡാറ്റ രൂപമാതൃകയാണ് ഡിസ്പേസിൽ ഉപയോഗിക്കുന്നത്. എന്നിരുന്നാൽപോലും മെറ്റാഡാറ്റയുടെ ഘടകങ്ങൾ (ഫീൽഡുകൾ) തിരുത്തുവാനും പുതിയഘടകങ്ങൾ കൂട്ടിച്ചേർക്കുവാനും സാധിക്കും.
    • പലതരത്തിലുള്ള തിരച്ചിലുകളും (ഗ്രന്ഥകാരൻ, തലക്കെട്ട്, ദിവസം, സൂചകപദം) ഡിസ്പേസിലൂടെ സാധ്യമാണ്. ഇത്തരത്തിലുള്ള തിരച്ചിലുകളിലും ആവശ്യാനുസരണം ഭേദഗതി വരുത്താവുന്നതാണ്.
  • ഡിജിറ്റൽ സ്രോതസ്സുകളെ സൂക്ഷിക്കാനും കൃത്യമായി മെറ്റാഡാറ്റനൽകുവാനും ഉപഭോക്താവിന്റെ തിരച്ചിലുകൾക്ക് കൃത്യമായ ഉത്തരങ്ങൾ നൽകുവാനും ഡിസ്പേസുകൊണ്ട് സാധിക്കും .
  • ഡിസ്പേസിൽ പലരൂപത്തിലുള്ള ഡിജിറ്റൽ സ്രോതസ്സുകൾ (PDF, Word, JPEG, MPEG, TIFF തുടങ്ങിയവ) ഉൾകൊള്ളുവാൻ സാധിക്കും.
  • ഒരു വെബ് ബേസ്ഡ് ഇൻസ്റ്റിറ്റ്യൂഷണൽ റെപ്പോസിറ്ററി സോഫ്ട്വെയറാണ് ഇപ്രിന്റ്സ് .
  • ലിനക്സ്, വിൻഡോസ്, സൊളാരിസ് തുടങ്ങിയ പലതരം ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലും ഇത് പ്രവർത്തിക്കും.


  1. Tansley, R. & Harnad, S. (2000) Eprints.org Software for Creating Institutional and Individual Open Archives D-Lib Magazine 6 (10)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഇപ്രിന്റ്സ്&oldid=3937041" എന്ന താളിൽനിന്ന് ശേഖരിച്ചത്