ഓപ്പൺഡോർ
ഓപ്പൺ ആക്സെസ് ഇൻഫോർമേഷൻ റെപ്പോസിറ്ററികളുടെ ആധികാരികഡയറക്ടറി (പട്ടിക) ഉൾകൊള്ളുന്ന ഒരു വെബ്സൈറ്റാണ് ഓപ്പൺഡോർ (OpenDOAR- The Directory of Open Access Repositories).ഓൺലൈൻ റെപ്പോസിറ്ററികളുടെ ഗുണനിലവാരം ഉറപ്പുവരുത്തിയതിനുശേഷമാണ് ഓപ്പൺഡോറിൽ ഇവയെ ഉൾപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ ലോകത്തിലെ ഗുണനിലവാരമുള്ള വിവരസംഗ്രഹാലയങ്ങളുടെ (ഇൻഫോർമേഷൻ റെപ്പോസിറ്ററികൾ) പട്ടിക ഓപ്പൺഡോറിൽ ലഭ്യമാണ്.[2] ഓപ്പൺഡോർ നിലനിർത്തുന്നതും നിയന്ത്രക്കുന്നതും ഷേർപ(SHERPA- Securing a Hybrid Environment for Research Preservation and Access) എന്ന സേവന സംഘടനയാണ്. [3]
ലഭ്യമായ ഭാഷകൾ | English |
---|---|
യുആർഎൽ | www |
അലക്സ റാങ്ക് | 491,382 (as of October 2015)[1] |
വാണിജ്യപരം | No |
നിജസ്ഥിതി | Online |
ചരിത്രം
തിരുത്തുകഗവേഷകരുടേയും പണ്ഡിതൻമാരുടേയും വിദ്യാർത്ഥികളുടേയും ഇടപെടലുകളുടെ ഭാഗമായി 2003 ഓടുകൂടി ഓൺലൈൻ ഓപ്പൺ ആക്സെസ് റിസർച്ച് ആർകേവുകളുടെ ഗണ്യമായവളർച്ച ലോകത്തു ണ്ടായി. ഓപ്പൺ ആക്സെസ് റെപ്പോസിറ്ററികളുടെ പട്ടികകൾ ധാരാളം നിലനിലവിലുണ്ടായിരുന്നെങ്കിലും ഓപ്പൺ ആക്സെസ് ഇൻഫോർമേഷൻ റെപ്പോസിറ്ററികളുടെ കൃത്യമായി വിന്യസിച്ച ഒരു ആധികാരിക ഡയറക്ടറിയുടെ ആവശ്യകത ഉണ്ടായിരുന്നു. ഓപ്പൺ ആക്സെസ് പ്രസ്ഥാനത്തിന് അടിസ്ഥാനമുറപ്പിച്ചുകൊണ്ട് ലോകമൊട്ടുക്കുമുള്ള റിസർച്ച് റെപ്പോസിറ്ററികളുടെ കൃത്യമായി വിന്യസിച്ച ഒരു ആധികാരിക ഡയറക്ടറി എന്ന ഉദ്ദേശത്തോടുകൂടി യു. കെയിലെ നോട്ടിങ്ഹാം സർവ്വകലാശാലയും സ്വീഡനിലെ ലുൻഡ് സർവ്വകലാശാലയും സംയുക്തമായി ചേർന്ന് ഓപ്പൺഡോറിന് രൂപം നൽകി.. [4]
ലക്ഷ്യങ്ങൾ
തിരുത്തുക- ഗവേഷണപ്രവർത്തനങ്ങളെയും വിദ്യാഭ്യാസ പ്രവർത്തനങ്ങളേയും പരിപോഷിപ്പിക്കുകയും പിൻതുണക്കുകയും ചെയ്യുക.
- വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളുടേയും മറ്റും വിവരസംഗ്രഹാലയങ്ങളുടേയും സമഗ്രവും ആധികാരികവുമായ പട്ടിക നിലനിർത്തുക.
- അന്താരാഷ്ട്രതലത്തിൽ ഓപ്പൺ ആക്സെസ് ഇൻഫോർമേഷൻ റെപ്പോസിറ്ററികളുടെ ആവശ്യകത വ്യക്തമാക്കുക.
- ഗവേഷകരുടെ ബുദ്ധിപരമായ ഉൽപന്നങ്ങളുടെ (ഗവേഷണ പ്രബന്ധങ്ങൾ, ലേഖനങ്ങൾ, വൈജ്ഞാനിക അദ്ധ്യാപനങ്ങൾ) തുറന്ന ലഭ്യത പലവിധത്തിൽ ഉറപ്പുവരുത്തുക.
- ലോകത്തിലെ ഇൻഫോർമേഷൻ റെപ്പോസിറ്ററികളെ ആളുകളിലേക്കെത്തിക്കുകയും പ്രചരിപ്പിക്കുകയും അവയുടെ ഉപയോഗം വർദ്ധിപ്പിക്കുകയും ചെയ്യുക.[5]
കൂടുതൽ വായനയ്ക്ക്
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Ranking for opendoar.org". Alexa.com. Archived from the original on 2018-12-28. Retrieved 2015-10-21.
- ↑ "About OpenDOAR". OpenDOAR. OpenDOAR. Archived from the original on 2013-06-23. Retrieved 29 മാർച്ച് 2016.
- ↑ "About OpenDOAR". OpenDOAR. OpenDOAR. Archived from the original on 2013-06-23. Retrieved 29 മാർച്ച് 2016.
- ↑ "About OpenDOAR". OpenDOAR. OpenDOAR. Archived from the original on 2013-06-23. Retrieved 29 മാർച്ച് 2016.
- ↑ "About OpenDOAR". OpenDOAR. OpenDOAR. Archived from the original on 2013-06-23. Retrieved 29 മാർച്ച് 2016.