ലോകവ്യാപകമായി ഉപയോഗിക്കുന്ന ഒരു ഓപ്പൺ സോഴ്സ് വിവരസംഗ്രഹാലയ സോഫ്ട്വെയർ പാക്കേജാണ് (open source institutional repository software package ) ഡിസ്പേസ് (DSpace)[2]. സാധാരണയായി ഗവേഷണ സ്ഥാപനങ്ങളോ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളോ അവരുടെ ബുദ്ധിപരമായ ഉത്പന്നങ്ങൾ ശേഖരിക്കുവാനും അവ വളരെ എളുപ്പത്തിൽ ആളുകളിലേക്കെത്തിക്കാനും വേണ്ടിയാണ് ആണ് വിവരസംഗ്രഹാലയങ്ങൾ നിർമിക്കുന്നത്. ഗവേഷണ പ്രബന്ധങ്ങൾ, ലേഖനങ്ങൾ, വൈജ്ഞാനിക അദ്ധ്യാപനങ്ങൾ തുടങ്ങിയ ബുദ്ധിപരമായ ഉത്പന്നങ്ങളാണ് ഒരു വിവരസംഗ്രഹാലയത്തിലെ ശേഖരങ്ങൾ. ഒരു വിവരസംഗ്രഹാലയ സോഫ്ട്വെയർ അഥവാ ഇൻസ്റ്റിറ്റ്യൂഷണൽ റെപ്പോസിറ്ററി സോഫ്ട്വെയർ (institutional repository software) എന്ന നിലയിൽ ഡിസ്പേസിന് കണ്ടെന്റ് മാനേജ്മെന്റ് സിസ്റ്റത്തിന്റേയും ഡോക്യുമെന്റ് മാനേജ്മെന്റ് സിസ്റ്റത്തിന്റേയും ചില വിശേഷഗുണങ്ങൾ കൂടിച്ചേർന്നിട്ടുണ്ട്. ഒരു ഡിജിറ്റൽ ലൈബ്രറിക്കാവശ്യമായ എല്ലാഗുണങ്ങളും ചേർന്ന ഒരു ഇൻസ്റ്റിറ്റ്യൂഷണൽ റെപ്പോസിറ്ററി സോഫ്ട്വെയറാണ് ഡിസ്പേസ് .

DSpace
Original author(s)MIT and HP Labs
വികസിപ്പിച്ചത്DuraSpace
ആദ്യപതിപ്പ്November 2002
Stable release
5.3[1] / 29 ജൂലൈ 2015; 9 വർഷങ്ങൾക്ക് മുമ്പ് (2015-07-29)
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷJava
ഓപ്പറേറ്റിങ് സിസ്റ്റംCross-platform
തരംInstitutional repository software
അനുമതിപത്രംBSD licence
വെബ്‌സൈറ്റ്www.dspace.org

ചരിത്രം

തിരുത്തുക

മസ്സാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടേയും ഹൗലെറ്റ് പെക്കാർഡ് ലാബിന്റേയും ശ്രമഫലമായി 2002 നവംബറിൽ ആണ് ഡിസ്പേസിന്റെ ആദ്യ പതിപ്പ്‌ പുറത്തിറങ്ങിയത്.[3] 2004 ൽ നടന്ന ഉപയോക്തൃകൂട്ടായ്മയുടെ ഫലമായി ഡിസ്പേസ് ഫെഡറേഷൻ രൂപം കൊണ്ടു.[4] പിന്നീടുള്ള ഡിസ്പേസ് സോഫ്ട്വെയറിന്റെ വികസനത്തിന് ഡിസ്പേസ് ഫെഡറേഷന്റെ രൂപീകരണം സഹായകമായി. 2007 ൽ മസ്സാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും ഹൗലെറ്റ് പെക്കാർഡ് ലാബും കൂടി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഡിസ്പേസ് ഫൗൺഡേഷന് രൂപം നൽകി.[5] 2009 ൽ ഫെഡോറ കോമ്മൺസുമായി ചേർന്ന് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഡ്യുറാസ്പേസിന് രൂപം നൽകി.[6] ഇപ്പോൾ ഡിസ്പേസ് സോഫ്ട്വെയർ വികസകർക്കും ഉപഭോക്താക്കൾക്കും നേതൃത്വവും നിർദ്ദേശങ്ങളും നൽകുന്നത് ഡ്യുറാസ്പേസ് ആണ്.

സവിശേഷതകൾ

തിരുത്തുക
  • സ്വതന്ത്ര സോഫ്റ്റ് വെയർ വിഭാഗത്തിൽ പ്പെടുന്ന ഇതിന്റെ സോഴ്സ് കോഡ് നമുക്ക് ലഭ്യമാണ്.
  • ഡിസ്പേസിൽ ഉപയോഗപരമായ മാറ്റങ്ങൾ വരുത്താവുന്നതാണ് .
    • ഇതിന്റെ യൂസർ ഇന്റർഫേസിൽ ആവശ്യാനുസരണം ഭേദഗതി വരുത്താവുന്നതാണ്. സാധാരണയായി സ്ഥാപനത്തിന്റെ വിഷയസ്വഭാവമനുസരിച്ച് അവരുടെ ഡിസ്പേസിന്റെ യൂസർ ഇന്റർഫേസിൽ മാറ്റങ്ങൾ വരുത്താറുണ്ട്.
    • മെറ്റാഡാറ്റ രൂപമാതൃകയിൽ ഭേദഗതി വരുത്താവുന്നതാണ്. ഡുബ്ലിൻകോർ മെറ്റാഡാറ്റ രൂപമാതൃകയാണ് ഡിസ്പേസിൽ ഉപയോഗിക്കുന്നത്. എന്നിരുന്നാൽപോലും മെറ്റാഡാറ്റയുടെ ഘടകങ്ങൾ (ഫീൽഡുകൾ) തിരുത്തുവാനും പുതിയ ഘടകങ്ങൾ കൂട്ടിച്ചേർക്കുവാനും സാധിക്കും.
    • പലതരത്തിലുള്ള തിരച്ചിലുകളും (ഗ്രന്ഥകാരൻ, തലക്കെട്ട്, ദിവസം, സൂചകപദം) ഡിസ്പേസിലൂടെ സാധ്യമാണ്. ഇത്തരത്തിലുള്ള തിരച്ചിലുകളിലും ആവശ്യാനുസരണം ഭേദഗതി വരുത്താവുന്നതാണ്.
  • ഡിജിറ്റൽ സ്രോതസ്സുകളെ സൂക്ഷിക്കാനും കൃത്യമായി മെറ്റാഡാറ്റ നൽകുവാനും ഉപഭോക്താവിന്റെ തിരച്ചിലുകൾക്ക് കൃത്യമായ ഉത്തരങ്ങൾ നൽകുവാനും ഡിസ്പേസുകൊണ്ട് സാധിക്കും .
  • ഡിസ്പേസിൽ പലരൂപത്തിലുള്ള ഡിജിറ്റൽ സ്രോതസ്സുകൾ (PDF, Word, JPEG, MPEG, TIFF തുടങ്ങിയവ) ഉൾകൊള്ളുവാൻ സാധിക്കും.
  • യൂണികോഡ് ഭാഷാസംവിധാനം.
  • ഒരു വെബ് ബേസ്ഡ് ഇൻസ്റ്റിറ്റ്യൂഷണൽ റെപ്പോസിറ്ററി സോഫ്ട്വെയറാണ് ഡിസ്പേസ് .
  • ലിനക്സ്, വിൻഡോസ്, സൊളാരിസ് തുടങ്ങിയ പലതരം ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലും ഇത് പ്രവർത്തിക്കും.

പതിപ്പുകൾ

തിരുത്തുക
  1. "Latest Release". Archived from the original on 2011-10-19. Retrieved 2016-03-23.
  2. "About DSpace". DSpace. DSpace. Archived from the original on 2016-03-18. Retrieved 23 മാർച്ച് 2016.
  3. "DSpace: An Open Source Dynamic Digital Repository", D-Lib Magazine, January 2003.
  4. Final Report on the Initial Development of the DSpace Federation (PDF) (research report), Mellon, June 2004.
  5. DSpace Foundation (press release), Hewlett‐Packard.
  6. "DuraSpace", OAI implementers (mailing list) (press release), Open archives, May 2009.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഡി_സ്പേസ്&oldid=3804886" എന്ന താളിൽനിന്ന് ശേഖരിച്ചത്